അടുത്തവർഷം പോപ്പുലർ ഫണ്ടിന്റെ കൂടെ നിന്നുകൊണ്ട് ഇന്ത്യയെ മുസ്ലിം രാഷ്ട്രം ആക്കണമെന്ന് പറഞ്ഞേക്കാം

126

Maju Maniyan Nedumudy എഴുതുന്നു

പിസി ജോർജ്ജും രാഷ്ട്രീയവും.

ആദ്യകാല വിദ്യാർത്ഥി പ്രസ്ഥാനമായ K.S.Cയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശ്രീമാൻ പി.സി. ജോർജ്ജ് 1977ലെ അസംബ്ലി തിരഞ്ഞെപ്പിൽ കോൺഗ്രസ് എം. സ്ഥാനാർത്ഥിയായ .വി.ജെ ജോസഫിനെ തോല്പിക്കാൻശ്രമിച്ചു എന്നകാരണത്താൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് പിജെ ജോസഫിന്റെ പാർട്ടിയിൽ ചേർന്ന് നേതൃസ്ഥാനം വഹിച്ച് 2004ൽ കേരളകോൺഗ്രസ് സെക്യുലർ പാർട്ടിരൂപീകരിച്ചു എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു

അതിന് ശേഷം ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിരൂപീകരിച്ചു. കേരള നിയമ സഭയിൽ നിലവിൽ ചീഫ് വിപ്പ് പദവി അലങ്കരിക്കുന്ന ഇദ്ദേഹത്തെ 06/04/2021നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം രൂപീകരിച്ച പാർട്ടിയിൽ നിന്നും ഭാരവാഹികൾ പുറത്താക്കിയതായി വാർത്ത വന്നു. വിവാദ നിർഭരമായ രാഷ്ട്രീയ ജീവിതത്തിൽ വിവാദങ്ങളിലൂടെയും കുതികാൽ വെട്ടിലൂടെയും മാധ്യമങ്ങളിൽ നിറസാന്നിധ്യമായ പി.സി. ജോർജ്ജ് തികഞ്ഞൊരു വംശീയ വർഗ്ഗീയ പിന്തിരിപ്പൻ ബൂർഷ്വാസിയെന്നതിൽ ഒരു തർക്കവുമില്ല അദ്ദേഹം നിലവിൽ കേരളത്തിൽ ചേരാത്ത ഒരു പാർട്ടിയുമായില്ല ആദ്ദേഹത്തെ പുറത്താക്കാത്തപാർട്ടിയും ഇന്ന് കേരളത്തിൽ നിലവിൽ ഇല്ല.

ഒരിക്കൽ 2011ൽ കൊല്ലത്ത് നടന്നൊരു സമ്മേളനവേദിയിൽ വെച്ച് .മന്ത്രി എ.കെ. ബാലനെ ജാതിപറഞ്ഞ് ആക്ഷേപിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തീവ്ര ദളിത് സംഘടനയായ ഡി. എച്ച്. ആർ.എം.ന്റെ രക്ഷാധികാരിയായി സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹത്തെ അവസാനം അവരും തള്ളിപ്പറഞ്ഞു.

യൂട്യൂബ് തുറന്ന് പി.സി. ജോർജ്ജ് എന്ന് ടൈപ്പ് ചെയ്തുകൊടുത്താൽ ഭരണിപ്പാട്ട് തോറ്റുപോകുംവിധമുള്ള അസഭ്യ സംഭാഷണങ്ങളുടെയും ഫോൺകോൾ റെക്കോർഡുകളുടെയും നിലയ്ക്കാത്ത പ്രവാഹമായിരിക്കും നമ്മുടെ മുന്നിൽ അനാവൃതമാകുക.സോളാർ കേസുമായി ബന്ധപ്പെട്ടതെളിവുകളും വിവാദങ്ങളും പിസി യ്ക്കൊരു നായക പരിവേഷം ചാർത്തിക്കൊടുക്കുകയുണ്ടായി.കേരള രാഷ്ട്രീയരംഗം അതീവ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം പി.സി. ജോർജ്ജിന്റെ അവസര വാദ രാഷ്ട്രീയത്തിനാമേൽ കരിനിഴൽ വീഴ്ത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഇലക്ഷൻ പ്രചാരണത്തിൽ ഒരുവിഭാഗം ആൾക്കാർ പ്രചരണം അലങ്കോലമാക്കുകയും അസഭ്യം പറയുകയും ചെയ്ത അവസരത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച പി.സി. വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചെങ്കിലും മുസ്ലിം മതവിഭാഗക്കാരുടെ അപ്രീതിയ്ക്ക് കാരണമായി അദ്ദേഹത്തിന്റെ മണ്ഡലമായ പൂഞ്ഞാർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ തിരഞ്ഞെടുപ്പ് ഫലത്തെ ഈ വിവാദം അടിമുടി ബാധിക്കുമെന്നതിൽ തർക്കമില്ല. മുമ്പ് എസ്. എൻ.ഡി.പിയുമായുണ്ടായ വിവാദങ്ങൾ ഈഴവസമുദായത്തിന്റെ അപ്രീതിയ്ക്ക് കാരണമായിത്തീർന്നു.

ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്നത്തെ പ്രസ്ഥാവന കേരള രാഷ്ട്രീയത്തെ മാത്രമല്ല കേരള സമൂഹത്തെ ഒന്നാകെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. തികഞ്ഞ വങ്കനും നെറികെട്ടവനുമായൊരു മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളചരിത്രത്തിലിന്നോളം നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഇയാളെ പോലെയുള്ളവർ സാമൂഹിക പൊതുപ്രവർത്തനരംഗത്തെ കൂടുതൽ മലിനമാക്കുന്നതിന മുമ്പ് അർഹിച്ച അംഗീകാരം നല്കി വീട്ടിലിരുത്തുകയാണ് വേണ്ടത് . എന്റെ നിലപാട് സിംഹമേ നമിച്ചു.