ഏതൊക്കെ ജാതിയിൽ അഹങ്കരിച്ചാലും DNA കൊണ്ട് വ്യത്യാസപ്പെടുന്നില്ലെങ്കിൽ പിന്നെന്തു ഫലം ?

48

Maju Maniyan Nedumudy

ജാതിയും മതവും പിന്നെ ശാസ്ത്രവും.

ഏതാ ജാതി . ഏയ് എനിക്ക് ജാതിയും മതവുമൊന്നുമില്ല മനുഷ്യരെല്ലാം ഒന്നല്ലേ .അപ്പോൾ നെറ്റിയിലെ ചന്ദനക്കുറി അതോ അത് രാവിലെ അടുത്തുള്ള അമ്പലത്തിൽ പോയി കൈയ്യിലെ ജപമാലയെക്കുറിച്ച് ചോദിച്ചാൽ അത് പള്ളിയിൽ പോയെന്ന് പറയും. നെറ്റിയിലെ തഴമ്പിനെക്കുറിച്ചാണെങ്കിൽ അത് എനക്ക് അഞ്ച് നേരം നിസ്കരിച്ചില്ലേൽ ഉറക്കം വരില്ലെന്ന് പറയുമ്പോൾ തന്നെ ഞാൻ അത്രവലിയ മതവിശ്വസിയല്ല മതേതരവാദിയാണെന്നും കൂടൊരു കാച്ചങ്ങ് കാച്ചും .ഇന്ന് ലോകത്തിലെ ഒരേയൊരു മതേതര മതവിശ്വാസികൾ മുസ്‌ലിം ആണെന്നതാണ് ഏറ്റവും വലിയ കോമഡി. തുടർന്ന് ക്രൈസ്തവരും. ഏറ്റവും വലിയ മത വർഗ്ഗീയ വാദികൾ ഹിന്ദുക്കളുമാണെന്നതാണ് ഇപ്പോഴുള്ള ട്രെൻഡ്. ശരിക്കും പറഞ്ഞാൽ മതത്തിനാണോ ജാതിക്കാണോ വംശത്തിനാണോ ഗോത്രത്തിനാണോ ശാസ്ത്രീയമായ അടിത്തറയുള്ളത്.?സംശയിക്കേണ്ട ഗോത്ര വിഭാഗങ്ങൾക്ക് തന്നെ .

അപ്പോൾ മതങ്ങൾ. മതങ്ങൾ രൂപപെട്ടത് ആധുനിക മനുഷ്യന്റെ സാംസ്കാരികവും സാമൂഹികവുമായ അധിനിവേശത്തിന്റെ പടയോട്ടത്തിന്റെ അതിജീവനത്തിന്റെ ഭാഗമായി വളർന്നുവന്നൊരു ജീവിത ചര്യമാത്രമാണ് .പൗരോഹിത്യത്തിന്റെ നീചഭാവത്തെ അടിച്ചമർത്തുവാൻ നിയന്ത്രിച്ചു നിർത്തുവാൻ മഹാചിന്തകരായ മാനുഷികൾ മനുഷ്യർക്കിടയിലെ വിവേചനങ്ങളെ ഉന്മൂലനം ചെയ്ത് ജാതിമത രഹിത ചിന്തകളെ വിപുലപ്പെടുത്തി നവോത്ഥാന പാതയിലേയ്ക്ക് മാനവികതയെ ഉയർത്തിവെച്ചെങ്കിലും.
മനുഷ്യർ ജാതി മതം വംശം ഇവ വിസ്മരിച്ച് മതമൗലിക വാദികളാകുകയും മതത്തിന്റെ പേരിൽ തമ്മിൽ തല്ലിചാകുവാനും തുടങ്ങി.

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഉത്തരാധുനിക സന്ദേശം പോലും അഭ്യസ്തവിദ്യരായ മനുഷ്യർക്ക് ഗ്രഹിക്കുവാൻ കഴിയാതെ പോയി. ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ വർണ്ണത്തിന്റെ പേരിൽ മനുഷ്യനെ മനുഷ്യൻ അക്രമിക്കുകയും കീഴ്പ്പെടുത്തുകയും വിവിധ ജീവിത സാഹചര്യങ്ങളും ചിട്ടകളും ചട്ടങ്ങളും ചമച്ച് മനുഷ്യത്വ രഹിതമായ ജീവിത ശൈലി വളർത്തിയെടുക്കുയും ചെയ്ത് ,അതാണ് ഹിന്ദുത്വം അതാണ് സംസ്കാരമെന്ന് വീമ്പ് പറഞ്ഞവരുടെ നെറികേടിനെതിരെ കടന്നു കയറിയ പാശ്ചാത്യ മതങ്ങൾ അവരുടെ ജീവിതചര്യ അടിച്ചമർത്തപെട്ടവരിലേയ്ക്ക് പകർന്നു നല്കി ക്രൈസ്തവരെന്നും ഇസ്ലാം എന്നും മാറ്റിക്കുറിച്ചു.
നൂറ്റാണ്ടുകൾക്ക് ശേഷം തനതായ ശൈലിയിൽ വളർന്നു പന്തലിച്ച അവർ ഞങ്ങൾ ജാതി രഹിതരാണ് എന്ന് പറയുന്നതിനൊപ്പം തങ്ങളുടെ മതമൗലികവാദം വിളിച്ചു പറയുന്ന തരത്തിലേയ്ക്ക് ഭക്ഷണം,വസ്ത്രധാരണം,ജീവിതരീതി,എന്തിന് ഒറ്റവാക്കിൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ പാകത്തിൽ പേരുകളും വിളിപ്പേരുകളും ബഹുമാന പദങ്ങളും വരെ വളർത്തിയെടുത്ത് കനത്ത മതമൗലിക വാദം പറയുന്നവരുടെ ഇടയിൽ നിന്നുകൊണ്ടാണ് എനിക്ക് ജാതിയില്ലെന്ന അപകർഷതാബോധം നാം വിളമ്പുന്നത്.

ഒരിക്കൽ 2018ജൂലൈ ആണെന്നാണ് എന്റെ ഓർമ്മ ഫോർമാൻ എന്നോട് ചോദിച്ചു നിന്റെ ജാതി എന്താണെന്ന് ഞാൻ പറഞ്ഞു എനിക്ക് ജാതിയും മതവുമൊന്നുമില്ല .അതെന്താ അത്രയ്ക്കും പറയാൻ കൈള്ളാത്ത ജാതിയാണോ എന്ന്. അതിനുള്ള മറുപടി അവന് ഞാൻ കൊടുത്തു. ഇനി ജാതിയാണോ മതമാണോ വംശമാണോ ഗോത്രമാണോ മനുഷ്യരിൽശാസ്ത്രീയമായി രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം .ഒരു സംശയവും വേണ്ട ഗോത്രവും ,വംശവും മാത്രമാണ് മനുഷ്യരിൽ ശാസ്ത്രീയമായി ജൈവപരമായും രേഖപ്പെടുത്തുവാൻ കഴിയുക. പ്രപഞ്ചസത്യത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന ഡി. എൻ. എ . ആർ. എൻ. എ. ഇവ മനുഷ്യരിലും ജന്തുജാലങ്ങളിലുമെല്ലാം അണുവിടവ്യത്യാസമില്ലാതെ രേഖപ്പെടുത്തുകയും അവ അതിസൂക്ഷ്മമായി മനുഷ്യ ശരീരത്തിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. 1953ൽ ആണ് ഡി.എൻ.എ.കുറിച്ചുള്ള ആധികാരിക പഠനങ്ങൾ ലോകത്തിന് ലഭ്യമായി തുടങ്ങിയത് . ആദ്യമൊക്കെ നരവംശ ശാസ്ത്രജ്ഞർ മനുഷ്യ പരിണാമത്തക്കുറിച്ചും പരിവർത്തനത്തെക്കുറിച്ചുമൊക്കെ പഠിക്കുകയും മനുഷ്യർ കുരങ്ങുകളുടെ പുതിയ രൂപവുമാണെന്ന് നിജപ്പെടുത്തുകയും ചെയ്തത് ഈ ഡി. എൻ. എ. വഴിയാണ്.

ഒരു മനുഷ്യനെ സംബന്ധിച്ചോളം അവനെക്കുറിച്ചുള്ള എല്ലാ രേഖകളും നൂറ്റാണ്ടുകളോളം ഈ ഡി .എൻ. എ. വഴി കൈമാറി വരവാനും അവ സൂക്ഷിക്കുവാനും സാധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പാരമ്പര്യം പൂർണ്ണമായും ഡി.എൻ.എയിലൂടെയാണ് കൈമാറുന്നതെന്നാണ് സത്യം .ആയതിനാൽ ;നമ്മൾ ഹിന്ദുവായാലും ,ക്രിസ്ത്യാനി ആയാലും മുസൽ മാനായാലും അതൊന്നും ഡി. എൻ.എയ്ക്ക് പ്രശ്നമല്ല കാരണം ഇവയൊന്നും ജനിതക രേഖകളായി ഡി.എൻ. എ. സ്വീകരിക്കില്ല പിന്നെയോ. ഒരു മനുഷ്യൻ പ്രകൃതിയോട് മല്ലിട്ട് അതിജീവനങ്ങൾക്കായി പോരാടി പടുത്തുയർത്തിയ ജീവിത സാഹചര്യങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ആധുനിക മനുഷ്യൻ അവസാനമായി രൂപപെട്ട ജനിതക രഹസ്യങ്ങളും അവയിൽ നിന്നും രൂപമാറ്റം സംഭവിച്ചരേഖകളും മാത്രമേ രേഖപരമായി ആധുനിക നരവംശ ശാസ്ത്രം അംഗീകരിക്കൂ .
അതായത് താരതമ്യേന പുതിയ ജീവിത രീതിയായ മതങ്ങളും ജാതിയുമെല്ലാം ജനിതകപരമായി ഇടകലർന്നും സങ്കലനപെട്ടും തനത് ജനിതകഘടന നഷ്ടമായിരിക്കുകയും നിലവിൽ അവ പൂർണ്ണമായും പൊതുവായൊരു സ്വഭാവമായി രൂപാന്തരപ്പെടുകയും ചെയ്തു.
എന്നാൽ 2006മുതൽ നമ്മുടെ കേരളത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ജന്മപരമായ രേഖകൾ ശാസ്ത്രീയമായി ജൈവികമായി രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഇവിടെ അവശേഷിക്കുന്ന ആദിദ്രാവിഡ ഗോത്ര ആദിവാസി ജനവിഭാഗങ്ങളിൽ മാത്രമാണെന്നും ബാക്കിയുള്ള ജാതി മത വിഭാഗങ്ങളുടെ ഡി. എൻ. എ. സങ്കലനപെട്ട് ഏകദേശം പൊതുവായ ഒരേ സ്വഭാവം പുലർത്തുന്നവയുമാണെന്ന് 2012ൽ പുറത്തിറിക്കിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തവുമാണ്. അതായത് ഒരുവന്റെ മുടിനാരിഴമുതൽ കാൽനഖം വരെ അവനാരെന്ന് രേഖപ്പെടുത്തിയിരിക്കുമ്പോൾ

ആര് അത് ഞാനല്ലെന്ന് അപമാനഭാരത്താൽ നുണപറയുന്നവരായി നാം അധപതിച്ചു പോയി. ഞാൻ ഹിന്ദുവാണ് ,നയരാണ് ബ്രാഹ്മണനാണ് ,ക്ഷത്രിയനാണ് ,പിള്ളയാണ് ,കുറുപ്പാണ് ,ഈഴവനാണ് ,തീയ്യനാണ് ഞാൻ ക്രിത്യാനിയാണ് അതും മലങ്കരയാണ് ,കത്തോലിക്കയാണ്,ലത്തീനാണ് കാനായവിഭാഗമാണ്ഞാൻ ഇസ്ലാം ആണ് .ജമാഅത്ത ,സുന്നി ,ഷിയ ,എന്നൊക്കെ വാദിക്കുന്നവരും ഒന്നറിയുക. സംശയമുണ്ടേൽ ഇന്ന് ആധുനിക സൗകര്യമുള്ള ലാബുകളിൽ ഡി.എൻ.എ. ടെസ്റ്റിനുള്ള സാഹചര്യമുണ്ട്.

ഇന്ന് ഭാരതത്തിൽ നിലവിലുള്ള എല്ലാ ജാതിമതസ്തരുടെയും അടിസ്ഥാന ഡി.എൻ.എ. രേഖപ്പെടുത്തുന്നത് നിലവിലുള്ള ജനിതക സംവിധാനം ആദിവാസി ഗോത്ര ജനതയെ ആധാരമാക്കിയിട്ടുള്ളതെന്നാണ്.ജനിതക ഘടനയിൽ ഒരു മാറ്റവും സംഭവിക്കാത്തത് ഇവിടുത്തെ ദ്രാവിഡ ആദിവാസി വിഭാഗങ്ങളിലാണെന്നും തുടർന്ന് അവയോട് ഏറ്റവും അടുത്ത് കാണുന്നവ ദളിത് വിഭാഗങ്ങളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരിലുമാണെന്നതാണ്. ശേഷിക്കുന്ന എല്ലാ ജതിമതസ്തരിലും കൈമാമാറ്റം വന്ന് അലക്കിതേച്ച് വെളുപ്പിച്ച ജനിതക രേഖയുടെ ഫോട്ടോകോപ്പി മാത്രമാണുള്ളത് അസ്ഥിത്വം ഇപ്പോഴും ഇങ്ങ് മണ്ണിലാണെന്ന് മനസ്സിലാക്കി ഏത് ജാതിയിലുള്ളവനെയും സ്വത്വബോധത്തോടെ ഉൾക്കൊള്ളുകയാണ് ഏറ്റവും ഉചിതം. മതവും വിശ്വാസവുമെല്ലാം വെറും സാങ്കല്പികമോ ഐതീഹപരമോ ആയ താത്കാലിക സംവിധാനം മാത്രമാണ്.