മലൈകോട്ടെ വാലിബൻ മലയാളത്തിന്റെ അഭിമാനം

Jithesh P V

ഈ സിനിമയെ മനസിലാക്കാതെ പോകുന്നവരെ എന്ത് പറയുവാനാണ് .റിയലിസ്റ്റ്ക്ക് ന്യൂജെൻ അവരാതങ്ങൾ കണ്ട് കണ്ട് മലയാളിയ്ക്ക് ഒരു സിനിമ തങ്ങൾ പ്രതീക്ഷിയ്ക്കുന്നപ്പോലെ ആയിരിയ്ക്കണം എന്ന വാശിയാണ്. ന്യൂ ജെൻ യൂട്യൂബ് നിരൂപകരുടെയും തലയ്ക്ക് സ്ഥിരതയില്ലാത്ത റിവ്യൂ അണ്ണൻമാരുടേയും അവരെ വിറ്റ് ജീവിയ്ക്കുന്ന ഓൺലൈൻ മഞ്ഞ മാധ്യമങ്ങളുടേയും വയറ്റിപ്പിഴപ്പായ് മാറുകയാണ് ഒരോ സിനിമയും . സിനിമ കലയിൽ അധിഷ്ഠിതമായ ഒരു വ്യവസായമാണെന്ന് ഈ പൊട്ടൻമാരെ ആരാണ് പറഞ്ഞു മനസിലാക്കുക . രാഷ്ട്രീയത്തിൽ ഇടപെടുന്ന പോലെയാണ് ഇന്നത്തെ യൂട്യൂബ് വാണങ്ങൾ സിനിമയ്ക്ക് നേരെ അക്രോശിയ്ക്കുന്നത്. ആദ്യ ഷോ കഴിഞ്ഞ് പുറത്ത് വന്ന് it’s not a everyone cup of tea എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് . അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും പക്ഷേ ഉണ്ട് അതിനൊക്കെ ഒരു മര്യാദയുണ്ട്.

  കോടികൾ മുടക്കി ഉണ്ടാക്കിയ ഒരു സംരംഭത്തെയാണ് താൻ പ്രതീക്ഷിച്ചത്ര പോരാ എന്ന് മൈക്ക് വച്ച് കെട്ടി വിളിച്ചു പറയുന്നത്. വേറെ ഏതൊരു സംരംഭത്തിനെതിരെയും ഒരാൾക്കും ഇങ്ങനെ പ്രതികരിയ്ക്കുവാനുള്ള ധൈര്യമുണ്ടാവില്ല.ഒരു ഇൻഡസ്ട്രീയെ തകർക്കുന്ന ഇത്തരം റിവ്യൂ അണ്ണൻമാരെ കൈകാര്യം ചെയ്യേണ്ടത് സിനിമയുടെയും കാലഘട്ടത്തിൻ്റെയും ആവശ്യമാണ്.ഇഴഞ്ഞു നീങ്ങുന്നു എന്ന് ഇവൻമാർ പറഞ്ഞ വാലിബനെ ഇന്നലെ ഞാൻ കണ്ടു .കഴുതകളെപൂട്ടിയ ചക്കിലാട്ടുന്ന ആദ്യ ദൃശ്യം അതിലേക്ക് പെരുമ്പറ മുഴക്കി വന്നുകയറുന്ന വാലിബനും സംഘത്തോടുമൊപ്പം അവരുടെ വേഗത്തിന് അനുസരിച്ച് ഈ സിനിമയിലേക്ക് കയറുവാൻ കഴിയാത്തവരാണ് വാലിബനെ തകർക്കുവാൻ ശ്രമിച്ച് സ്വയം വിഡ്ഡികളാവുന്നത്.

സിനിമയ്ക്ക് ഒപ്പം സഞ്ചരിയ്ക്കുവാൻ കഴിയാത്തത് നിങ്ങളുടെ ആസ്വാദനത്തിൻ്റെ കുഴപ്പമാണ്. അതിന് സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു വർക്കിനെ അതിൻ്റെ പൂർണ്ണതയിൽ മനസിലാക്കുവാൻ കഴിയാത്ത ഇവരൊക്കെയാണ് ലോക സിനിമയെ മുഴുവനായ് വിഴുങ്ങി എന്നൊക്കെ വീമ്പിളക്കി നടക്കുന്നത്. പുലിമുരുകനിൽ ലൂസിഫറിനുണ്ടായ വാലിബനെ കാണാൻ പോയ വിഡ്ഡികൾ വാലിബനെ തിരിച്ചറിയാതെ… മോഹൻലാൽ എന്ന നടൻ്റെ എക്കാലത്തെയും വലിയ സ്ക്രീൻ പ്രസൻസിനെ തിരിച്ചറിയാതെ..ലോക നിലവാരമുള്ള ഒരു ഫിലിം മേക്കിങ്ങിനെ തിരിച്ചറിയാതെ…. കിടന്ന് മോങ്ങുന്നു.

പണ്ട് തമിഴ് ജനത സിനിമയെയും താരങ്ങളെയും കണ്ടാരാധിച്ചിരുന്ന പോലെ അന്ധമായ താരാരാധന മൂലം ഇത്തരം കോക്ക് വാണങ്ങൾ സിനിമയെ തകർക്കുന്നു. ലൈഫ് ഓഫ് പൈ പോലെ ഒരു സിനിമയൊക്കെ മലയാളത്തിലെങ്ങാനും എടുത്താൽ ഈ പൊട്ടൻമാരൊക്കെ കൂടി സംവിധായകനെ കല്ലെറിഞ്ഞു കൊല്ലുന്ന കാലം വിദൂരമല്ല.

NB: ഇന്നലെ ചെറായിയിലെ K സിനിമാസിൽ 6.30 ൻ്റെ ഷോ D 12 എന്ന സീറ്റിൽ ഇരുന്നാണ് ഞാൻ വാലിബൻ കണ്ടത് .വാലിബനെ കാണുവാൻ തൊട്ടടുത്തു വന്നിരുന്ന ഒരച്ഛനും മകനും ശരിയ്ക്കും ഈ സിനിമ ആസ്വദിച്ച് കാണുന്നത് ഞാൻ നേരിൽ കണ്ടു.മാൻകൊമ്പൊടിഞ്ഞൂരും നൂറാനത്തലയൂരും മലൈക്കോട്ടയും കുതിരസ്വാമി വേലയും രംഗപട്ടണം രംഗറാണിയും ചമതകനും വാലിബനും ആശാനും ശിഷ്യനും ഒക്കെ ആ കുഞ്ഞുകുട്ടിയുടെ കൗതുകം നിറഞ്ഞ സംശയങ്ങളാവുന്നതും അച്ഛൻ ശബ്ദം താഴ്ത്തി അവൻ്റെ സംശങ്ങൾ തീർത്തു കൊടുക്കുന്നതും ശരിയ്ക്കും ഒരു മുത്തശ്ശിക്കഥ പോലെ ആ കുട്ടി വാലിബൻ്റെ അത്ഭുത ലോകത്തെ ആസ്വദിയ്ക്കുന്നതും കാണുവാൻ ഇടയായത് എനിയ്ക്ക് ഇരട്ടിമധുരമായാണ് അനുഭവപ്പെട്ടത്.

You May Also Like

ഒൻപത് ഭാര്യമാർ, സെക്‌സിന് ടൈംടേബിൾ, ആർതർ ഒ ഉർസോയുടെ സ്വതന്ത്ര പ്രണയലൈംഗിക ജീവിതം ഇങ്ങനെ

ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡൽ ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ചു. ചില ബന്ധങ്ങൾ…

ഓരോ കഥാപാത്രങ്ങളിലും ഒരു നടി, ഒരു കലാകാരി എന്ന നിലയിൽ എടുക്കുന്ന എഫർട്ട് സ്‌ക്രീനിൽ വ്യക്തമാണ്

Shyam Zorba 2017 ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് ഒരു ബാലതാരത്തെ…

കുട്ടികൾക്ക് വേണ്ടിയുള്ള മിസിസ് ചാറ്റർജിയുടെ പോരാട്ടമാണ് ഈ സിനിമ

Muhammed Sageer Pandarathil മിസിസ് ചാറ്റർജി Vs നോർവേ സീ സ്റ്റുഡിയോ എമ്മെ എന്റർടെയ്ൻമെന്റ് എന്നിവർ…

തന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും അടയാളങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടെന്ന് കനിഹ

തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നറിയപ്പെടുന്ന ചലച്ചിത്രനടിയാണ് കനിഹ. താരം മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര…