ഇവൻ്റെയൊക്കെ പേരിൽ കേസെടുക്കണം, മറ്റു മനുഷ്യരുടെ ജീവനുകൂടി ഭീഷണിയാകുന്ന തരത്തിൽ സാമൂഹിക വ്യാപനം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുവാണ്

64

Maju Maniyan Nedumudy

“ക്വാറന്റൈൻ ലംഘിച്ചയാളെ ഓടിച്ചിട്ട് ബലമായി പിടികൂടി നിരീക്ഷണത്തിലാക്കി.മൂന്ന് ദിവസം മുമ്പ് ദുബായിൽ നിന്ന് വന്ന പത്തനം തിട്ട സ്വദേശിയ്ക്കാണ് ഈ ഗതി വന്നത്.മാസ്ക് ധരിക്കാതെ നഗരത്തിലൂടെ സഞ്ചരിച്ച ഇയാളെ പോലീസ് കണ്ടെത്തി മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനിടയിലാണ് ഇയാൾ പ്രവാസിയാണെന്നും മൂന്ന് ദിവസം മുമ്പ് മടങ്ങി വന്ന് ക്വാറന്റൈനിൽ കഴിയുന്ന ആളാണെന്നും മനസിലാകുന്നത്. തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി തിരിച്ചുപോകുവാൻ പ്രേരിപ്പിച്ചപ്പോൾ എതിർത്ത് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസും ആരോഗ്യ പ്രവർത്തകരും ഓടിച്ചിട്ട് പിടിച്ച് ബലമായി നീരീക്ഷണത്തിലാക്കി.

ഇവൻ്റെയൊക്കെപ്പേരിൽ കേസ്സെടുക്കണം മറ്റു മനുഷ്യരുടെ ജീവനുകൂടി ഭീഷണിയാകുന്ന തരത്തിൽ സാമൂഹിക വ്യാപനം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുവാണ് …! അയ്യാൾക്കറിയാം എന്താണ് പാലിക്കേണ്ടതെന്ന് …?എന്നിട്ടും മന:പ്പൂർവ്വം ഈ കാണിക്കുന്നത്. അഹങ്കാരമല്ലാതെ മറ്റെന്താണ് ! ഭരണകൂരം അതിൻ്റെ സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ട്
ജനജീവിതം സ്തംഭിക്കാതെ തന്നെ കോവിഡെന്ന മഹാമാരിയെ നന്നായി ചെറുത്ത് നിർത്തുന്ന ഈ സാഹചര്യത്തിൽ ഇവനെ പോലുള്ള പ്രവാസികൾ കാണിക്കുന്നത് തീർത്തും ഈ നാടിനോടും, ജനങ്ങളോടും കാണിക്കുന്ന നിരുത്തരവാദപരമായ പ്രവണതയാണ്. എയർപ്പോർട്ടിൽ ഇറങ്ങുമ്പോഴേ ഇവന്മാരിൽ നിന്ന് സത്യവാങ്ങ്മൂലം എഴുതി വാങ്ങണം … ! വിലക്കുകൾ ലംഘിച്ചാൽ തക്കതായ ശിക്ഷയും കിട്ടണം .കേരളത്തിലായതുകൊണ്ട് ഓടിച്ചിട്ട് പിടിക്കാൻ കിട്ടി – സ്റ്റേറ്റിന് പുറത്തായിരുന്നെങ്കിൽ നാട്ടുകാർ കൂടി അടിച്ച് കൊന്നേനെ …!

എന്താണ് നാം ഇങ്ങനെ.?
അന്ധമായ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് കേരളത്തിൽ അരങ്ങേറുന്ന ഇത്തരം വലുതും ചെറുതുമായ സംഭവങ്ങളുടെ അടിസ്ഥാന ഘടകം. ലോക രാജ്യങ്ങൾ കൊറോണയെന്ന മഹാമാരിയ്ക്ക് മുന്നിൽ അടി പതറുമ്പോൾ കേരളമെന്ന കൊച്ചു സംസ്ഥാനം ലോകശ്രദ്ധ നേടിയത് ആരോഗ്യ രംഗത്ത് മാത്രമല്ല , വിദ്യാഭ്യാസം , രാഷ്ട്രീയം ,എന്നീ രംഗങ്ങൾ കൂടി ചർച്ചചെയ്യപ്പെട്ടു. ലോകനിലവാരത്തിലുള്ള ചാനലുകൾ ഈ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുകയും ഏവരുടെയും കണ്ണുകൾ കേരളത്തിലേയ്ക്ക് കേന്ദ്രീകരിക്കുകയും ചെയ്ത സമയത്താണ് പ്രതിപക്ഷ പാർട്ടികളുടെ കുബുദ്ധിയുപയോഗിച്ചുള്ള കുത്സിത പ്രവർത്തനങ്ങൾ തുടങ്ങിയത്. അതിനായി അവർ തിരഞ്ഞെടുത്തത് ഭയചകിതരായ പ്രവാസി മലയാളികളെയും.

ജന്മദേശത്തേയ്ക്ക് തിരിച്ചുവരാനുള്ള അവകാശത്തെ സർക്കാർ നിക്ഷേധിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളും വാർത്തകളും വാട്സപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും കൂടി പ്രചരിക്കുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനോനിലയെ മുതലെടുത്ത് രാഷ്ട്രീയ വിരോധം വളർത്തിയെടുക്കാനും സർക്കാർ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതുമെന്നൊക്കെ പറഞ്ഞ് വിഭിഗിയത വർദ്ധിക്കുവാനും പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു എന്ന് മാത്രമല്ല ചാർട്ടേഡ് ഫൈറ്റുകൾ സംഘടിപ്പിച്ച് ഫ്രീ ടിക്കറ്റും പണവും മറ്റാനുകൂല്യങ്ങളും ഓഫർ ചെയ്ത് രോഗബാധിതരെ ഇറക്കുമതി ചെയ്ത് നാട്ടിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനൊപ്പം . സ്വർണ്ണക്കടത്തും മറ്റ് കള്ളക്കടത്തുകളും നടത്തിവരുകയാണ്.നാട്ടിൽ ഇത്തരമൊരു സാഹചര്യം വളർത്തിയെടുത്തത് മുതലെടുക്കാമെന്ന് ചിന്തിച്ച് അധമ രാഷ്ട്രീയം കഴിക്കുന്നവർക്ക് കാലം കാത്ത് വെയ്ക്കുന്നത് കനത്ത തിരിച്ചടിയാവും.