ഈ ലോക് ഡൗൺ കാലം അവസാനിക്കുന്നതോടെ ഒട്ടനേകം പ്രവാസികൾ തൊഴിൽ രഹിതരാകുകയും ജീവിതം വഴിമുട്ടി ആത്മഹത്യയിലേയ്ക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തേക്കാം

84
Maju Maniyan Nedumudy
ഞാൻ ജോലി ചെയ്യുന്നത് ഒരു വിദേശരാജ്യത്താണ്. പേര് എടുത്ത് പറയുന്നില്ല .
കൊറോണ ഭീതിയിൽ ലോകമാകമാനം ലോക്ഡൗൺ ചെയ്യുകയും സുരക്ഷനടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി തൊഴിൽ സംസ്കാരത്തിലും നവോത്ഥാന പരമായ മാറ്റങ്ങൾ വരുത്തിയാണ് പല കമ്പനികളും തങ്ങളുടെ പ്രവർത്തനമേഖലയെ സുരക്ഷിതമാക്കുന്നത്.
ഒരു കാരണവശാലും തൊഴിൽ വ്യവസായിക രംഗം നിശ്ചലമാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ കാരണം മറ്റൊന്നും കൊണ്ടല്ല ഒരുനേരത്തെ ആഹാരത്തിനും ദാഹജലത്തിനും വേണ്ടി ജനങ്ങൾ നിലവിളിക്കേണ്ട കാലം വിദൂരമല്ലെന്ന് മനസ്സിലുളവാക്കുന്ന ശക്തമായ തിരിച്ചറിവുകൾ തന്നെ.
വ്യവസായിക നിർമ്മാണ വ്യാപാര രംഗത്ത് മതിയായ മാറ്റങ്ങൾ ആവിഷ്കരിച്ച് അമിത ലാഭേച്ഛയില്ലാതെ സാമൂഹിക പ്രതിബദ്ധത നിലനിർത്തി പരസ്പരാശ്രയത്തത്തോടെ മുന്നോട്ട് നീങ്ങുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ മാനവ രാശിയുടെ നിലനില്പിന് ആരൂഢമുറയ്ക്കുകയുള്ളു.
ഇന്ന് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ചൂഷണമാണ്. നിലനില്ക്കുന്ന സാഹചര്യത്തിലും ജോലിക്കെത്തുന്ന തൊഴിലാളികളെ മാനേജ് മെന്റും സ്റ്റാഫും ചേർന്ന് നടത്തുന്ന മാനസികവും ശാരീരികവുമായ ചൂക്ഷണങ്ങൾ അവരുടെ തന്നെ ശുഭാപ്തി വിശ്വാസത്തെ ഹനിക്കുകയും അപകടകരമാം വിധം അടിച്ചമർത്തുകയുമാണ്.
ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന first priority jobsന്റെ ഭാഗമായി കൊറോണകാലത്ത് സർക്കാർ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന ഇളവുകളെ “supreme committee”യുടെ അനുവാദത്തോടെ മറികടന്ന് മനേജ്മെന്റ് നടത്തുന്ന production Chase തൊഴിലാളികളുടെ മേലുള്ള കടന്നു കയറ്റമാണ് .
ഇവിടെ ആരും ജോലിക്ക് പോകാതിരിക്കുകയോ വിമുഖത കാണിക്കുകയോ ചെയ്യുന്നില്ല എന്നിട്ടും ദിനേന ജോലിയ്ക്കെത്തുമ്പോൾ ഓരോ തൊഴിലാളിയേയും മാനസിക സംഘർഷത്തിലേയ്ക്ക് തള്ളിവിടുന്ന തരത്തിലുള്ള തീരുമാനങ്ങളും നിർദ്ദേശങ്ങളുമായി മാനേജ്മെന്റ് ഉദ്ധ്യോഗസ്ഥർ തൊഴിലാളികളെ വേട്ടയാടുകയാണ്.
ഇത് ഒരു കമ്പനിയിലെയോ എന്റെയോ മാത്രം അവസ്ഥയല്ല ഞാനടങ്ങുന്ന അനവധി നിരവധി പ്രവാസി തൊഴിലാളികളുടെ അവസ്ഥയാണ് . തൊഴിലാളി എന്ന് പറഞ്ഞാൽ ഓഫീസ് സ്റ്റാഫും ഉദ്ധ്യോഗസ്ഥരും അതിൽ പെടില്ല അക്കൂട്ടർക്ക് A class സുരക്ഷയും ശമ്പള വ്യവസ്ഥയുമൊക്കെ നിശ്ചയിച്ചാണ് സർക്കാരും കമ്പനി മേലാളന്മാരും തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുന്നത്.
ഈ ലോക് ഡൗൺ കാലം അവസാനിക്കുന്നതോടെ ഒട്ടനേകം പ്രവാസികൾ തൊഴിൽ രഹിതരാകുകയും ജീവിതം വഴിമുട്ടി ആത്മഹത്യയിലേയ്ക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തേക്കാം.
അരക്ഷിതാവസ്ഥയിൽ നില്ക്കുന്നവരോട് സുരക്ഷിത സ്ഥാനത്തിരുന്നുകൊണ്ട് ആഹ്വാനങ്ങൾ ചെയ്യുന്നവരോട് എനിക്ക് പറയുവാനുള്ളത് നിങ്ങൾക്ക് ചുറ്റുമുള്ളവർ ചതുപ്പിലേയ്ക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണ്.
Advertisements