ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ വമ്പൻ ചിത്രം ജനുവരി 25 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.സെൻസറിം​ഗ് പൂർത്തിയായി. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.സ്ക്രീൻ ദൈർഘ്യം രണ്ട് മണിക്കൂറും മുപ്പത്തി അഞ്ച് മിനിറ്റുമാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ഇന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രസ് മീറ്റ് നടന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ : “ഒരു കെട്ടുകഥ അല്ലെങ്കിൽ അമർച്ചിത്ര കഥ വായിക്കുന്നത് പോലെ ഒരു കഥയാണ് വാലിബൻ. ത്രില്ലറാണ്, ആക്ഷ്ഷൻ പടമാണ് എന്ന് പറയാൻ സാധിക്കില്ല. കഥ പറയുക എന്നതാണ്. അതിനകത്ത് ആവശ്യമുള്ളതെല്ലാം ഉണ്ട് എന്നാണ്. ഒരു കാലവും പറയുന്നില്ല. നമുക്ക് പരിചയമുള്ള ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏത് കാലത്താണ് കഥ നടക്കുന്നതെന്ന് നിങ്ങളാണ് വായിച്ച് എടുക്കേണ്ടത്. ഒരു കഥയാണ് അത്”

ചിത്രത്തിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്ന ചോദ്യത്തോട് മോഹൻലാല്‍ പ്രതികരിച്ചത് ഇങ്ങനെ, : “. അതിന്റെ ഒരു ക്ലൈമാക്സ് എന്ന് പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആയിരിക്കില്ല. പ്രതീക്ഷിക്കാത്ത ഒരു കാര്യം ചിത്രത്തില്‍ വരുമ്പോഴാണല്ലോ അതിന് വ്യത്യസ്‍തയുണ്ടാകുന്നത്. മലൈക്കോട്ടൈ വാലിബനിലും ഒരു വ്യത്യസ്‍തയുണ്ടാകും. ഉണ്ടാകാതിരിക്കാം.ഇങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്.‌ ഒരു കഥ പറയുമ്പോൾ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതിൽ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങൾ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മൾ സാധാരണ കാണാത്ത ഒരു ടെറൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തിൽ നടന്ന കഥയാണോന്ന് ചോദിച്ചാൽ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇന്ത്യയിൽ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാൻ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്. സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ​ഗാനങ്ങളും സം​ഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്.”

“വലിയൊരു ക്യാൻവാസിൽ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് ഞാൻ പറയുന്നത്. ഒരു സിനിമ നന്നാകണമെങ്കിൽ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാ​ഗ്യവും ഉണ്ടായിരിക്കണം. ആ ഭാ​ഗ്യത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണ്. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളിൽ അവിടുത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല. എന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ്. ലിജോയെ വർഷങ്ങളായി അറിയാവുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടതാണ്. മുൻപ് പല സിനിമകളെയും കുറിച്ച് ചർച്ച ചെയ്തതാണ്. ചിന്തിച്ചതിനെക്കാൾ വലിയ ക്യാൻവാസിൽ ചിത്രം കൊണ്ടു പോകേണ്ടി വന്നു. 25ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാ​ഗ്യമുണ്ടാകട്ടെ. അതാണ് ഇനി സിനിമയ്ക്ക് വേണ്ടത്” – മോഹൻലാൽ പറഞ്ഞു.

സമീപകാല റിപ്പോർട്ടുകൾ അനുസരിച്ചു ഈ ചിത്രത്തിന്റെ കേരളത്തിൽ അഭൂതപൂർവമായ റിലീസ് പ്ലാൻ ആണുള്ളത് . സംസ്ഥാനത്തുടനീളം 500-ലധികം സ്‌ക്രീനുകൾ ചിത്രത്തിന്റെ ടീം ഉറപ്പിച്ചു , കൂടുതൽ തീയറ്ററുകൾ താൽപ്പര്യം പ്രകടിപ്പിക്കുന്നത് കൂടി കണക്കിലെടുത്താൽ ഈ സിനിമാറ്റിക് വിസ്മയത്തിന് കൂടുതൽ വിശാലമായ റിലീസ് ഉണ്ടാകുമെന്ന് ഉറപ്പായി. മോളിവുഡിലെ നിലവിലുള്ള എല്ലാ ഓപ്പണിംഗ് ഡേ റെക്കോർഡുകളും മറികടക്കാൻ സാധ്യതയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ റിലീസായി ഇത് മാറുമെന്ന് തിയേറ്റർ ഇൻസൈഡേഴ്സ് പ്രൊജക്റ്റ് ചെയ്യുന്നു. ഫാൻ സ്ക്രീനിംഗുകളും ഒരുങ്ങുമ്പോൾ പ്രതീക്ഷ ഉയരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയെ ആസ്പദമാക്കി പി എസ് റഫീഖ് തിരക്കഥയെഴുതി, മാക്‌സ്‌ലാബ്, സെഞ്ച്വറി ഫിലിംസ്, സരെഗമ, യോഡ്‌ലീ എന്നിവയുടെ പങ്കാളിത്തത്തോടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ഈ ഉയർന്ന ബജറ്റ് സംരംഭം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ, വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നു

You May Also Like

നടന്‍ മോഹന്‍ലാല്‍ ആയതുകൊണ്ടു മാത്രം അണ്ടറേറ്റഡ്‌ ആയിപ്പോയ ചില പ്രകടനങ്ങളുണ്ട്

Udaya Krishna നടന്‍ മോഹന്‍ലാല്‍ ആയതുകൊണ്ടു മാത്രം അണ്ടറേറ്റഡ്‌ ആയിപ്പോയ ചില പ്രകടനങ്ങളുണ്ട്. അതിലൊന്നാണ് ഗ്രാന്റ്മാസ്റ്ററിലെ…

പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി, ഷൈൻ ടോം ചാക്കോ നായകനാകുന്ന, കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി

ഷൈൻ ടോം ചാക്കോ കൗതുകമായി “വിവേകാനന്ദൻ വൈറലാണ്” ട്രെയ്‌ലർ റിലീസായി. ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ…

ശ്രീ. മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”

ശ്രീ. മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി…

സിബിഐ പരമ്പരയിൽ നായകനു പുറമേ ആവർത്തിക്കപ്പെട്ട മറ്റ് കഥാപാത്രങ്ങൾ

മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും നീണ്ട സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘സേതുരാമയ്യചരിത’ത്തിന്റെ അഞ്ചാംഖണ്ഡം റിലീസിനൊരുങ്ങുമ്പോൾ ഈ…