fbpx
Connect with us

മക്കള്‍ മാഹാത്മ്യം

വളരെനേരത്തെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മിസ്സിസ്സ് സുശീല എസ് വാരിയര്‍ ആ വീട്ടില്‍നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ തീവ്രമായ ചിന്തയിലാണ്.

തന്റെ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ?

 120 total views

Published

on

womanവളരെനേരത്തെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മിസ്സിസ്സ് സുശീല എസ് വാരിയര്‍ ആ വീട്ടില്‍നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ തീവ്രമായ ചിന്തയിലാണ്.

തന്റെ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ?

നാല് മക്കളുടെ അമ്മയായ രാജമ്മ, ഭര്‍ത്താവ് മരിച്ചതോടെ സീമന്തരേഖയിലെ കുങ്കുമം മായ്‌ച്ചെങ്കിലും താലിമാല അഴിക്കുകയോ പേരിന്റെ കൂടെയുള്ള നല്ലപാതി നായരെ മുറിക്കുകയോ ചെയ്തിട്ടില്ല. ഭര്‍ത്താവിന്റെ മരണശേഷം മക്കളും മരുമക്കളും പേരമക്കളുമൊത്ത് അവര്‍ സസുഖം സസ്‌നേഹം ജീവിക്കുകയാണ്. അച്ഛന്‍ മരിച്ചെങ്കിലും മക്കളെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ആ അമ്മക്ക് ഒരു വിഷമവും വരാന്‍ പാടില്ല എന്ന് എല്ലാ മക്കള്‍ക്കും നിര്‍ബന്ധമായിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് പേരക്കുട്ടികളുമായി കടങ്കഥ പറഞ്ഞ് കളിക്കുമ്പോഴാണ് അകന്ന ബന്ധുവായ സുശീലയുടെ വരവ്. താനൊരു വിധവയാണെന്ന് വേഷങ്ങള്‍ കൊണ്ടറിയിക്കുന്ന സുശീല പണ്ടത്തെക്കാള്‍ സ്ലിം ആയിരിക്കുന്നു. വൈധവ്യം വന്നപ്പോള്‍ വെളുത്ത വേഷം ധരിച്ച അവള്‍ക്ക് സന്തോഷവും സൌന്ദര്യവും പൂര്‍വ്വാധികം വര്‍ദ്ധിച്ചിരിക്കയാണ്. പണ്ടേ ഏഷണി പറഞ്ഞ് കുടുംബം കലക്കുന്നവളാണെങ്കിലും ഇപ്പോള്‍ അവള്‍ പറഞ്ഞ കാര്യം രാജമ്മയുടെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകാന്‍ ഏറെനേരം വേണ്ടിവന്നില്ല,
‘പണവും സ്വത്തും ഉണ്ടായിട്ടെന്താ കാര്യം? എഴുന്നേറ്റ് നടക്കുന്ന കാലത്ത് മാത്രമേ മക്കള്‍ അമ്മയെ നോക്കുകയുള്ളു; ഒരു രോഗം വന്ന് കിടന്നാലറിയാം,,, ഇവന്മാരുടെയൊക്കെ സ്‌നേഹം’

അസൂയ മണക്കുന്ന ഉള്ളില്‍ ദുഷ്ചിന്തകള്‍ മാത്രമുള്ള അവള്‍ക്ക് അപ്പോള്‍തന്നെ മറുപടി കൊടുത്തു,
‘നീ പറയുന്നതു പോലൊന്നും ഇവിടെ എന്റെ കുടുംബത്തില്‍ ഒരിക്കലും നടക്കില്ല, ഈ കുഞ്ഞുങ്ങളെയൊക്കെ നോക്കി വളര്‍ത്തുന്നത് ഞാനാണ്; എന്റെ മക്കള്‍ എന്റെ കാര്യത്തില്‍ എല്ലായിപ്പോഴും ശ്രദ്ധിക്കും’

Advertisementഎന്നാല്‍ സുശീല അക്കാര്യം വളച്ചൊടിച്ച് പറഞ്ഞു,
‘അപ്പോള്‍ അതാണ് കാര്യം; ഒരു ഹോംനേഴ്‌സിനൊക്കെ ഇപ്പോള്‍ വലിയ ചെലവാ, പിന്നെ ഒന്നിനേം വീട്ടില്‍കയറ്റാനും വിശ്വസിക്കാനും പ്രയാസം. പകരം അമ്മൂമ്മ ആയാല്‍ ചെലവില്ലാതെ ഒപ്പിക്കാം; പിന്നെ നമ്മള്‍ കുഞ്ഞുമക്കളെ പൊന്നുപോലെ നോക്കുന്നതുകൊണ്ട് വിശ്വസിച്ച് ഏല്പിക്കാം. അവരൊക്കെ മുതിര്‍ന്ന് ആവശ്യം കഴിഞ്ഞാല്‍ മക്കളും മരുമക്കളുംചേര്‍ന്ന് സ്വത്തൊക്കെ തട്ടിയെടുത്ത് കറിവേപ്പിലപോലെ തള്ളും’

പറയുന്നത് അവിശ്വസനിയമായി തോന്നിയെങ്കിലും മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. അമ്മയെ വേദനിപ്പിക്കുന്നതരത്തില്‍ തന്റെ മക്കളോ മരുമക്കളോ ഇതുവരെ പെരുമാറിയിട്ടില്ല; എങ്കിലും ഇപ്പോഴത്തെ സിനിമയിലും സീരിയലിലും പത്രത്തിലും പ്രായമായവരെ തെരുവിലേക്ക് ഇറക്കിവിടുന്ന വാര്‍ത്തകള്‍ നിറഞ്ഞിരിക്കയാണല്ലൊ. പെണ്മക്കള്‍ രണ്ട്‌പേരും ഭര്‍ത്താവും മക്കളുമൊത്ത് സ്വന്തമായി വീട്‌വെച്ച് താമസ്സിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അമ്മയെ കാണാന്‍ വരുന്നുണ്ട്. കൂടെയുള്ള ആണ്‍മക്കള്‍ രണ്ട്‌പേരും അവരുടെ ഭാര്യമാരും തന്നോട് വളരെ സ്‌നേഹമാണ്. അമ്മയിഅമ്മപ്പോര് നാത്തൂന്‍പോര് തുടങ്ങിയവ ഇതുവരെ ഈ വീട്ടില്‍ കടന്നുവന്നിട്ടില്ല. തന്റെ മക്കള്‍ ഒരിക്കലും സുശീലയുടെ മക്കളെപ്പോലാവില്ല. ആ ഏഷണിക്കാരിയുടെ വാക്ക്‌കേട്ട് വെറുതെ ഓരോന്ന് ചിന്തിക്കുന്നു,,,

സുശീല ഉയര്‍ത്തിയ ചിന്തകള്‍ കാരണം രാജമ്മ ഉറക്കം കളഞ്ഞ് ചിന്തയില്‍ മുഴുകി.
ഇതുവരെ മക്കളെ പ്രസവിക്കാന്‍ മാത്രം ആശുപത്രിയില്‍ അഡ്മിറ്റായ, കാര്യമായ രോഗമൊന്നും കടന്നുവരാത്ത, ഭാഗ്യവതിയായ ഈ രാജമ്മയെ സ്‌നേഹം നിറഞ്ഞ ഈ വീട്ടില്‍നിന്നും ‘അടുത്ത കാലത്തൊന്നും അങ്ങോട്ട് വിളിക്കരുതെ’ എന്നും എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങനെയൊരു പ്രാര്‍ത്ഥനയോടെയാണ് രാജമ്മ അന്നും ഉറങ്ങാന്‍ കിടന്നത്.
,,,
പിറ്റേദിവസം കൊച്ചുമകനായ കുട്ടന്‍ വിളിച്ചപ്പോഴാണ് നേരം പുലര്‍ന്നതായി രാജമ്മ അറിഞ്ഞത്,
‘അമ്മൂമ്മെ, ഇതെന്തൊരുറക്കമാ,, നേരം പുലര്‍ന്ന് ഒരു പാടായല്ലൊ,,,’
ഇതുവരെ ഇത്രയും വൈകി ഉണര്‍ന്നിട്ടില്ല, ശരീരത്തിന് ആകെ ഒരു ഭാരം തോന്നുകയാണ് ഒരു ചെറിയ തലവേദനപോലെ;
,,,ജോലിയെല്ലാം രണ്ട് മരുമക്കളും ഒത്തൊരുമിച്ച് ചെയ്തുതീര്‍ക്കുമ്പോള്‍ പ്രായമേറെയുള്ള അമ്മയെന്തിനാ നേരത്തെ ഉണരുന്നത്? ക്ഷീണം മാറാന്‍ അല്പം കൂടി കിടക്കട്ടെ.

അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴാണ് മരുമകളുടെ വരവ്, മൂത്തവന്റെ ഭാര്യ,
‘അമ്മേ ഇതെന്തൊരുറക്കമാ? ക്ഷീണമുണ്ടെങ്കില്‍ കിടന്നൊ, ചായ ഞാനിവിടെ കൊണ്ടുവരാം’
മുറിവിട്ട്‌പോയ അവള്‍ പെട്ടെന്ന് ചായയുമായി വരുമ്പോള്‍ പിന്നാലെ വിക്‌സ് കുപ്പിയുമായി ഇളയ മകന്റെ ഭാര്യയും ഉണ്ട്,
‘അമ്മക്ക് തലവേദനയുണ്ടോ? ഇത് അമ്മ സ്ഥിരമായി പുരട്ടുന്ന വിക്‌സ് തന്നെയാ’
അവള്‍ നെറ്റിയിലും പുറത്തും വിക്‌സ് പുരട്ടി കാലുകള്‍ തിരുമ്മാന്‍ തുടങ്ങിയപ്പോള്‍ നല്ല സുഖം തോന്നി.
‘ഇതെന്താ കുട്ടികള്‍ക്കൊന്നും സ്‌ക്കൂളില്‍ പോകണ്ടെ?’
‘അതിനിന്ന് ശനിയാഴ്ച അവര്‍ക്ക് അവധിയല്ലെ; ഈ അമ്മക്കെന്താ ഒന്നും ഓര്‍മ്മയില്ലെ?’
‘ഇങ്ങനെ കിടക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്, ആണ്‍മക്കളുള്ള അമ്മമാര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം. ഒരു വീട്ടില്‍ ജനിച്ച്‌വളര്‍ന്ന് അച്ഛനും അമ്മയും ഓമനിച്ച് വളര്‍ത്തിയ പെണ്മക്കള്‍; അതുവരെ അറിയപ്പെടാത്ത, കുട്ടിക്കാലത്ത് ഒരു കുട്ടിയുടുപ്പ്‌പോലും അണിയിക്കാത്ത, അന്യവീട്ടില്‍ വന്ന് സ്വന്തം അമ്മയുടെ സ്ഥാനത്ത് മറ്റൊരമ്മയെ പ്രതിഷ്ഠിച്ച് ശുശ്രൂഷിക്കുന്നു’,,,

Advertisementപെട്ടെന്ന് ഇന്നലെ സുശീല ഉയര്‍ത്തിവിട്ട സംശയങ്ങള്‍ ഒരു കട്ടുറുമ്പായി പുറത്ത്‌വന്നു. ‘ഈ പരിചരണം ഒരു അഭിനയം മാത്രമല്ലെ? ഭര്‍ത്താക്കന്മാരെ സോപ്പിടാനുള്ള വെറും അടവുകള്‍. ആണ്‍മക്കള്‍ക്ക് അമ്മയുടെ കാര്യത്തിലുള്ള ശ്രദ്ധ അവരുടെ ഭാര്യമാര്‍ക്കറിയാം’.

‘അമ്മയെന്താ എഴുന്നേല്‍ക്കാത്തത്? പനിയുണ്ടോ? ഇപ്പോള്‍ എല്ലായിടത്തും പനിയുടെ കാലമാ’
ബിസ്‌നസ് കാരനായ മൂത്ത മകന്‍ ജോലിക്ക് പോകാനുള്ള വേഷത്തിലാണ്.
‘എനിക്ക് ശരീരം മുഴുവന്‍ ഒരു വേദന, ആകെയൊരു മരവിപ്പ്’
‘എന്നാല്‍ വെച്ച് താമസിപ്പിക്കേണ്ട, ഡോക്റ്ററെ കാണാം’
,,,
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പനിയുടെ സ്‌പെഷലിസ്റ്റ് ആയ ഡോക്റ്റര്‍ക്ക് ആകെ ഒരു സംശയം. പ്രായമായ അമ്മയല്ലെ? ഡോക്റ്ററുടെ മുന്നിലെത്തിയപ്പോള്‍ നെഞ്ച്‌വേദനയുണ്ടോ എന്നൊരു സംശയം. നേരെ മെഡിക്കല്‍ കോളേജില്‍ പോയി ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാണെന്ന് നിര്‍ദ്ദേശിച്ചു.

പുതിയതായി പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ മെഡിക്കല്‍കോളേജിലെ പേവാര്‍ഡില്‍ ബന്ധുക്കളാലും സുഹൃത്തുക്കളാലും വലയം ചെയ്യപ്പെട്ടപ്പോള്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി. കഴിഞ്ഞ സംഭവങ്ങള്‍ ഓരോന്നായി അവര്‍ ഓര്‍ക്കാന്‍ തുടങ്ങി. ‘എന്തൊക്കെ പരിശോധനകളാണ് നടന്നത്? ‘ഐസിയൂ’ വില്‍ അഡ്മിറ്റായ ഉടനെ എക്‌സ്‌റേ, ഇ.സി.ജി, സ്‌കാനിങ്ങ്, തുടങ്ങി ആശുപത്രിയില്‍ പുതിയതായി വാങ്ങിയ എല്ലാ യന്ത്രങ്ങളും അവര്‍ക്കായി പലതവണ പ്രവര്‍ത്തിച്ചു. പിന്നെ ഭക്ഷണത്തെക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ദേഹത്ത് കയറ്റി.
… വെറുതെ ഒരു തലവേദന എന്ന് പറയുമ്പോഴേക്കും അമ്മക്ക്ള്‍വേണ്ടി മക്കള്‍ എന്തെല്ലാം ത്യാഗങ്ങളാണ് സഹിക്കുന്നത്!

ആശുപത്രിയില്‍ കിടന്ന മൂന്ന് ദിവസം മൂന്ന് യുഗങ്ങളായാണ് രാജമ്മക്ക് തോന്നിയത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്ന് മക്കളാലും ബന്ധുക്കളാലും വലയം ചെയ്യപ്പെട്ട ദിനങ്ങള്‍. അവരുടെ പരിചരണം ഏറ്റുവാങ്ങിയ രാജമ്മ ആനന്ദത്തില്‍ ആറാടി.
ഇളയ മകനും മകളും കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണ്. അശുപത്രിയാണെന്ന് ഓര്‍ക്കാതെ തന്നെയും കെട്ടിപ്പിടിച്ച് കിടന്ന മകനെക്കണ്ട് ഒരിക്കല്‍ സിസ്റ്റര്‍ക്ക് വഴക്ക്ള്‍പറയേണ്ടി വന്നിട്ടുണ്ട്. ഇത്രയും സ്‌നേഹമുള്ള മക്കളെയാണ് വെറുതെ സംശയിച്ചത്. മെഡിക്കല്‍കോളേജില വിദ്യാര്‍ത്ഥികള്‍കളും അദ്ധ്യാപകരും ചേര്‍ന്ന് പരിശോധനകളും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയശേഷം, ഇനിയും ഇടയ്ക്കിടെ കാണണമെന്ന അറിയിപ്പോടെ വീട്ടില്‍ പോകാന്‍ അനുവദിച്ചപ്പോള്‍ ആശ്വാസം തോന്നി.

Advertisementവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാജമ്മക്കുണ്ടായ സന്തോഷം അസഹനീയമാണെങ്കിലും പ്രത്യക്ഷത്തില്‍ ദുഖഭാവം വെടിഞ്ഞില്ല. അയല്‍വാസികളും ബന്ധുക്കളുമായി ഒട്ടനേകംപേര്‍ അടുത്തുകൂടി ഉപദേശ നിര്‍ദ്ദേങ്ങള്‍ നല്‍കുന്നുണ്ട്. തന്നെക്കാള്‍ പ്രായമുള്ള അയല്‍ക്കാരി മകനോട് പറയുകയാണ്,
‘പ്രായമായ അമ്മയെ നോക്കാന്‍ മകന്റെ ഭാര്യമാരെ ഏല്‍പ്പിച്ച് പോകുന്നത് അത്ര നല്ലതല്ല. രണ്ട് പെണ്മക്കളില്‍ ആരോടെങ്കിലും ഇവിടെവന്ന് താമസിക്കാന്‍ പറയുന്നതാണ് നല്ലത്’
ഇവരുടെയൊക്കെ വീട്ടിലെ അവസ്ഥപോലെയാണ് ഇവിടെയും എന്നാണ് വിചാരം. നൊന്തുപെറ്റ മക്കളെക്കാളേറെ സ്‌നേഹം ചൊരിയുന്നവരാണ് വീട്ടിലെ മരുമക്കളെന്ന് അവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. നമ്മള്‍ അങ്ങോട്ട് സ്‌നേഹിച്ചാല്‍ അവര്‍ തിരിച്ചിങ്ങോട്ടും സ്‌നേഹിക്കും.

ഒരു ചെറിയ ക്ഷീണം എന്ന് പറഞ്ഞപ്പോള്‍ തനിക്ക്‌വേണ്ടി എത്ര പണമായിരിക്കും മക്കള്‍ ചെലവാക്കിയത്. വെറുമൊരു ചുക്കുകാപ്പി ചൂടോടെ കുടിച്ചാല്‍ മാറുന്ന തലവേദന വന്നപ്പോള്‍ കൂടുതല്‍ പ്രയാസം അഭിനയിച്ചതുകൊണ്ട്, തന്റെ പ്രീയപ്പെട്ട മക്കള്‍ക്ക് അമ്മയോടുള്ള സ്‌നേഹത്തെക്കുറിച്ച് തിരിച്ചറിവ് ലഭിച്ചു. ഇനിയൊരിക്കലും ആശുപത്രിയില്‍ പോകാന്‍ ഇടയാക്കില്ലെന്ന് രാജമ്മ മനസ്സില്‍ കണക്ക് കൂട്ടി.
,,,
വൈകുന്നേരത്തെ ചായകുടിച്ച് വാഷ്‌ബേസിനില്‍ മുഖം കഴുകി കണ്ണാടിയില്‍ നോക്കിയിരിക്കെ, നഗ്‌നമായ കഴുത്ത്കണ്ടപ്പോള്‍ പെട്ടെന്നൊരു കാര്യം ഓര്‍മ്മവന്നു;
… താലിമാല,,,.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹവേദിയില്‍വെച്ച് അദ്ദേഹം കഴുത്തിലണിയിച്ച, ഒരു വിധവയായിട്ടും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കാനായി ഒരിക്കലും ഊരിമാറ്റാത്ത, സ്വര്‍ണ്ണച്ചെയിനോട് കൂടിയ സ്വന്തം താലി. മറ്റുള്ള പൊന്നെല്ലാം പെണ്മക്കള്‍ക്ക് കൊടുത്തെങ്കിലും ആര്‍ക്കും കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേര്‍ത്ത്‌വെച്ച് പ്രാര്‍ത്ഥിക്കുന്ന സ്വര്‍ണ്ണമാല,,,
… ഓ, അത് ‘ഐസിയില്‍ അഡ്മിറ്റ് ആയഉടനെ, മൂത്ത മകന്റെ കൈയില്‍ കൊടുക്കാമെന്ന് പറഞ്ഞ് സിസ്റ്റര്‍ അഴിച്ചതാണല്ലൊ,,, അവനെവിടെ?

തിരിച്ച് കട്ടിലില്‍ കിടന്നശേഷം അടുത്തുള്ള കൊച്ചുമകളോട് പറഞ്ഞു,
‘മോളേ, അച്ഛനോട് അമ്മൂമ്മയുടെ മാല തരാന്‍ പറ’

ഏതാനും സമയം കഴിഞ്ഞപ്പോള്‍ മൂത്തമകനോടൊപ്പം വന്നത് മക്കള്‍ നാല്‌പേരും ആയിരുന്നു,
‘മോനേ എന്റെ മാല ആ സിസ്റ്റര്‍ ഊരിയത് നിന്റെ കയ്യില്‍ തന്നിട്ടുണ്ട്, എന്ന് പറഞ്ഞതാണല്ലൊ; ഇനി അതിങ്ങ് താ? കഴുത്ത് കാലിയായി കാണുമ്പോള്‍ എന്തോപോലെ’
ചോദ്യം മകനോടാണെങ്കിലും ഉത്തരം പറഞ്ഞത് ഇളയ മകളാണ്,
‘അമ്മേ, അത് പിന്നെ ആശുപത്രിയില്‍ ധാരാളം പണം ചെലവായതുകൊണ്ട് ഞങ്ങളൊക്കെച്ചേര്‍ന്ന് ആ ചെയിനങ്ങ് വിറ്റു;
,,, അമ്മക്കെന്തിനാ ഈ വയസ്സുകാലത്ത് സ്വര്‍ണ്ണച്ചെയിന്‍?’

Advertisementരാജമ്മ ജി നായര്‍ നാല് മക്കളുടെയും മുഖത്ത് മാറിമാറി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. രോഗം അഭിനയിച്ചപ്പോള്‍ ദേഹത്ത് ആകെയുള്ള സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ഇനി ഒറിജിനല്‍ രോഗം വന്നാല്‍ ‘എന്തായിരിക്കും നഷ്ടപ്പെടുന്നത്’ എന്ന ചിന്തിച്ചപ്പോള്‍ അവരുടെ ശരീരം മുഴുവന്‍ വിറയലും നെഞ്ച്‌വേദനയും അനുഭവപ്പെടാന്‍ തുടങ്ങി.

 121 total views,  1 views today

Advertisement
Entertainment7 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy8 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment8 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment8 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment9 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured9 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized12 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment12 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment13 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment15 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment16 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement