ജയറാമും പാർവതിയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം സിനിമയിൽ സജീവമാണെങ്കിലും മകൾ മാളവിക ജയറാം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാളവിക മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചു അഭിനയരംഗത്തേയ്ക്കു കടന്നുവന്നിരുന്നു. മാളവിക ജയറാമിന്റെയും ഉണ്ണിമുകുന്ദനെയും ചേർത്തുള്ള ഗോസിപ്പുകൾ ഇടയ്ക്കു കേട്ടിരുന്നു. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മാളവികയോട് ഇപ്പോൾ ഒരു യുട്യൂബ് ചാനൽ അവതാരക ചോദിച്ചതും ആ ഗോസിപ്പിനെ കുറിച്ചായിരുന്നു . ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് കേട്ടു ശരിയാണോ എന്നായിരുന്നു ചോദ്യം. അതിനു മാളവിക പറഞ്ഞ മറുപടി ഇങ്ങനെ

“ഏയ് അല്ല ഞാൻ ഇത് ഇപ്പോഴാ കേൾക്കുന്നതാണ് . ഉണ്ണി മുകുന്ദൻ ചേട്ടനോട് എനിക്ക് ക്രഷുണ്ട് എന്ന വാർത്ത വെറും ​ഗോസിപ്പ് മാത്രമാണ്. ‍ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എന്റെ ഉയരത്തിനും വണ്ണത്തിനും പറ്റിയത് ഉണ്ണി മുകുന്ദനാണ്, ഉണ്ണിചേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആയിരിക്കും, അത് കൊണ്ടാണ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്അതിനപ്പുറത്ത് മറ്റൊന്നുമില്ല. എനിക്ക് സിനിമയേക്കാൾ താൽപര്യം മോഡലിങ്ങാണ്. അതുകൊണ്ട് തന്നെ അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല” -മാളവിക പറഞ്ഞു.

Leave a Reply
You May Also Like

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ ജീവിത കഥ പറഞ്ഞ സിനിമ

Mukesh Muke II കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ…

‘ശാകുന്തളം 2.0’ മ്യൂസിക്ക് വീഡിയോ

‘ശാകുന്തളം 2.0’ മ്യൂസിക്ക് വീഡിയോ. അശ്വിൻ റാം,അഞ്ജലി പാലക്കൽ, ഷഫീഖ്, ആദർശ് ശിവദാസ്, അർജുൻ രാജ,വിജി…

സേതുവിലൂടെ, മോഹൻലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം

സഫീർ അഹമ്മദ് ”അഭിനയ മികവിന്റെ ‘കിരീടം’ ചൂടിയ മുപ്പത്തിമൂന്ന് വർഷങ്ങൾ” സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും…

കൃഷ്ണ അനിയത്തിപ്രാവിൽ അഭിനയിച്ചിരുന്നെങ്കിലും രക്ഷപെടാൻ സാധ്യത കുറവായിരുന്നു, കാരണമുണ്ട് !

എഴുതിയത് ജിജീഷ് രഞ്ജൻ അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ…