മണിരത്നം സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഹിന്ദി പ്രണയ-യുദ്ധ-ത്രില്ലർ ചലച്ചിത്രമാണ് ദിൽ സേ ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള , പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സുഖ് വീന്ദർ സിങ് ആലപിച്ച ദിൽ സേയിലെ ‘ഛയ്യ ഛയ്യ’ എന്ന ഗാനം സിനിമയുമിറങ്ങി 24 വർഷം കഴിഞ്ഞിട്ടും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഈ ഗാനത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം ഓർത്തെടുത്തിരിക്കുകയാണ് ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം അഭിനയിച്ച നടി മലൈക അറോറ. ഓടുന്ന തീവണ്ടിയുടെ മുകളിൽ വച്ചാണ് ഗാനരംഗം ചിത്രീകരിച്ചത്. എന്നാൽ ഷാരൂഖിനും മലൈകയ്ക്കും സുരക്ഷ ക്രമീകരണം ഒന്നും ഇല്ലായിരുന്നു എങ്കിലും പിന്നണി പ്രവർത്തകർക്കെല്ലാം സുരക്ഷാ ഏർപ്പെടുത്തിയിരുന്നു. മലൈകയുടെ വാക്കുകൾ
“നൃത്തം ചെയ്യുന്നതിനിടെ തെറിച്ചുപോകുമോ എന്നായിരുന്നു ഷാരൂഖിന്റെ ഭയം. അപകടം പറ്റാതിരിക്കാൻ എന്തെങ്കിലും സുരക്ഷാമാർഗങ്ങൾ ഉപയോഗിച്ച് തീവണ്ടിയുമായി എന്നെ ബന്ധിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അണിയറപ്രവർത്തകർ അത് നിഷേധിച്ചു. എന്നാൽ അങ്ങനെ ചെയ്താൽ ശരീരത്തിന്റെ ചില ചലനങ്ങൾ ശരിയാവില്ല എന്നതിനാലായിരുന്നു അത്. ” മലൈക പറഞ്ഞു.