Health
നിങ്ങളുടെ ഓഫീസ് ജീവിതം സന്തോഷപ്രദമാക്കാന്‍ ചില കുറുക്കുവഴികള്‍..
നിങ്ങള്‍ക്ക് രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള ജോലികലെക്കുറിച്ചുള്ള ഏകദേശ ധാരണ, തലേദിവസം തന്നെ ഓര്‍ത്ത് വെക്കുക. എങ്കില്‍ നിങ്ങള്‍ക്ക് രാവിലെ എഴുനേല്‍ക്കുമ്പോള്‍ എല്ലാം ചിട്ടയോടുകൂടി ചെയ്തുതീര്ക്കാന് സാധിക്കും.
303 total views, 3 views today

നമ്മളില്‍ ഓരോരുത്തരുടെയും ഓരോ ദിവസവും തുടങ്ങുന്നതിന് അനുസരിച്ചിരിക്കും അന്നത്തെ ദിവസം എന്നാണല്ലോ നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍. ചിലര്‍ക്ക് രാവിലെ കാണുന്ന കണിയില്‍ വിസ്വാസമുണ്ടായിരിക്കും, മറ്റു ചിലര്‍ക്ക് രാവിലെ ബെഡ് കോഫി കിട്ടിയാല്‍ അന്നത്തെ ദിവസം നല്ലതായിരിക്കും, ചിലര്‍ക്ക് ഭാര്യയുടെ സ്നേഹപൂര്‍ണ്ണമായ പരിചരണം അന്നത്തെ ദിവസം സന്തോഷപ്രദമാക്കും , അങ്ങിനെ എല്ലാവര്ക്കും വ്യത്യസ്തമായിരിക്കും ഈ കാഴ്ച്ചപ്പാടുകള്‍.
എന്നാല്‍ രാവിലെ ഉറനുരുന്നത് മുതല്‍, ചില ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങളുടെ ദിവസം ഉന്മേഷപൂരിതമാക്കാം എന്ന് ശാസ്ത്രം പറയുന്നു. അവയെന്തോക്കെയാണെന്ന് നോക്കാം.
1. പ്രഭാതത്തിലേ ഉണരുക.
പ്രഭാതം എന്നാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജവും ഉന്മേഷവും ഉള്ളസമയമാണ്. കാരണം യാതൊരു ചിന്താഭാരവുമില്ലാതെ ഉറങ്ങി എഴുനെട്ടുവരുമ്പോള്, നമ്മുടെ മനസ് ശാന്തമായിരിക്കും. അതിനാല്‍ തന്നെ രാവിലെ നേരത്തെ എഴുനെല്‍ക്കുന്നത് ശീലമാക്കിയാല്‍, നിങ്ങളുടെ ദിവസം സന്തോഷപ്രദം ആയിരിക്കും.
2. സ്വകാര്യജീവിതത്തിലെ കാര്യങ്ങളെ രാവിലെ ചെയ്ത് തീര്‍ക്കുക.
രാവിലെ തന്നെ എഴുനേറ്റ് നിങ്ങളുടെ കുടുംബത്തിലെ പ്രാഥമികകാര്യങ്ങള്‍ ചെയ്തുതീര്‍ത്താല്‍, ആ ദിവസം നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കും. നിങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍, ഭര്‍ത്താവിന്റെ, അമ്മയുടെ അച്ഛന്റെ കാര്യങ്ങള്‍, വീട്ടുജോലികള്‍ എന്നിവ രാവിലെ തീര്‍ത്താല്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ ആകെണ്ടകാര്യം വരില്ല.
3. രാവിലെ ധൃതി പാടില്ല – ഒന്നിനും.
നിങ്ങള്‍ എഴുനെല്‍ക്കുന്നത് താമസിച്ചാല്‍, നിങ്ങളുടെ അന്ന് രാവിലെ തീര്‍ക്കേണ്ട ജോലികള്‍ വേഗം ചെയ്ത് തീര്ക്കെണ്ടിവരും. അങ്ങിനെ ധൃതി പിടിച്ച് നിങ്ങള്‍ ഓരോന്നും ചെയ്താല്‍ ചെയ്ത കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുമില്ല, നിങ്ങള്‍ക്ക് സംതൃപ്തി കിട്ടുകയുമില്ല.
4. കാര്യങ്ങള്‍ക്കുള്ള അടുക്കും ചിട്ടയും.
നിങ്ങള്‍ക്ക് രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള ജോലികലെക്കുറിച്ചുള്ള ഏകദേശ ധാരണ, തലേദിവസം തന്നെ ഓര്‍ത്ത് വെക്കുക. എങ്കില്‍ നിങ്ങള്‍ക്ക് രാവിലെ എഴുനേല്‍ക്കുമ്പോള്‍ എല്ലാം ചിട്ടയോടുകൂടി ചെയ്തുതീര്ക്കാന് സാധിക്കും.
5. ഓഫീസ് വേറെ കുടുംബം വേറെ.
ഒരിക്കലും ഓഫീസും, വീടും തമ്മില്‍ കൂട്ടി കുഴക്കതിരിക്കുക. രാവിലെ മുതല്‍ വൈകുന്നേരം വരയുള്ള ഓഫീസ് ജീവിത ഓഫീസില്‍ തീര്‍ക്കുക. നിങ്ങള്‍ വൈകുന്നേരം വീട്ടില്‍ എത്തുമ്പോള്‍, ഒരുനല്ല കുടുംബ നാതാണോ, നാതയോ ആയി എത്തുക. ജീവിതം ആഘോഷകരമാക്കാന്‍ കുടുംബബന്ധങ്ങള്‍ ദൃഡമായിരിക്കണം എന്നാ ആപ്തവാക്ക്യം എപ്പോളും മനസ്സില്‍ വെക്കുക.
304 total views, 4 views today