മലൈക്കോട്ടൈ വാലിബൻ – സ്പോയിലേഴ്സ് എഹെഡ്

Anomander Rake

സിനിമയിലെ ബ്രില്യൻസ് , റെഫറൻസുകൾ എന്നിവയായി എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു , കുറച്ചു സംശയങ്ങളും , ഒരു പക്ഷെ സംവിധായകൻ ഇങ്ങനെയൊന്നും ആലോചിച്ചു പോലും കാണുകയുമില്ല .സിനിമയുടെ പ്രധാന തീം ആദ്യത്തെ സീനിൽ തന്നെയുണ്ട് . ചക്കാട്ടുന്ന രണ്ടു കഴുതകളെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. ചക്കിനു ചുറ്റും കറങ്ങുക എന്നതല്ലാതെ എന്തിനു വേണ്ടിയാണ് കറങ്ങുന്നത് എന്ന് കഴുതക്കൾക്ക് അറിയില്ല . അതുപോലെയാണ് വാലിബനും . വാലിബന് ആശാൻ പറയുന്നത് പോലെ നാട് മൊത്തം നടന്നു മല്ലന്മാരെ തോൽപ്പിക്കുക എന്നതല്ലാതെ വേറെ ലക്ഷ്യമൊന്നും ഇല്ല , അതെന്തിന് വേണ്ടി എന്നൊന്നും വാലിബനറിയില്ല

യോദ്ധാവിന്റെ കഥയിലെ നഷ്ടപ്പെട്ട കുതിര ഒരു പക്ഷെ മോട്ടിവേഷൻ ആയിരിക്കാം . മോട്ടിവേഷൻ നഷ്ടപ്പെട്ട യോദ്ധാവ് തന്റെ കർമമായ പോരാട്ടങ്ങൾ മറന്നു ജീവിക്കുന്നു , വീണ്ടും മോട്ടിവേഷൻ ലഭിക്കുമ്പോൾ പോരാട്ടങ്ങൾക്കായി ഇറങ്ങിത്തിരിക്കുന്നു . മലൈക്കോട്ടയിൽ തിരിച്ചെത്തുമ്പോൾ വാലിബൻ ഒരു സർക്കിൾ പൂർത്തീകരിക്കുകയാണ്. തുടങ്ങിയ സ്ഥലത്തേക്കുള്ള തിരിച്ചെത്തൽ. പിന്നെയവർ പോകുന്നത് “കുതിര”മൂപ്പന്റെ വേലക്കാണ് . ഒരു പക്ഷെ കുതിര റഫറൻസ് വരുന്നത് എല്ലാം ജയിച്ച വാലിബൻ വീണ്ടും മോട്ടിവേഷൻ തേടുന്നതിലേക്കാവാം

സിനിമയിൽ പ്രധാനമായി നാലു യുദ്ധങ്ങൾ ആണുള്ളത് (പ്രണയവും യുദ്ധവും ഒരു പോലെ സംഘർഷങ്ങൾ നിറഞ്ഞതായതു കൊണ്ട് വേണമെങ്കിൽ മാതങ്കിയുമായി ഉള്ള എപ്പിസോഡിനേയും ഒരു യുദ്ധമായി കണക്കാക്കാം ) . കേളു മൂപ്പൻ , മാങ്കോട് മല്ലൻ , മലൈക്കോട്ടൈ യുദ്ധം , പിന്നെയുള്ളത് വാലിബന്റെ ആന്തരികമായ യുദ്ധമാണ് , അത് ബാഹ്യമായ യുദ്ധമല്ല . വേറൊരു കാര്യം യുദ്ധങ്ങളുടെ കൂടി വരുന്ന കാഠിന്യം ആണ്. ആദ്യത്തെ പോരാട്ടത്തിൽ ഇരുന്ന ഇരിപ്പിൽ ആണ് കേളു മല്ലനെ തോൽപ്പിക്കുന്നത് . മാങ്കോട് കളരിയിൽ ചലഞ്ചിന്റെ കാഠിന്യം കൂടുന്നു. മെക്കാളെയുമായുള്ള യുദ്ധം അതിലും കഠിനം ആണ്. ഇതിലും കാഠിന്യം കൂടിയതാണ് ആന്തരികമായ യുദ്ധം . ആദ്യത്തെ യുദ്ധത്തിൽ ഗദ ആയുധം ആകുന്നു, രണ്ടാമത്തേതിൽ വാളും കുന്തവും , മൂന്നിൽ തോക്കും പീരങ്കിയും. ആയുധങ്ങളുടെ പ്രോഗ്രഷനും ഇവിടെ കാണാം

മാൻ കൊമ്പൊടിഞ്ഞൂരിൽ വാലിബൻ മാതങ്കിയുടെ കൂടെ മാത്രമല്ല കിടക്കുന്നത് , ‘അമ്മ മഹാറാണിയുടെ മടിയിലും കൂടെയാണ് . വാലിബൻ യാത്രയാകുമ്പോൾ രാത്രിയിൽ ജനലിലൂടെ അത് നോക്കി നിൽക്കുന്നത് മാതങ്കി മാത്രമല്ല , ‘അമ്മ മഹാറാണിയും കൂടെയാണ്. ഒരു പക്ഷെ പ്രായഭേദമെന്യേ എല്ലാവരാലും സ്നേഹിക്കപ്പെടുന്ന മോഹൻ ലാലിന്റെ ഒരു മെറ്റാ റെഫെറെൻസ് ആയിരിക്കാം അത് .
മഹാഭാരതത്തിലെ കർണ്ണന്റെ പല അംശങ്ങളും നമുക്ക് വാലിബനിൽ കാണാം , രണ്ടാം ഭാഗം വരികയാണെങ്കിൽ വാലിബൻ എതിരിടുന്നത് വാലിബന്റെ പിതാവിനെ ആയിരിക്കുമോ അതോ അർദ്ധ സഹോദരങ്ങളെ ആയിരിക്കുമോ എന്നെനിക്ക് സംശയം ഉണ്ട് . (വാലിബന്റെ പിതാവ് പലയിടത്തും ഇതുപോലെ മക്കളെ ജനിപ്പിക്കാൻ സാധ്യതയുണ്ടല്ലോ )

മാങ്കോട് കളരിയിൽ വാലിബൻ ചെല്ലുമ്പോൾ മാങ്കോട് കളരിക്കാരനും ചിന്നപ്പയ്യനും കാലുകൾ പൊക്കി നടത്തിയ അഭ്യാസങ്ങൾ വാഗാ അതിർത്തിയിലെ റിട്രീറ്റ് സെറിമണിയെ ഓർമ്മിപ്പിച്ചു
മെക്കാളെയുടെ തടവിൽ നിന്ന് തടവുകാർ തടവറ തുറന്നു പുറത്തേക്ക് ഓടുന്നത് പല ഹൊറർ സിനിമകളിലും ട്രാൻസ് ലൂസന്റ് ആയ പ്രേതങ്ങൾ പറക്കുന്നത് പോലെയാണ് . രക്ഷപ്പെടുന്ന അടിമകൾ നേരെ യുദ്ധത്തിലേക്കാണ് ചെല്ലുന്നത്, അല്ലാതെ അവർ തങ്ങൾ അനുഭവിച്ച പീഡനങ്ങളുടെ ക്ഷീണത്തിൽ നിൽക്കുന്നില്ല . അവർ തടവിൽ നിന്നും മോചിതരായപ്പോൾ അവരുടെ “സ്പിരിറ്റും” ലിബറേറ്റ് ആയി എന്നു കാണിക്കാനാവാം അവരുടെ എസ്കേപ്പ് ഇങ്ങനെ കാണിച്ചത്. ചമതകൻ വാലിബനെ വെല്ലുവിളിക്കാൻ വരുന്ന സീനിൽ രണ്ടു വണ്ടിയും വലിക്കുന്ന കാളകളുടെ മുഖം പല പ്രാവശ്യം വ്യക്തമായി കാണാം . വാലിബന്റെ കാളകൾ അനക്കമില്ലാതെ നിൽക്കുമ്പോൾ ചമതകന്റെ രണ്ടു കാളകളും ചവച്ചു കൊണ്ടിരിക്കുന്നത് (അയ വെട്ടുന്നത് ) വ്യക്തമായി കാണിക്കുന്നുണ്ട്. തനിക്കു പറ്റിയ നാണക്കേട് വീണ്ടും വീണ്ടും അയവിറക്കി പകയേ ആളിക്കത്തിക്കുന്ന ചമതകന്റെ സ്വഭാവം ആവാം ഇതിലൂടെ കാണിക്കുന്നത്

റെഫറൻസുകളുടെ ചാകരയാണ് വാലിബൻ .

എംജിആർ റെഫറൻസുകളാൽ സമൃദ്ധമാണ് സിനിമ . അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമ ആയ വഞ്ചിക്കോട്ടൈ വാലിബൻ , മലൈ കള്ളൻ എന്നിവയിൽ നിന്നാവാം സിനിമയുടെ പേര് . മെക്കാളെയുമായുള്ള യുദ്ധം കഴിഞ് വാലിബനെ ഏഴൈ തോഴൻ , ആയിരത്തിൽ ഒരുവൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കോട്ടയിൽ വെച്ചു മുള്ളാണികളുടെ മേൽ ഡാൻസ് കളിപ്പിക്കുന്നത്, അപ്പോഴത്തെ പാട്ട് എന്നത് ഷോലെ റെഫറൻസ് ആണ് . വാലിബൻ തൂണുകൾ തള്ളിയിടുന്നത് ബൈബിളിലെ സാംസൺ റെഫെറെൻസ് ആകാം . “നീ തീർന്നെടാ “, കൊഞ്ചം അങ്കെ പാർ (ബാഷ) എന്നീ റെഫെറെൻസുകളും കാണാം . തേനമ്മ വാലിബനെ കുറിച്ചുസംശയം ചിന്നപ്പയ്യനിൽ ഉണ്ടാക്കുന്നത് ഷേക്സ്പിയറുടെ ഒഥെല്ലോയെ ഓർമ്മിപ്പിച്ചു.കുറസോവ , സെർജിയോ ലിയോൺ , വെസ് ആൻഡേഴ്സൺ എന്നിവരുടെ പ്രകടമായ സ്വാധീനങ്ങൾ

ഇനി കുറച്ചു സംശയങ്ങൾ

പൊന്നുരുമ്മി വീരമ്മ എന്തിനാണ് പോരാട്ടം ജയിച്ച ഭർത്താവിനെ വിഷം കൊടുത്ത് തളർത്തി കിടത്തിയത് ?
വാലിബന്റെ അതിമാനുഷിക കർമങ്ങൾ നടക്കുമ്പോൾ , വടം കെട്ടിവലിച്ചു മാങ്കോട് കളരി വീഴ്ത്തുമ്പോൾ, തന്നെ കെട്ടിയിട്ടിരിക്കുന്ന തൂണുകൾ വലിച്ചു വീഴ്ത്തുമ്പോൾ , വാളെറിഞ്ഞു ലേഡി മെക്കാളെയുടെ തല കൊയ്യുമ്പോൾ ഒക്കെ ഒന്ന് രണ്ടു പക്ഷികൾ പറക്കുന്നത് കാണിക്കുന്നുണ്ട് , അതിന് എന്താണ് സിഗ്നിഫിക്കൻസ് ?

കേളുമല്ലന്റെ വീരചരിതങ്ങൾ അടങ്ങിയ ശിലാ ലിഖിതം വാലിബൻ എറിഞ്ഞു കളഞ്ഞു ചെന്ന് വീഴുന്നത് കണ്ട് ആട്ടിടയൻ അത് നോക്കാൻ പോകുമ്പോൾ ആട് വന്ന് അങ്ങേരുടെ ഭക്ഷണം തിന്നുന്നത് കോമഡി മാത്രമാണോ ?
ജയിച്ച മല്ലന്മാർ തോറ്റ മല്ലന്മാരുടെ പെണ്ണും സ്വത്തുക്കളും കയ്യടക്കും എന്നു പറയുന്നുണ്ടെങ്കിലും വാലിബൻ അങ്ങനെ ചെയ്യുന്നതായി കാണിക്കാത്തതെന്തു കൊണ്ടാണ് ?

മലൈ കോട്ടൈ യുദ്ധത്തിൽ ചമതകൻ ഒരു പട്ടാളക്കാരനെ കൊന്നിട്ട് പ്രേക്ഷകരെ നോക്കി സല്യൂട്ട് ചെയ്യുന്നത് എന്തിനാണ് ?
കേളു മല്ലനോട് പോരാടാൻ ഒരാൾ വന്നിട്ടുണ്ട് എന്നു പറയുമ്പോൾ കേളു മല്ലന്റെ ഭാര്യ ഒരു ടെൻഷനും ഇല്ലാതെ സന്തോഷവതിയായി പെരുമാറുന്നത് കൂടുതൽ കരുത്തനായ ഒരാളെ ലഭിക്കുമെന്ന സന്തോഷത്തിലാണോ ?
എന്താണ് വാലിബന്റെ കയ്യിൽ പച്ച കുത്തിയിരിക്കുന്നത് ?

You May Also Like

വാലാട്ടിയും നിങ്ങളുടെ ജിക്കുറുവും കുക്കുറുവും

Arunima Krishnan തിരുവനന്തപുരത്തെ കലാഭവൻ തിയേറ്ററിൽ പോയണ് ഞാൻ ‘വാലാട്ടി’ കണ്ടത്. ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു…

തീർപ്പ്: വീട് എന്ന മെറ്റാഫറിൽ ഇന്ത്യൻ രാഷ്ട്രീയം

തീർപ്പ്: വീട് എന്ന മെറ്റാഫറിൽ ഇന്ത്യൻ രാഷ്ട്രീയം. Satheesh eriyalath തൊണ്ണൂറുകളിൽ തുടങ്ങി സമകാലിക ഇന്ത്യയുടെ…

‘അവൻ’ യാഥാർഥ്യങ്ങളുടെ നേർക്ക് പിടിച്ച കണ്ണാടി

BINUBHASKAR SAMSKARA നിർമ്മാണം , രചന, സംവിധാനം, എഡിറ്റിങ് എല്ലാം നിർവ്വഹിച്ച ‘അവൻ’ തിക്തമായ ചില…

‘എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം ഭംഗിയില്ല, വെറും ശരീരം കാണിക്കൽ മാത്രമാണ്, നിന്നെ കാണാൻ ഒരു ആവറേജ് പെൺകുട്ടി” – കളിയാക്കലിന് മറുപടി നൽകി മഞ്ജു പിള്ളയുടെ മകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ…