ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്ക്കോട്ടൈ വാലിബൻ’ ജനുവരി 25 വ്യാഴാഴ്ച ബിഗ് സ്‌ക്രീനുകളിൽ എത്തി. മോഹൻലാൽ നായകനായ ചിത്രം മികച്ച ഓപ്പണിംഗ് നേടി. Sacnilk.com-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രത്തിന്റെ നാല് ദിനങ്ങളിൽ ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത് . കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് . രാജ്യത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതിനാല്‍ത്തന്നെ നാല് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. 26 റിപബ്ലിക് ദിനം പൊതു അവധി ആയതിനാല്‍ മികച്ച വാരാന്ത്യ സാഹചര്യമായിരുന്നു തിയറ്ററുകളില്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയെ ആസ്പദമാക്കി പി എസ് റഫീഖ് തിരക്കഥയെഴുതി, മാക്‌സ്‌ലാബ്, സെഞ്ച്വറി ഫിലിംസ്, സരെഗമ, യോഡ്‌ലീ എന്നിവയുടെ പങ്കാളിത്തത്തോടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ഈ ഉയർന്ന ബജറ്റ് സംരംഭം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ, വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നു.

 

You May Also Like

“ഒന്നുമില്ലാത്ത പയ്യനായിരുന്നു, പണ്ടൊക്കെ ജോലികഴിഞ്ഞാൽ ബസിലായിരുന്നു വീട്ടിൽ പോകുന്നത്”

ജയസൂര്യയുടെ അഭിനയജീവിതത്തിൽ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ജയസൂര്യ…

ഭാര്യയെയും പെൺമക്കളെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി ഒരു മുഴം കയറിൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു ജെറിയുടെ ആ ഗാനം

Sanal Kumar Padmanabhan സാമ്പത്തിക ബാധ്യതകളാൽ വട്ടം തിരിഞ്ഞു ജീവിക്കാൻ ഒരു നിവൃത്തി ഇല്ലാതെ ഒരു…

ശിവകാര്‍ത്തികേയൻ നായകനായെത്തിയ സയൻസ് ഫിക്ഷൻ ചിത്രം അയലാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . സംവിധാനം ആര്‍ രവികുമാറാണ്. ഒരു സയൻസ് ഫിക്ഷൻ…

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. 50 കളിൽ തമിഴ്നാട്ടിൽ ജനങ്ങൾ ആവേശത്തോടെ വായിച്ചിരുന്ന കഥയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ…