എല്ലാ മഹാസൗധങ്ങളും നിർമ്മിതികളും അങ്ങനെയാണ്, ചരിത്രത്തിലും ഇന്നും. കണ്ണീരിന്റെ നനവില്ലാതെ ഒന്നും പടുത്തുയർത്തിയിട്ടില്ല… അന്ന് അടിമകൾ എങ്കിൽ ഇന്ന് ജീവിതം അടിമയാക്കിയവർ.
ഖത്തറിൽ വെൽഡർ ആയ മജു മണിയൻ നെടുമുടിയുടെ പോസ്റ്റ്
ആരുമല്ലെങ്കിലും ഒന്നുമല്ലെങ്കിലും.
ലോകമഹാത്ഭുതങ്ങളായ പല നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിച്ച അനേകകോടി മനുഷ്യർ അപ്രസക്തരും നിരാലംബരുമായിരുന്നു എന്നതും ചരിത്രത്തിൽ അവരുടെ ആരുടെയും പേരോ നാളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയം. ഇവിടെ ഇന്ന് രാവിലെ വരുന്നത് മുതൽ വൈകിട്ട് പോകുന്നതുവരെയുള്ള പ്രവർത്തനങ്ങൾ, അതിന് വാങ്ങുന്ന വേതനം, കഴിക്കുന്ന ആഹാരം .അതിനാ ചിലവാക്കിയ തുക അടക്കം രേഖപ്പെടുത്തുകയും ഡാറ്റയായി സൂക്ഷിക്കുകയും ചെയ്യുന്നു എന്നത് വളരെ പ്രശംസനീയമാണ്.എന്നെങ്കിലും സൂക്ഷ്മപരിശോധനകൾ നടത്തിയാൽ അവിടെ ഞാനടക്കമുള്ള തൊഴിലാളികളെ കണ്ടെത്തുവാൻ സാധിക്കും ,ലോക മഹാത്ഭുതങ്ങളിൽ ഇല്ലാത്തത്. ഇതൊരു മഹാത്ഭുതമല്ല മഹാദുരന്തത്തിലേയ്ക്കുള്ള കാൽവെയ്പ്പാണ് ഹെക്ടർ കണക്കിന് കടൽ നികത്തി ആർഭാടപൂർവ്വം നടത്തിവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഭാവിയിൽ വലിയ പാരസ്ഥിതിക ആഘാതമാണ് വരുത്തിവെയ്ക്കുവാൻ പോണത് . ലുസൈൽ നഗരം പൂർണ്ണമായും കടൽ നികത്തി കൃതൃമമായി നിർമ്മിച്ചതാണ്.
ജീവിതത്തിൽ ഒന്നും നേടാനായിട്ടില്ലെങ്കിലും. ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ ചരിത്രനിർമ്മിതികളുടെ ഭാഗഭാക്കാകുവാൻ കഴിഞ്ഞിട്ടുള്ളത് ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു . എന്നെപ്പോലെ അനേകായിരം പേർ പലപ്പോഴായി എനിക്ക് മുമ്പും പിമ്പും ഈ ചരിത്രത്തിലേയ്ക്ക് അറിഞ്ഞോ അറിയാതയോ കടന്നു വന്നിരിക്കാം . അവരൊക്കെ ജീവനോപാധികളുടെ ഭാഗമായി മാത്രം ഇതിനെ കണ്ട് വളരെ സാധാരണമായി കടന്നുപോകുമ്പോൾ ഖത്തറിലെ ആധുനിക മനുഷ്യനിർമ്മിതമായ കൃതൃമ നഗരമായ ലുസൈൽ നഗരത്തിന്റെ ഗരിമ വരും തലമുറയ്ക്ക് ഒരുക്കി വെയ്ക്കുന്നതിൽ പങ്ക്ചേരുന്നതിൽ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു. ഖത്താറഹോട്ടൽ സമുച്ചയത്തിൽ ഉത്തുംഗ ശിഖരത്തിൽ നിന്നുകൊണ്ട് ക്യാമറമാൻ മജുമണിയനോടൊപ്പം ഞാൻ തന്നെ. എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ പങ്കുകൊണ്ട ചില ചരിത്ര നിർമ്മിതികൾ.
1.ആരോമാറ്റിക് പ്രൊജക്ട് കുവൈറ്റ് 2007to2008
2 .നെസൺമണ്ടേല ഫുഡ്ബോൾ സ്റ്റേഡിയം ആഫ്രിക്ക2010. 2008to 2009 . ഞങ്ങൾ കുവൈറ്റിൽ നിർമ്മിച്ച ഭാഗങ്ങൾ പോർട്ട് എലിസബത്തിൽ ചേർത്ത് വെച്ച് നിമ്മാണം പുർത്തിയാക്കുകയായിരുന്നു.
3 .2009to 2010ഫിസിയ വാട്ടർ ട്രീറ്റ് മെന്റെ പ്രൊജക്ട് കുവൈറ്റ് ഏറ്റവും വലിയ അനുഭവസമ്പത്തുകൾ സംഭാവനചെയ്തൊരു പദ്ധതിയായിരുന്നു
4.2011to 2012 ടോട്ടൽ ടൊർമ്മോർ ഷെഡ്ലാന്റ് ഒഫ്ഷോർ ഓയിൽ റിഗിംങ് പ്ലാന്റ് ഒരു പെട്രോഫാക് പ്രൊജക്ട് .
5. 2013to2014 അമരിദിവാനി പ്രൊജക്ട് കുവൈറ്റ്
6 2015to 2016കുവൈറ്റ് യൂണിവേഴ്സിറ്റി.
20017 ഒരു ഇരുണ്ടകാലഘട്ടമായി രേഖപ്പെടുത്തുമ്പോൾ
2018മെയ് 05മുതൽ 2021ഇന്നീ നിമിഷം വരെ
ഖത്തറിന്റെ ആധുനിക ചരിത്രനിർമ്മാണത്തിന്റെ ഭാഗമായ
ലൂസൈൽ ,40K സ്റ്റേഡിയങ്ങൾ തുടങ്ങി ഖത്താറ ഹോട്ടൽ വരെയുള്ള ചരിത്ര നിർമ്മിതികളിൽ എന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും അംശം അടങ്ങിയിരിക്കുന്നു.