കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്തിറങ്ങി . ‘കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’ മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായാണ് മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായത് . 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കിയിരുന്നു .ഇപ്പോഴിതാ ടീസറും. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

വിഖ്യാതമായ ഗോഡ്ഫാദർ സിനിമയിൽ മൈക്കേലായി മോഹൻലാലും മോ ഗ്രീനായി മമ്മൂട്ടിയും ഫ്രിഡോ ആയി ഫഹദും വന്നാലോ ?

Anu Rajesh Pathiyoor ഗോഡ്ഫാദർ 1 ലെ ഏറ്റവും ബ്രില്യന്റ് സീനുകളിൽ ഒന്നാണ് ഡോൺ വിറ്റോ…

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു സൂപ്പർ…

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം കുറച്ചു നാളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ഗസൽ…

സ്റ്റൈലിഷ് ലുക്കിൽ ബാക്ക്പാക്കുമായി മഞ്ജു വാര്യർ, ഇതെങ്ങോട്ടെന്ന് ആരാധകർ

ശോഭനയ്ക്കും ഉർവശിക്കും ശേഷം മലയാളി ഒരു നടിയെ ഇത്രത്തോളം ഇഷ്ടപ്പെട്ടിട്ടുണെങ്കിൽ അത് മഞ്ജുവാര്യരെ മാത്രമാണ്. സ്കൂൾ…