കസ്തൂരിമാൻ സിനിമയിൽ കണ്ട അതെ ലുക്കിൽ മീര വർഷങ്ങൾക്കു ശേഷം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
245 VIEWS

കസ്തൂരിമാൻ സിനിമയിൽ കണ്ട അതെ ലുക്കിൽ മീര വര്ഷങ്ങള്ക്കു ശേഷം . മീരയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആരാധകർ പറയുന്നു. വര്ഷങ്ങള്ക്കു ശേഷം മീര തിരിച്ചുവരുന്ന സിനിമയാണ് ‘മകൾ’ . സത്യൻ അന്തിക്കാട് ആണ് മകൾ ഒരുക്കുന്നത്. ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീര. സത്യൻ അന്തിക്കാട് ‘മകളുടെ’ ടീസർ പുറത്തുവിട്ടു. ശ്രീനിവാസനും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്.

മകളുടെ ടീസർ കെപിഎസി ലളിതയ്ക്കു സമർപ്പിച്ചുകൊണ്ടുള്ള സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

“‘മകൾ’ ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. ”

“ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
“സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.”
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. ‘മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.”

മകളുടെ ടീസർ

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ