മലൈക്കോട്ടൈ വാലിബന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ ശക്തരിൽ അതിശക്തനെ കണ്ടെത്താൻ മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് ആർട്സും വാലിബൻ അണിയറ പ്രവർ‍ത്തകരും ചേർന്ന് ‘സ്ട്രോങ്ങ്‌ മാൻ ചാലഞ്ച്’ സംഘടിപ്പിക്കുന്നു. ജനുവരി 18ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടത്തുന്ന പരിപാടിയിൽ ബോഡി ബിൽഡർ, പവർ ലിഫ്റ്റർ, വെയ്റ്റ് ലിഫ്റ്റർ എന്നിവർക്ക് പ്രഫഷനൽ കാറ്റഗറിയിലും കായികപ്രേമികൾക്കു പൊതുവായ കാറ്റഗറിയിലായിരിക്കും മത്സരം നടക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സ്ട്രോങ്ങ്‌ മാൻ ചാലഞ്ചിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നത്. പ്രഫഷനൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 30,000 രൂപ ക്യാഷ് പ്രൈസ് സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000, 5000 രൂപ വീതമായിരിക്കും സമ്മാനം ലഭിക്കുക. ജനറൽ വിഭാഗത്തിൽ ഓരോ മണിക്കൂറിലും നടക്കുന്ന വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനം ആയി ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കുവാനായി റജിസ്റ്റർ ചെയുവാൻ 99958 11111എന്ന നമ്പറിൽ whatsapp ആപ്പ് ചെയ്യുക. മത്സരിക്കുന്ന കാറ്റഗറി പ്രഫഷനൽ അല്ലെങ്കിൽ ജനറൽ കാറ്റഗറി എന്ന് മെൻഷൻ ചെയ്യണം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കു മാത്രമായിരിക്കും മത്സരിക്കാൻ അവസരം. പ്രഫഷനൽ കാറ്റഗറിയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മതിയായ രേഖകളും ഇതിനൊപ്പം അയയ്ക്കേണ്ടതാണ്.

You May Also Like

ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ആദ്യ ഗാനം റിലീസായി

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ആദ്യ ഗാനം റിലീസായി. ബ്രോ ഡാഡിയ്ക്ക്…

ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ

ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ…

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘…

എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കാൻ അവൻ കുറച്ചുനാളുകളായി ശ്രമിക്കുകയാണ്. മിക്കവാറും ഞാൻ അത് ചെയ്യേണ്ടിവരും. മലയാളത്തിലെ പ്രശസ്ത സംവിധായകനെ കുറിച്ച് പൃഥ്വിരാജ്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. അതുപോലെതന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്