Malaikottai Vaaliban
2024/Malayalam

Vino John

അങ്ങനെ കാത്തിരുന്ന ആ ljp സംഭവം ചുട്ട നെഗറ്റീവ് അഭിപ്രായം കേട്ടിട്ടും ദർശിക്കാൻ ഭാഗ്യം ഉണ്ടായി. ആദ്യം തന്നെ പറയട്ടെ ljp പടങ്ങളിൽ ഏറ്റവും സ്ലോ ആയിട്ടുള്ള അവതരണവും ഒപ്പം ഇത് വരെ വന്ന 9 ചിത്രങ്ങളിൽ നിന്ന് തീർത്തും ഡിഫ്‌റിൻറ് ആയ മലയാളത്തിൽ തന്നെ ആരും പരീക്ഷിക്കാത്ത ഒരു ശ്രമാണ് സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്ന് രാവിലെ 6 മണിക്ക് ഫാൻസ്‌ ഷോ ഒക്കെ വച്ചു കൊടുത്ത അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ പുളി വാറൽ വെട്ടി അടിക്കണം എന്ന് തന്നെ പറഞ്ഞുകൊള്ളട്ടെ, രാവിലെ തുള്ളി ചാടി പോയി കണ്ടവർക്ക് ആർക്കും ഈ ചിത്രം ഒട്ടും ആസ്വദിക്കാനും സാധിക്കില്ല, അവരുടെ നെഗറ്റീവിനെ മാനിച്ചേ മതിയാകു.ഇതിൽ സർപ്രൈസ് ഉണ്ടന്ന് അണിയറയ്ക്കർ പറഞ്ഞിരുന്നു, യഥാർത്ഥത്തിൽ സർപ്രൈസ് പടത്തിന്റെ മൂഡ് തന്നെയാണ്.ആദ്യ സീനിൽ തന്നെ സംവിധായകൻ എന്ത് മൂഡ് ആണ് ഉദ്ദേശിക്കുന്നത് എന്ന് പിടികിട്ടും അതേപോലെ അവസാനം കണ്ട് കഴിഞ്ഞു ആദ്യ സീൻ ആലോചിച്ചാൽ പടത്തിന്റെ കഥ ആദ്യം തന്നെ കവി പറഞ്ഞു തന്നിരുന്നല്ലോ എന്ന് മനസ്സിലാകുകയും ചെയ്യും.ആ രീതിയിൽ നോക്കുമ്പോൾ ഈ പടത്തിൽ ഒരുപാട് ലെയർ, ബ്രില്ലിൻസ് ഒളിപ്പിച്ചു ഒറ്റക്കാഴ്ചയിൽ കത്താത്ത പലതും വാലിബൻ നൽകുന്നുണ്ട്, പലർക്കും അത് പിടി കിട്ടിയില്ല, ഇപ്പോൾ നെഗറ്റീവ് പറയുന്നവർ ഒരുപക്ഷെ കുറച്ചു കാലം കഴിയുമ്പോൾ പലരും പറഞ്ഞു അറിഞ്ഞോ, അല്ലേൽ വീണ്ടും കണ്ടോ ഇതൊരു കൾട് സ്റ്റാറ്റസ് പടമായി മാറും എന്നതിൽ തർക്കമില്ല.

കഥയിലേക്ക് വന്നാൽ ദേശങ്ങളും കാതങ്ങളും താണ്ടി പല മല്ലന്മാരോട് പോരാടി വിജയിക്കുന്ന, ആശാന്റെ ഭാഷയിൽ പറഞ്ഞാൽ അത്ഭുത പിറവിയായ മലേയ്കൊട്ടെ വാലിബന്റെ പലകുറിയുള്ള അങ്കത്തിന്റെ ആവിഷ്കാരമാണ് ljp യുടെ ഈ ചിത്രം പറയുന്നത്.വെസ്റ്റേൺ, ജാപ്പനീസ്, നമ്മുടെ ഷോലെ,തേന്മാവിൻ കൊമ്പത്തു, പഴയ നമ്മുടെ രാജാപ്പാട്ട് സിനിമ തുടങ്ങിയ പല തരം സെറ്റ് ഓഫ് സിനിമകളിൽ കണ്ടിട്ടുള്ള ക്രാഫ്റ്റ് സ്റ്റൈൽ അംശങ്ങൾ ഒറ്റ ചിത്രത്തിൽ സംനയിപ്പിച്ചു ലിജോയുടെ തായ ഒരു വേൾഡ് ബിൽഡ് ചെയ്തിരിക്കയാണ് ഇവിടെ. അതിനെ പലതും സംവിധായകൻ സ്പൂഫ് ആയിട്ടും പറഞ്ഞു പോകുന്നുണ്ട്.അതേപോലെ ഓരോ കഥാപാത്രങ്ങളെയും ഓരോ മൃഗങ്ങളായും നമ്മുടെ ഉള്ളിൽ ഉള്ള പലതരം വികാരങ്ങളിൽ എന്തേല്ലാം പൊയ് എന്തെല്ലാം നിജം, സ്ഥായി ആയിട്ടുള്ളത് ഏത് എന്നൊക്കെ പറയാതെ പറയുകയാണ് സംവിധായകൻ.അതായത് സംവിധായകൻ ഈ കഥ ഇങ്ങനെ പറയണം, ഇത് ഇങ്ങനെ ആണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിച്ചു കറക്റ്റ് ബീറ്റിൽ കൊണ്ട് പോകുന്നതാണ് അല്ലാതെ ചിലർ പറയും അദ്ദേഹം പണി മറന്നു പോയിട്ട് അല്ല.

പടത്തിന്റെ മറ്റ് ഘടങ്ങൾ പരിശോധിച്ചാൽ കാസ്റ്റിംഗ് ഒരു രക്ഷയുമില്ല,.. ഡാനിഷ് സേട്ട് ചെയ്ത ചമതകൻ ക്ലാസ്സ്‌ പെർഫോമൻസ് ആയിരുന്നു,പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രം, അതെപോലെ അയ്യനാരായി വന്ന ഹരീഷ് പേരടി കലക്കിയിട്ടുണ്ട്. And off course മലയാളത്തിന്റെ ലാലേട്ടൻ ആ കഥാപാത്രം ആയി കിട്ടിയ സ്പേസിൽ തിളങ്ങിയിട്ടുണ്ട് .അതേപോലെ ഡയലോഗ്സ് ഒക്കെ ഗംഭീരമായിരുന്നു, പലതും ഒന്ന് ചിന്തിച്ചു നോക്കിയാൽ കഥയിൽ തന്നെ ഒരുപാട് മാനങ്ങൾ നൽകുന്നുണ്ട്.

ടെക്‌നിക്കലി പടത്തിന്റെ dop ഒരു രക്ഷയുമില്ല അത് രാത്രി, ഗ്രാമം, കോട്ട, ഉത്സവം അങ്ങനെ ഓരോന്നും ടോപ് ആയി മധു നീലകണ്ഠൻ എടുത്ത് വച്ചിട്ടുണ്ട്. കുറേ ലോങ്ങ്‌ ഷോട്ടുകൾ, കട്ട്‌ ഇല്ലാതെ പറയുന്ന സീനുകൾ ഒക്കെ അതിഗംഭീരം ആയിരുന്നു.അവസാനത്തെ രണ്ട് സെഗ്മെന്റ് ഒക്കെ എന്താ പറയുക വേൾഡ് ക്ലാസ്സ്‌ ആയിട്ടാണ് അണിയിച്ചു ഒരുക്കിയിരിക്കുന്നത്… അവിടെ ഉപയോഗിച്ചിരിക്കുന്ന കളറിംഗ്, ക്രൗഡ്നെ കൈകാര്യം ചെയ്തിരിക്കുന്ന രീതി ഓരോ അങ്കത്തട്ടും നിറം കൊണ്ട് ലയർ ആയി തിരിച്ചു ഇരിക്കുന്നതും സ്‌ക്രീനിൽ വരുന്ന സ്ഥലങ്ങളും ഒക്കെ നൈസ് ആയിരുന്നു. പടത്തിലെ വസ്ത്രാലങ്കാരം, പ്രശാന്ത് പിള്ളയുടെ മ്യൂസിക് ഒക്കെ കിടു ആയിരുന്നു ,ചങ്ങാതി ഒരേ ട്യൂൺ തന്നെ പലതരം ഇൻസ്‌ട്രുമെന്റ്ൽ പരീക്ഷിച്ചിരിക്കുന്നത് ഒക്കെ പൊളി ആയിരുന്നു.At last ” Not everyone cup of tea ” പലതും പ്രതീക്ഷിച്ചു പോയി നിരാശപ്പെട്ടവരുടെ അഭിപ്രായം മാനിക്കുന്നു. എന്നാൽ പോലും കാണാൻ ഇരിക്കുന്നവരെയും തളർത്തുന്ന രീതിയിൽ ഉള്ള നെഗറ്റീവ് അടിച്ചു മറ്റുള്ളവരുടെ ആസ്വാദനത്തെ നശിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുക,നാട്ടുകാര് പടം എടുക്കുമ്പോൾ അതിനെ പുകഴ്ത്തിയിട്ട് ഇവിടെ ഇങ്ങനെ ഒന്നും വരുന്നില്ലലോ എന്ന് പറഞ്ഞു വിലപിക്കുന്നവർ മാത്രം പോയി കണ്ടാൽ മതി ഇത്തരം പരീക്ഷണ പടങ്ങൾ ഇനിയും വരും, അത് വരാൻ വേണ്ടി സ്ലോ പടം ആണെന്ന് മനസ്സിലാക്കി പോയി കാണു,.. ഇഷ്ടമാകും.റീൽസ് കണ്ട് കണ്ട് സമയം കളയുന്നവർ ഒക്കെ വാലിബന്റെ ഏരിയക്ക് പോയേക്കരുത്.അതേപോലെ ഇത് ഒടിടി ക്ക് വേണ്ടി കാത്തിരിക്കരുത്, തീയേറ്ററിൽ വലിയ സ്‌ക്രീനിൽ എക്സ്പീരിയൻസ് ചെയ്യേണ്ടത് ആണ് അതിനുള്ള ഫ്രെയിംസ് ഭംഗി അണിയറക്കാർ നൽകിയിട്ടുണ്ട്.

You May Also Like

നാനി, കീർത്തി സുരേഷ് പാൻ ഇന്ത്യൻ ചിത്രം ‘ദസറ’യുടെ തേഡ് സിംഗിൾ

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ തേഡ് സിംഗിൾ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ…

ഭർത്താവിനെ മടുത്തിട്ടു തന്നെ തട്ടിക്കൊണ്ടുപോകാൻ ക്രിമിനലിനെ ചുമതലപ്പെടുത്തുന്നവളുടെ കഥ

ഐറിസ് ( ഇൻ ദി ഷാഡോ ഓഫ് ഐറിസ്) ജലീൽ ലെസ്‌പെർട്ട് സഹ-രചനയും സംവിധാനവും നിർവ്വഹിക്കുകയും…

പിങ്ക് സാരിയിലും സ്ലീവ്‌ലെസ് ബ്ലൗസിലും സാനിയ ഇയ്യപ്പൻ ൻറെ വൈറൽ ചിത്രങ്ങൾ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ചിത്രത്തിന്റെ ടീസർ പുറത്തിങ്ങി

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കുന്ന സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ…