ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ ഇന്ന് തിയേറ്ററുകളിൽ എത്തി.
കേരളത്തിൽ അഭൂതപൂർവമായ റിലീസ് ആണ് നടന്നത് . ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയെ ആസ്പദമാക്കി പി എസ് റഫീഖ് തിരക്കഥയെഴുതി, മാക്‌സ്‌ലാബ്, സെഞ്ച്വറി ഫിലിംസ്, സരെഗമ, യോഡ്‌ലീ എന്നിവയുടെ പങ്കാളിത്തത്തോടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ഈ ഉയർന്ന ബജറ്റ് സംരംഭം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ, വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നു. എന്നാൽ സമ്മിശ്രാഭിപ്രായങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും പൊതുവെ ഉണ്ടാകുന്നത്. ചിലർ ഇതൊരു ക്ലാസ് സിനിമയെന്ന് വിധിയെഴുതുമ്പോൾ മറ്റു ചിലർ ലിജോ ജോസിന്റെ ഏറ്റവും മോശം സിനിമ എന്നും പറയുന്നു. ഏതാനും പ്രേക്ഷാഭിപ്രായങ്ങൾ ചുവടെ…

WFFWFWFFF 1 2Jishnu Jishnu

സിനിമ ഒത്തിരി ഇഷ്ടമായി..പരിപൂർണ്ണമായും ഒരു Ljp യുടെ സിനിമയാണെന്ന് പ്രതീക്ഷിച്ച് തന്നെയാണ് കണ്ടത്. അതുകൊണ്ട് തന്നെ സംതൃപ്തി ലഭിക്കുകയും ചെയ്തു.സിനിമയിലേക്ക് വരുകയാണ് എങ്കിൽ മല്ലനായ അധികായനായ വാലിബന്റെ കഥ. അടിമകളുടെ മോചനം തേടി ശത്രുക്കളോട് മല്ലിടുന്നു. പ്രണയം വല്ലാത്ത വിഷമുള്ള് തന്നെ എന്ന് കെ ആർ മീര പറഞ്ഞത് പോലെ പ്രണയം ശാപമായിട്ട് മാറുന്നു. ഗുരു ശിഷ്യ ബന്ധങ്ങളിൽ വിള്ളൽ വരുന്നു. ധർമ്മം അധർമ്മമായിട്ട് മാറുന്നു. രക്ത ബന്ധങ്ങൾ ശിഥിലമാകുന്നു. അനാഥമായി വളർന്ന മല്ലനായ വാലിബന്റെ ജീവിതം പോലും” പൊയ്” ആയിരുന്നുവെന്ന് തിരിച്ചറിയാൻ വാലിബന് കഴിയുന്നില്ല. കൊല്ലപ്പെടുന്നവനും കൊലപ്പെടുത്തുവനു പോലും തിരിച്ചറിയാൻ കഴിയുന്നില്ല. സിനിമ ഇവിടെ മാത്രമല്ല ഇന്ത്യക്ക് പുറത്ത് പ്രശസ്തമാകാൻ സാധ്യതയുണ്ട്. Ljp യുടെ മായിക ലോകം എല്ലാവരും കാണട്ടെ. സിനിമയിൽ അഭിനയിച്ച ഹരീഷ്, പിന്നെ Danish Sait അസാധ്യപ്രകടനം ആയിരുന്നു 🫰. മോഹൻലാൽ ഈ റോളിന് പറ്റിയ ആൾ തന്നെ അത്രക്ക് perfect ആയിരുന്നു Physique.അഭിനയവും ഗംഭീരം.

accc 4എനിക്കന്റെ പിള്ളേർ ഉണ്ടെടാ എന്ന് പറഞ്ഞ മോഹൻലാലിന്റെ സ്നേഹത്തിന്റെ പാതി പോലും ആരാധകർക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുന്നി അത്രമാത്രം Vulnerable ആയിട്ടാണ് അവരിൽ പലരും ഈ സിനിമയെ സമീപിച്ചിരിക്കുന്നത്…. കഴിയുന്നതും ഇത്തരം സിനിമകൾക്ക് ഫാൻസ്‌ ഷോ വെക്കാത്തതാകും നല്ലത്. കാരണം, നിങ്ങൾ ഒരു സിനിമയെ ഇതിലൂടെ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് ഏറ്റവും നല്ലത് പുലിമുരുഗൻ, ലൂസിഫർ, എമ്പുരാൻ പോലുള്ള സിനിമകൾക്ക് ഫാൻസ്‌ ഷോ വെക്കുന്നതാണ്. മറ്റൊരു മരക്കാർ അല്ല ഈ സിനിമ തികച്ചും മനോഹരമായ സിനിമയാണ്.ശാപമേറ്റ വാലിബന്റെ രണ്ടാം അംഗത്തിനായി കാത്തിരിക്കുന്നു…. അടുത്തത് സാധാരണക്കാരനും അതിമാനുഷികനും തമ്മിലുള്ള പോരാട്ടം…Well done Ljp. You don’t have to impress or change. Do whatever you like

***

22R222 5Manas Madhu

അഭിപ്രായം ഒരു വാചകത്തിൽ ഒതുക്കിയാൽ…
” ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായ്.. മുഴുവൻ കണ്ടു തീർക്കാതെ തിയറ്ററിൽ നിന്ന് ഇറങ്ങേണ്ടി വന്ന സിനിമ… ”
എങ്ങാനും ലിജോ ജോസ് പെല്ലിശ്ശേരി എന്റെ പോസ്റ്റ്‌ കാണുവാൻ ഇടയായാൽ അദ്ദേഹത്തിന്റെ ശ്രദ്ധയിലേക്കായ്..
” ഞാൻ…. അതായത്.. മലയ് കോട്ടയ്‌ വാലിബൻ എന്ന സിനിമ കണ്ടിറങ്ങിയ ഉടൻ ഏറെ നിരാശയോടെ ഈ കുറിപ്പ് എഴുതുന്ന ഞാൻ… ഒരു ഓട്ടോ ഡ്രൈവർ ആകുന്നു..ജോലിയും കൂലിയും ഉപേക്ഷിച്ചു തന്നെയാണ് ഓരോ സിനിമക്കും ടിക്കറ്റ് എടുക്കുന്നത്… ഇത്തവണയും അങ്ങനെ തന്നെ..ഇനിയും ഇത് പോലെ ഇന്റർനാഷണൽ അവരാതങ്ങൾ ഭാവിയിൽ പടച്ചു വിടാൻ പദ്ധതിയുണ്ടെങ്കിൽ… ദയവായി ഒരു മുന്നറിയിപ്പ് കൂടി പോസ്റ്ററിൽ എഴുതി ചേർക്കുക… നിത്യ വേതനക്കാരായ സാധാരണക്കാർ ടിക്കറ്റ് എടുക്കണ്ട.. ഇത് നിങ്ങൾക്ക് മനസ്സിലാവില്ല… എന്ന്… ”
ഇന്ന് പകൽ നേരം കൊണ്ട്.. നല്ലൊരു വിഭാഗം മലയാളികളെയാണ് ഈ സിനിമയുടെ അണിയറക്കാർ കബളിപ്പിച്ചു വീട്ടിരിക്കുന്നത്..
അതിന്റെ ഫലം മലയാള സിനിമ മേഖലയെ തന്നെ കുറേക്കാലം ബാധിച്ചേക്കാം..

***

wfwfggg 1 6Akash K

ലിജോ ഡയറക്ട് ചെയ്യുന്ന ഒരു മോഹൻലാൽ ചിത്രം . ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ Recent Best തന്നെ കിട്ടും എന്ന് കരുതിയാണ് കേറിയത്. അത് ഇവിടെ കിട്ടുകയും ചെയ്തു..ഒരു Folk Tale . അത് അതിന്റെ Perfection ൽ തന്നെ ലിജോ അവതരിപ്പിച്ചിട്ടുണ്ട്. Technically Rich ആണ് പടം.. പ്രൊഡ്യൂസർ പറഞ്ഞ പോലെ മുടക്കിയത് അതിൽ നല്ല രീതിയിൽ തന്നെ കാണാൻ ഉണ്ട്..ഓരോ ഫ്രെയിമിലും.മൊത്തത്തിൽ 2nd Half ൽ വന്ന ചെറിയ ലാഗ് മാറ്റി നിർത്തിയാൽ എനിക്ക് പൂർണ സംതൃപ്തി നൽകിയ സിൻമനുഭവം ആണ് മലൈക്കോട്ടൈ വാലിമ്പൻ.ആരുടെയും റിവ്യൂ നോക്കാതെ കാണണം എന്ന് കരുതിയവർ എന്തായാലും തിയ്യറ്റർ കാണുക.. ഇത് മറ്റു ലിജോ പടങ്ങൾ ഒക്കെപോലെ എല്ലാവർക്കും Work ആകുന്ന ഒരു പടം അല്ല.. എനിക്ക് എന്തായാലും നല്ല രീതിയിൽ തന്നെ Work ആയി..

**

QDDQF 7Sarang PT

കൊള്ളാം. ഇഷ്ടപെട്ടു..പടത്തിന്റെ ട്രൈലെർ, ടീസർ ഒക്കെ കണ്ട് എന്താണോ പ്രതീക്ഷിക്കുന്നത് അതേ മൂഡ് തന്നെയാണ് പടത്തിൽ ഉടനീളം.ആദ്യം മുതൽ അവസാനം വരെ ഒരു അമർ ചിത്രകഥ ഒക്കെ വായിക്കുന്ന മൂഡിൽ കണ്ടിരിക്കാവുന്ന പടം..മികച്ച Making ക്വാളിറ്റി & കിടിലൻ Visuals (ഓരോ ഫ്രെയിംസും വൻ കിടു 🔥) ഇതാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയത്.പെർഫോർമൻസ് നോക്കുമ്പോൾ എല്ലാവരും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്.. Technical Side എല്ലാം തന്നെ മികച്ചു നിൽക്കുന്നുണ്ട്. Budget Issue കാരണം VFX Compromise ചെയ്യേണ്ടി വന്നത് ഒഴിച്ചാൽ.ഒരുപാട് Elevation Scenes ഉണ്ട് പടത്തിൽ. നല്ലൊരു BGM ഇല്ലാത്തത് ചില ഇടത്ത് ഒരു High Moment ഉണ്ടാകുന്നില്ല. But സോങ്‌സ് & Song placement ഒക്കെ നന്നായി തോന്നി.അവസാനത്തെ കുറച്ച് മിനിറ്റുകൾ വൻ കിടു ആയിരുന്നു.. Second പാർട്ടിന് വേണ്ടിയിട്ടുള്ള ഒരു സംഭവം ഒക്കെ ഇട്ട് വെച്ചത് വൻ കിടു ആയി തോന്നി.. അവസാനം വന്ന ആളും വൻ കിടു 😌💥🔥
മൊത്തത്തിൽ ഒരു ” Not everyone’s Cup of tea ” മൂവി ആയിട്ടാണ് തോന്നിയത്. So മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാതെ സ്വയം കണ്ട് വിലയിരുത്തുന്നതാവും നല്ലത്.

**

qqqwwwwww 8Syamkrishnan R

ഒരു വലിയ സിനിമ എന്ന് തന്നെ പറയാം. നാടോടി കഥകൾ അല്ലേൽ അമർച്ചിത്ര കഥകൾ വായിക്കുമ്പോൾ നമ്മൾ മനസ്സിൽ അതിൻ്റെ visuals അങ്ങനെ കണ്ട് പോകും, അത് എങ്ങനെ ആയിരിക്കുമോ അതേപോലെ തന്നെ എടുത്ത് വെച്ചിരിക്കുന്നു.പരമ്പരാഗത രീതിയിൽ ഉള്ള സിനിമയെ അല്ല. പുതിയൊരു അനുഭവം ആണ് സിനിമ തരുന്നത്. Scene by scene അല്ലേൽ shot by shot സിനിമ ശ്രദ്ധിച്ച് കണ്ടില്ലേ നിങ്ങൾക്ക് കഥ മനസ്സിലാകാതെ വരും. അടുത്ത സീൻ എന്താണ് എന്ന് predict ചെയ്യാനേ പറ്റില്ല. ഒരു തട്ടുപൊളിപ്പൻ cinema ആസ്വാദകന് ഇത് മനസ്സിലാകാനും ഇഷ്ടപെടാനും വഴിയില്ല. ഒരു extraordinary brilliant making ആണ് മലൈകൊട്ട വാലിബന്. International level Cinema ആണിത്. LJP signature ആയ വലിയ wide frames, minimal BGM, colortone, unexpected aggressive scenes, അതിൻ്റെ ഇടയിൽ slow motion magic. കണ്ടിരിന്നുപോകും. ചില frames പോലും കഥ പറയും. ആസ്വദിക്കാൻ സാധിച്ചാൽ നിങ്ങളിലും ഒരു കുട്ടി ഉണ്ട്, നാടോടി കഥകൾ കേൾക്കാനും കാണാനും ഇഷ്ടമുള്ള ഒരു കുട്ടി മനസ്സ് ഉണ്ടെന്ന്. Lijo Jose Pellissery നിങ്ങൾ ഒരു സംഭവം തന്നെ. Hareesh Peradi #ManojMoses #KathaNandi #sonalikulkarni ഒക്കെ കിടിലം, എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം നടത്തിയത് Danish Sait unbelievable performance. DOP #madhuneelakandan കിടിലം.തീയേറ്ററിൽ പോയി കാണേണ്ട സിനിമ… ഒരു വട്ടം കൂടി തീയേറ്ററിൽ പോയി കാണണം… മലയാളത്തിന് ഇന്ത്യൻ സിനിമക്ക് ഇതേപോലെ ഉള്ള സിനിമകൾ ഇനിയും വേണം.

***

rrrttt 9Prasanth M Govindan

തന്റെ കയ്യിൽ നിൽക്കാത്ത ഒരു സംഭവത്തിൽ കൈ വയ്ക്കാൻ ശ്രമിക്കുകയും, അത് കയ്യിൽ ഒതുങ്ങില്ല എന്ന് കണ്ടപ്പോൾ പിന്നെ അതിനെ തന്റെ സ്ഥിരം ശൈലി ആയ slow narration ഉപയോഗിച്ച് ക്ലാസ്സ്‌ ആക്കാൻ ശ്രമിക്കുകയും, ഒടുവിൽ അവിടെയും പരാജയപ്പെട്ടുപോകുന്ന ഒരു സംവിധായകനെ മാത്രമാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക.No plans to impress എന്ന് പറയുമ്പോൾ,ചിലപ്പോഴെങ്കിലും അത് കഴിവില്ലായ്‌മ മറയ്ക്കാൻ കൂടിയുള്ള ideology ആണെന്ന് ലിജോ ജോസ് പല്ലിശ്ശേരി വ്യക്തമാക്കുകയാണിവിടെ.🙂അതോടൊപ്പം ബോധപൂർവ്വമായ സ്ലോ പേസ് narration ഒരു commercial സിനിമയെ എങ്ങനെയൊക്കെ ബാധിക്കുമെന്നും ഈ ചിത്രം വ്യക്തമാക്കുന്നു…

***

DQ 1 11Aswin Prasad

പ്രതിഭയും പ്രതിഭാസവും ഒന്നിച്ചപ്പോൾ കിട്ടിയത് മലയാളത്തിനു എക്കാലത്തും ഓർത്തുവെക്കാൻ പറ്റുന്ന സിനിമാറ്റിക്ക് മാസ്റ്റർപീസ്. ഒരു അമർചിത്ര കഥയുടെ ലാഘവത്തിൽ നിന്നും യുണിക് സിനിമാറ്റിക് പ്രസന്റേഷനിലൂടെ തീർത്ത ഫാന്റസി സിനിമയാണ് ‘മലൈക്കോട്ടെ വാലിബൻ’. ലിജോ ഫ്രേം ടു ഫ്രേം ഓരോ സിനിമയിലും പ്രേക്ഷകന് കൊടുക്കുന്ന ഒരു അനുഭൂതി ഉണ്ട്. അതിന്റെ പീക്ക് ലെവലിലേക്ക് കൊണ്ടെത്തിക്കുകയാണ് വാലിബനിലൂടെ.ഓരോ ഫ്രയിമുകൾക്കും കൊടുത്തിരിക്കുന്ന കളറിങ്ങും, ആ ടോണിന്റെ റിച്ഛ്നെസ്സും അതോടൊപ്പം ആർട്ട് വർക്കും അത്രക്കും കംപെല്ലിങ് ആയി മാറി മലൈക്കോട്ടെ വാലിബനിൽ.ഏറ്റവും ഇഷ്ടപ്പെട്ടത് മലയാളത്തിന്റെ മോഹൻലാലിനെയാണ് സിനിമയിൽ ഉടനീളവും. ഒരുപാട് വർഷങ്ങൾക്ക് ശേഷം അത്രയും മതിമറന്നു നിറഞ്ഞാടിയ ഒരു പ്രകടനം ആയിരുന്നു അത്. പുള്ളിയുടെ സ്‌മൈൽ കാണുമ്പോ തന്നെ വല്ലാതെ മതിമറന്നു ഇരുന്നു പോകും.

PS : ഇത്ര ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി ഉള്ള സിനിമ ഒരുപാട് ആയി ഒരു മലയാള സിനിമയിൽ കണ്ടിട്ടു. വാലിബൻ നൽകിയ സംതൃപ്തി എന്നെന്നും ഓർത്തുവെക്കാൻ പറ്റുന്ന ഒന്നാണ്.

***

123df 14Vaisakh Velayudhan

പടത്തിന്റെ ആദ്യ ലുക്ക് മുതലും, റിലീസിന് മുൻപുള്ള പ്രൊമോഷൻ പരിപാടികളിലൂടെയും മറ്റും മലൈക്കോട്ടയ് വാലിബൻ എത്തരത്തിൽ ഉള്ളൊരു ക്യാരക്റ്റർ ആയിരിക്കും എന്നും, ഇത് എത്തരത്തിൽ ഉള്ളൊരു സിനിമ ആയിരിക്കും എന്നൊരു ഏകദേശ ധാരണ കിട്ടി തന്നെയാണ് ഇന്ന് രാവിലെ 6:30 മണിയുടെ ഷോ തിയേറ്ററിൽ പോയി കണ്ടത്.അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പ്രതീക്ഷിച്ചത് എന്തോ അത് ഈ സിനിമയിൽ നിന്നും കിട്ടി.വാലിബന്റെ മല്ല യുദ്ധങ്ങളും, യാത്രകളും, അയാളുടെ ജീവിതവും, പരിസരവും, പശ്ചാത്തലവും എല്ലാം ഒട്ടും രസം ചോർന്നു പോവാതെ തന്നെ ലിജോ ജോസ് പെല്ലിശേരി മറ്റൊരു സിനിമ മാജിക്കിലൂടെ ഒപ്പി വച്ചിട്ടുണ്ട്..

ഞാൻ ഇതുവരെ കണ്ട സിനിമകളിൽ കഥാ പരിസരം കൊണ്ടും, കഥ പറച്ചിൽ രീതി കൊണ്ടും, ഡയറക്ഷൻ കൊണ്ടും ഏറെ വ്യത്യസ്തമായ സിനിമയാണ് മലൈക്കോട്ടയ് വാലിബൻ. സത്യത്തിൽ ഇങ്ങനൊരു സിനിമ ബിഗ് സ്‌ക്രീനിൽ തന്നെ ആസ്വദിക്കാൻ കൊതിച്ചിരുന്നു. അമർ ചിത്ര കഥ പോലെ ഒരു പടം.
പ്രതീക്ഷിച്ചതിലും മുകളിലായി ചില സീനുകൾ ഈ സിനിമയിൽ ഉണ്ട്. എടുത്ത് പറഞ്ഞാൽ ചതിയുടെ കളരിയിൽ ഉള്ള ആ ഫൈറ്റ്.

“പോര് കഴിഞ്ഞു പോകുമ്പോൾ അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരി തരാം” എന്ന ഡയലോഗ് വരുന്നത്. അതിൽ ആ കഥാപാത്രത്തിന്റെ ചില പ്രത്യേകതകൾ എടുത്ത് കാണിക്കുന്നുണ്ട്.
ശരിക്കും ലിജോ മാജിക് തന്നെ.ജീവിതത്തിന്റെ ചില യാഥാർഥ്യങ്ങളും, ഫിലോസഫിയും വളരെ മനോഹരമായി കഥയിൽ ബ്ലൻഡ് ചെയ്തിട്ടുണ്ട് സംവിധായകൻ. രണ്ടാം ഭാഗത്തിനുള്ള സ്കോപ് പറഞ്ഞു വച്ചാണ് സിനിമ അവസാനിക്കുന്നത്.സത്യത്തിൽ ഇത് ആസ്വദിച്ചു. ഇനി ഈ സിനിമയെ ആര് എന്ത് പറഞ്ഞാലും കുഴപ്പം ഇല്ല എന്ന് കരുതി ഒരു റിവ്യൂ പോലും ഇടാതെ ഇരിക്കാം എന്നാണ് കരുതിയത്.
മറ്റു ഏതു സിനിമയേം പോലൊരു സാധാ സിനിമ എന്നാണ് സോഷ്യൽ മീഡിയ തുറന്നപ്പോൾ ആദ്യ അഭിപ്രായം കണ്ടത്. അതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല എന്നാണ് ചിലർ പറയുന്നത്, എങ്കിൽ അപ്പൊ നിങ്ങളുടെ പ്രതീക്ഷയുടെ അളവ് ഭയങ്കരം തന്നെ!

***

Sarath SR Vtk

ഒരു സിനിമ അന്നൗൺസ് ചെയ്യുന്ന ഘട്ടത്തിൽ തങ്ങൾ ഏത് തരത്തിൽ ഉള്ള സിനിമ ആണോ ചെയ്യാൻ പോകുന്നത്, ആ തരത്തിൽ പ്രോമോ materials ഉം കാര്യങ്ങളും കൊടുക്കാൻ. കാരണം ഒരു ബിഗ് scale പടത്തിന്റെ വിജയം എപ്പോഴും സാധാരണ audience നെ കണക്ട് ചെയ്യുന്നതിന് അനുസരിച്ചു ഇരിക്കും.ആ രീതിക്ക് നോക്കിയൽ ലിജോ പോലെ different ആയ ഒരു ഫിലിം മേക്കർ റുടെ സിനിമകൾ ഫോളോ ചെയ്യാത്ത audience നു “മലൈകോട്ട വാലിബൻ ” ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ അവരെ തെറ്റ് പറയാനാവില്ല
–എന്റെ അനുഭവത്തിലേക്ക് വരികയാണെങ്കിൽ ലിജോ യുടെ ഡബിൾ ബാരൽ അടക്കമുള്ള സിനിമകൾ ഇഷ്ടമായത് കൊണ്ട് തന്നെ, തുടക്ക ഭാഗം ഒഴിച്ച് “മങ്ങോട് ദേശം ” കഥ തുടങ്ങുന്ന ഭാഗം മുതൽ tale end വരെയും കണക്ട് ആയി.

–ടെക്നിക്കലി പടം വൻ കിടു ആയിരുന്നു. സിനിമട്ടോഗ്രാഫി, സൗണ്ട്, ആർട്ട്‌ എല്ലാം top notch ആയിരുന്നു
–ആക്ടർസ് എല്ലാരിലും നല്ല ഔട്ട്‌ put എടുത്ത ലിജോ ഹരീഷ് പേരടി യുടെ പെർഫോമൻസ് ൽ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. ചിലയിടത്തു ചിലയിടത്തു പുള്ളി മോശമാക്കുകയും, ചെയ്തു.
–ഏറ്റവും എടുത്തു പറയേണ്ടതും എനിക്ക് ഈ സിനിമയിൽ ഏറ്റവും satisfaction തന്നതും മോഹൻലാൽ ന്റെ പെർഫോമൻസ് ആണ്. മോഹൻലാൽ അല്ലാതെ മറ്റാരെയും വാലിബന്റെ സ്ഥാനത് ചിന്തിക്കാൻ കഴിയില്ല. അത്രയ്ക്കും അദ്ദേഹം ആ character ആയി മാറിയിട്ടുണ്ട്. End portions ലെ ഒരു സീൻ അദേഹത്തിന്റെ ആക്ടിങ് ശെരിക്കും goosebump അടിപ്പിച്ചു ..ലിജോ യുമായി അദ്ദേഹം ഇനിയും സിനിമ ചെയ്യണം എന്ന് ചിന്തിക്കുന്നതും ഇത് കൊണ്ടാണ്.അത്രയ്ക്ക് ആക്ടിങ് ലും ആക്ഷൻ സീൻസ് ലും എല്ലാം അദ്ദേഹം കിടു ആക്കിയിട്ടുണ്ട്.❤️❤️. അദേഹത്തിന്റെ character selection ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല

–മൊത്തത്തിൽ ലിജോ യുടെ ബെസ്റ്റ് എന്ന് പറയാനാവില്ല എങ്കിലും അദേഹത്തിന്റെ സ്റ്റൈൽ ൽ നോക്കുമ്പോ ഒരു മോശം സിനിമ അല്ല എടുത്തിരിക്കുന്നത്. എന്നാൽ ഒരു wide audience നെ അപ്പീൽ ചെയുന്ന തരത്തിൽ അല്ല താനും. So,കാണുന്നവർക്ക് ചിലപ്പോ ഇഷ്ടപെടാം, ഇഷ്ടപെടാതിരിക്കാം…As a fan,ഈ സിനിമയുടെ ബോക്സ്‌ ഓഫീസ് റിസൾട്ട്‌ എന്ത് തന്നെ ആയാലും അതിൽ വിഷമം ഇല്ല.മോഹൻലാൽ എന്ന നടൻ തന്റെ പതിവ് സർക്കിൾ ബ്രേക്ക്‌ ചെയ്ത് നല്ലൊരു character സെലക്ട്‌ ചെയ്തതിൽ സന്തോഷം മാത്രം..

***

Sarath Kannan

പ്രതീക്ഷ അവനാണ് വില്ലനായി അവതരിക്കുന്നത്. വാലിബനിലേക്ക് കടക്കുമ്പോൾ ഇവിടെയും സംഭവിക്കുന്നത് സമാനമായ സാഹചര്യം തന്നെയാണ്. തിയേറ്റർ കുലുങ്ങും എന്ന അവകാശത്തിന് പിന്നാലെ ഓടിയവരെല്ലാം പാതിവഴിയിൽ തളർന്നു വീഴുന്ന കാഴ്ചയാണ് ചിത്രം കാണുമ്പോൾ കാണാൻ ഇടയായത്…
മികച്ചൊരു കഥയെ അതിലേറെ ത്രസിപ്പിക്കുന്ന വിഷ്യൽ ട്രീറ്റും ത്രിയേറ്റർ എക്സ്പീരിയൻസും നൽകിയിട്ടുപോലും Engaging ആക്കി പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നില്ല. തനത് രീതിയിലുള്ള LJP കാഴ്ചകളാൽ സഞ്ചരിക്കുന്ന ചിത്രത്തിൽ ഒഴിച്ചുകൂടാനാവാതെ നിലനിൽക്കുന്നത് ലാഗിന്റെ കടന്നുവരവിലൂടെ മാത്രമാണ്. കുറച്ച് കൂടി ചടുലമായ രീതിയിൽ ഈ ചിത്രത്തെ സംവിധായകൻ സമീപിച്ചിരുന്നെങ്കിൽ ഗംഭീരമായ ഒരു ട്രീറ്റ് സമ്മാനിക്കാൻ മലൈക്കോട്ടൈ വാലിബൻ കഴിയുമായിരുന്നു…
സിനിമാ തിരഞ്ഞെടുപ്പുകളിൽ പഴി കേൾക്കാറുളള മോഹൻലാലിന്റെ നല്ലൊരു തിരഞ്ഞെടുപ്പു തന്നെയായിട്ടാണ് വാലിബനെ കാണുന്നത്. അഭിനയത്തിലും സ്ക്രീൻ പ്രസൻസിലും മോഹൻലാൽ എന്ന താരെത്തെ ഉപയോഗപ്പെടുത്തിയ LJP ക്ക് പ്രേക്ഷകരുടെ ആസ്വാദനത്തിന് യോജിക്കുന്ന ചിത്രമായി മലൈക്കോട്ടൈ വാലിബനെ മാറ്റാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം…

***

 

You May Also Like

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ യൂഡ്ലി ഫിലിംസിന്റെ…

മെയ്‌ 1 ന് എസ്എൻ സ്വാമിയും കെ മധുവും നമുക്ക് വേണ്ടി എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് ?

CBI 5 The Brain അജയ് പള്ളിക്കര CBI യുടെ നാല് പാർട്ടുകളും വീണ്ടും കണ്ട്…

റിമ കല്ലിങ്കലിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമ കല്ലിങ്കൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ്…

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൗല ടോറന്റെ  ക്രിസ്മസ് ഫോട്ടോസും വിഡിയോസും ആണ് ശ്രദ്ധിക്കപ്പെടുന്നത്

ഒരു ഇറ്റാലിയൻ മോഡലും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയും ആണ് പൗല ടോറൻ. ഇറ്റലിയിലെ മിലാനിൽ ജനിച്ച താരം…