ആത്മഹത്യ ചെയ്തെന്നു പോസ്റ്റിട്ട യുവാവിന്റെ ജീവിതത്തിൽ പിന്നെ സംഭവിച്ചത്

0
202

Maju Maniyan Nedumudy യുടെ കുറിപ്പ് 

പുനർജ്ജന്മം.

ഞാൻ ആത്മഹത്യ ചെയ്തു എന്നൊരു.പോസ്റ്റ് 2018 മാർച്ച് 24ന് 1:30തൃശ്ശൂർ തിരുവനന്തപുരം .കെ.എസ്. ആർ.ടി.സി . ബസിന്റെ വലതുവശത്ത് എകദേശം മധ്യഭാഗത്തായി ഒരു സൈഡ് സീറ്റിൽ ഇരുന്ന് “ആലുവ ഗ്യാരേജ്” ഭാഗത്ത് വെച്ചാണ് എഫ്ബിയിൽ പോസ്റ്റ് ചെയ്തെന്നാണ് എനിക്കോർമ്മ വരുന്നത്. ആ പോസ്റ്റിന്റെ അന്തസത്തമനസിലാക്കിയ അനവധി നിരവധിപേരുണ്ടായിരുന്നു.
അതിനുചിതമായ മറുപടിപറഞ്ഞവരുണ്ടായിരുന്നു. അഹങ്കാരിയെന്നും, നിഷേധിയെന്നും, മുൻകോപക്കാരനെന്നും, ക്ഷമയില്ലാത്തവനെന്നും. ജീവിതത്തോട് ആത്മാർത്ഥതയില്ലാത്തവനെന്നുമൊക്കെ ആക്ഷേപിച്ച സുഹൃത്തുക്കളുടെ വാക്കുകളിൽ നിന്നുൾക്കൊണ്ട ഊർജ്ജമിയിരുന്നു എന്നെയന്ന് അങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് നയിച്ചത്.

May be an image of 1 person, sunglasses and body of waterഎനിക്കെന്നെ സ്വയമറിയുവാൻ ,ക്ഷമയെന്തെന്നും ,അപമാനഭാരമെന്തെന്നും കഷ്ടപ്പാടെന്തെന്നുമറിയുവാൻ സ്വയം തിരഞ്ഞെടുത്തൊരു തീരുമാനമായിരുന്നു. മുകളിൽ പറഞ്ഞ ദിവസം എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത് . ഖത്തറിൽ ഉള്ള H.B.K. Contracting കമ്പനിയുമായി 1600റിയാൽ സാലറി പറഞ്ഞുറപ്പിച്ച് എഗ്രിമെന്റ് സൈൻ ചെയ്ത് തിരികെ വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ .എനിക്കുറപ്പായിരുന്നു അതൊരു ആത്മഹത്യ പരമായ തീരുമാനമായിരുന്നു എന്നത് .2018മെയ് 6ന് ഖത്തറിൽ കാല് കുത്തിയ നാൾ മുതൽ തെറ്റായ തീരുമാനത്തിന്റെ പ്രതിഫലനങ്ങൾ എന്റെ തൊഴിൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങി. ഗൾഫ് ജീവിതത്തിൽ 2008ന് ശേഷം കൈപറ്റിയ ഏറ്റവും കുറഞ്ഞ സാലറി ഇടുങ്ങിയ ജീവിത സാഹചര്യം ,ഏറ്റവും മോശമായ തൊഴിലിടം ഏറ്റവും മോശമായ സഹപ്രവർത്തകർ ഏറ്റവും മോശമായ ഭക്ഷണം. ഒരിക്കലും മനസ്സുകൊണ്ട് അംഗീകരിക്കാനാകാത്ത തൊഴിൽ .

നുള്ളിപ്പെറുക്കി അയച്ചത് കടംവീടാനും വീട്ട് ചിലവ് നടത്താനും കൂടി തികയാത്ത കാലം.ഇവിടെയെത്തി മൂന്നാമത്തെ മാസം മഹാപ്രളയം. ജോലിയിൽ ശ്രദ്ധിക്കാൻ വയ്യ ആകെ തകർന്നു നാട്ടിൽ പോകണം ഭാര്യയേയും കുഞ്ഞിനെയും അമ്മയേയും കാണണം മോഹം വല്ലാതെ ഭ്രാന്തുയർത്തിയപ്പോൾ പോകുവാൻ തീരുമാനിച്ചു കൈയ്യിൽ കാശില്ല പോകാൻ മാർഗ്ഗമില്ല പോകാതെ തരമില്ല .സർവ്വ അഭിമാനവും കാറ്റിൽ പറത്തി ആരോടെങ്കിലും സഹായമഭ്യർത്ഥിക്കാം എന്നൊരു ചിന്തയുണർന്നു. എന്നാൽ ആരോട് … പലരുടെയും മുഖം മനസ്സിലൂടെ കടന്നുപോയി ഒരാളുടെ മുഖം മനസിൽ തട്ടി ഒരേയൊരു മുഖം. പേര് പറയുന്നില്ല പലവട്ടം പറഞ്ഞ് പറഞ്ഞ് അവർക്ക് ബോറായികാണും (എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവർ ഇതിൽ മറുപടി പറയും ❤️) ചോദിക്കാൻ ഒരുപാട് പ്രയാസപ്പെട്ടു എങ്കിലും അവസാനംഒരു വിധത്തിൽ കാര്യം ബോധിപ്പിച്ചു. വളരെയേറെ സന്തോഷത്തോടെ എന്നെ സഹായിക്കാമെന്ന് പറഞ്ഞു അക്കൗണ്ട് ടീറ്റൈൽസ് തരാൻ പറഞ്ഞു ഞാൻ പറഞ്ഞു വേണ്ട ടിക്കറ്റ് എടുത്ത് തന്നാൽ മതി. ഒരുമണിക്കൂറിനുള്ളിൽ ടിക്കറ്റ് കൈയ്യിലെത്തി. ബാങ്കിലുള്ളത് 0 ബാലൻസ് പോയിട്ട് എന്ത് ചെയ്യും അറിയില്ല. പോയേ പറ്റൂ .കമ്പനി പെട്ടെന്ന് തന്നെ ലീവ് തലപ്പെടുത്തി തന്നു

റൂമീലെത്തി .എന്റെ പ്രിയപ്പെട്ട ചേട്ടനെ വിളിച്ചു (പേര് പറയുന്നില്ല പലവട്ടം പറഞ്ഞതാണ്❤️) ചേട്ടാ നാട്ടിൽ പോകുകയാണ് കൈയ്യിൽ ക്യാഷില്ല . എത്രവേണം . ഇരുപത്തഞ്ച് . രൂപ അൻപതിനായിരമാണ് ഇട്ട് തന്നത് .റൂമിലുള്ള ബീഹാറികളൾ കൈയ്യിലുണ്ടായിരുന്ന ചില്ലറ നുള്ളിപെറുക്കിഇൻഡ്യൻ മണി 600രൂപ തന്നു അതുംകൊണ്ട് വിമാനം കയറി .പ്രളയം കഴിഞ്ഞ് തിരിച്ചുവന്നു പറഞ്ഞതിന് മുമ്പേ തന്ന് സഹായിച്ചവരുടെ കടം വീട്ടി ക്യാഷായി തന്നതിൽ നിന്നും വെറും പതിനായിരം രൂപമാത്രമാണ് ഞാൻ ചിലവാക്കിയത് ബാക്കി അതേപോലെ തിരിച്ചിട്ടു നല്കി. പക്ഷേ അത് മറ്റൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായി കൈയ്യിൽ പൈസാ വെച്ചിട്ടാണ് സഹായം ചോദിച്ചതെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു സത്യത്തിൽ അതല്ല സംഭവിച്ചത് ആ മാസത്തെ സാലറി കമ്പനി എന്റെ അക്കൗണ്ടിൽ ഇട്ടു തന്നത് കൊണ്ടാണ് എനിക്കാ പണം മിച്ചമായത് ചെലവും , അനാവിശ്യചെലവും ,ആവിശ്യങ്ങളും മാറ്റിവെച്ച് കടത്തിന്റെ ഭാരം കുറയ്ക്കാനാണ് അദ്ദേഹത്തിന്റെ പൈസാ തിരിച്ചു നല്കിയത്.

ടിക്കറ്റിന്റെ പൈസയും. അടുത്തമൂന്ന് മാസം കടംവീടാനും വീട് നടത്താനും കഷ്ടപ്പെട്ടു. അതൊരു വിധം സെറ്റിൽഡായപ്പോൾ ഭാര്യയ്ക്ക് ഗൾഫ് കാണാൻ മോഹം. പ്രിയതമയേയും കുഞ്ഞിനെയും ദുഫായിൽ വിട്ട് മൂന്ന്മാസം .ബല്ലാത്തജ്ജാതി സമയം ടെന്നീസ് എൽബോ ബാധിച്ച് ജോലിചെയ്യാനാവാത്ത അവസ്ഥ അടിയന്തിരമായി നാട്ടിൽ പോയി . വീണ്ടും ചേട്ടനെ വിളിച്ചൊരു ഇരുപത്തിയഞ്ച് ചോദിച്ചു തന്നു നാട്ടിൽ പോയി ചികത്സിച്ചു ആഘോഷിച്ചു ഒന്നരലക്ഷം രൂപകടമായി സ്വർണ്ണം പണയമായി അമ്മയുമായി പിണക്കമായി തിരിച്ചു വന്നു ആ കടം വീട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരവേയാണ് ഏട്ടന്റെ മരണം.

കൈയ്യിൽ അഞ്ച് പൈസയില്ല ടിക്കറ്റെടുക്കാൻ കാശില്ല നാട്ടിൽ നിന്നും ടിക്കെടുപ്പിച്ച് മരണത്തിൽ പങ്കെടുത്തു പലിശയ്ക്ക് കുറച്ച് പണം വാങ്ങി തിരിച്ചുള്ള ടിക്കറ്റും സംഘടിപ്പിച്ചു. മൂന്ന് വർഷം കൊണ്ട് നിന്ന്കത്തുകയായിരുന്നു ഓരോ ദിവസവും ക്ഷമയുടെ സഹനത്തിന്റെ അങ്ങേയറ്റം നെല്ലിപ്പലകയ്ക്കും താഴെ എന്തേലുമുണ്ടെങ്കിൽ അവിടെ നിന്നാണ് ഞാനീ പോസ്റ്റ് എഴുതുന്നത്.

24.4.2021 അതായത് ഈ കമ്പനിയുമായി എഗ്രിമെന്റ് ചെയ്ത് മൂന്ന് വർഷം തികയുമ്പോൾ ഖത്തറിൽ ഉള്ള എന്റെ തൊഴിൽ ജീവിതത്തിൽ നിന്നും ഞാൻ സ്വയം വിരമിച്ചു. കഴിഞ്ഞ രണ്ട് ദിവസം ജോലിക്ക് പോയില്ല നാളെ അതായത് 27.04/2021ന് കാലത്ത് കമ്പനി സമക്ഷം സ്വയം വിരമിക്കൽ രേഖ സമർപ്പിക്കുന്നതോട് കൂടി എല്ലാം ശുഭം.ഇനി പുതിയൊരു തൊഴിൽ കണ്ടെത്തണം .ആർക്കെങ്കിലും മാന്യമായ ജോലിയും ശമ്പളവും തരാൻ കഴിയുമെങ്കിൽ മുന്നോട്ട് വരാം എനിക്ക് അനുയോജ്യമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ സ്വയം കണ്ടെത്തും.

നല്ല ആത്മവിശ്വാസവും അനുഭവത്തിന്റെ കരുത്തുമുണ്ട്. എല്ലാവരോടും ഒരുപദേശം മാത്രം ഒരിക്കലും പൂർണ്ണ സന്ധ്യസന്ധനായി ജീവിക്കാൻ ശ്രമിക്കരുത് . എല്ലാവരും കൂടി മൂഞ്ചിച്ച് കൈയ്യിൽ തരും. അപ്പോൾ പുതിയമേച്ചിൽ പുറങ്ങളിലേയ്ക്ക് എല്ലാവവക്കും നന്ദി .ശുഭദിനം.