മുറ്റത്ത് സൈക്കിള്‍ ചവിട്ടിയാല്‍ അടുക്കളയില്‍ ദോശയും ചമ്മന്തിയും റെഡി.!

741

1417157606one

ഇനി നമുക്ക് ധൈര്യമായിട്ട് പറയാം, ശാസ്ത്രം ജയിച്ചു “വീണ്ടും” മനുഷ്യന്‍ തോറ്റു..!

ഇനി മുതല്‍ മുറ്റത്ത് സൈക്കിള്‍ ചവിട്ടിയാല്‍ അടുക്കളയില്‍ ദോശ ആന്‍ഡ്‌ ചമ്മന്തി റെഡി.! രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേതാണ് ഈ ഐഡിയ. മോങ്ങം എ.എം.യു.പി.എസ്സിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ നിഷാദും ഫാത്തിമ ഷഹദിയയും അവതരിപ്പിച്ച ഈ സൂപ്പര്‍ സൈക്കിള്‍ സ്വന്തമാക്കാന്‍ ഏത് വീട്ടമ്മയും ആഗ്രഹിച്ചുപോകും.!

മുറ്റത്ത് ഫിക്‌സ് ചെയ്ത ഈ വ്യായാമ സൈക്കിള്‍ നിങ്ങള്‍ ചവിട്ടുമ്പോള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ കറങ്ങിത്തിരിഞ്ഞ് അടുക്കളയിലെ വിവിധ യന്ത്രങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിച്ചുതുടങ്ങും. തേങ്ങ ചിരകും. ദോശയ്ക്കുള്ള മാവാട്ടും. കിണറിലെ വെള്ളം കുളിമുറിയിലേക്കൊഴുകും. കൂടെ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കും..

ഒരു മണിക്കൂര്‍ ഈ സൈക്കിള്‍ ചവിട്ടിയാല്‍ അഞ്ച് യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം.

അവസാനം ശരിക്കും മനുഷ്യന്‍ ശാസ്ത്രത്തിനു മുന്നില്‍ അടിയറവ് പറയുകയാണോ.???