മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇബിലീസ്, അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്. നടന് ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി.സിനിമകൾ, കഥാപാത്രങ്ങൾ ഒക്കെ തിരഞ്ഞെടുക്കുന്നതിൽ മുന്നിലാണ് മമ്മൂട്ടി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രോഷാക്. വളരെ വ്യത്യസ്തമായ ഒരു റിവഞ്ച് ത്രില്ലർ ആണ് ചിത്രം. ഒരു സൈക്കോളജിക്കൽ റിവഞ്ച് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.