പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്‍. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു, ആറാട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി കൂടിയാണ് താരം. മലയാളചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന മാളവികയുടെ ദീപാവലി ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

**

You May Also Like

‘ഏഴു കടൽ ഏഴു മലൈ’ അതിൻ്റെ ആകർഷകമായ ആഖ്യാനവും കുറ്റമറ്റ കരകൗശലവും കൊണ്ട് പ്രേക്ഷകരെ മയക്കി

സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസിൻ്റെ ഏറ്റവും പുതിയ സംരംഭം സംവിധായകൻ റാമിൻ്റെ ‘ഏഴു കടൽ…

ഹിന്ദി സിനിമകളിലെ ദേശസ്നേഹത്തിന്റെ കുത്തൊഴുക്കിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ‘അനേക്’

Prasanth Prabha Sarangadharan ‘മനോരമ തങ്ജം’ എന്ന 32 കാരിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ…

“പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്”, ശൈലജ ടീച്ചറുടെ കുറിപ്പ്

മുൻ ആരോഗ്യമന്ത്രിയും എം എൽ എയും സിപിഎം നേതാവുമായ കെകെ ശൈലജ ടീച്ചർക്കും ജയ ജയ…

ഉണ്ണിമേനോനും ഭാര്യയും അമ്മയും എല്ലാം താലോലിക്കുന്ന കുഞ്ഞു ഇന്ന് മലയാളത്തിലെ പ്രശസ്ത നായികയാണ്

ഉണ്ണിമേനോനെ അറിയാത്തവർ ആയി ആരെങ്കിലുമുണ്ടോ ..അത്രമാത്രം പ്രതിഭ തെളിയിച്ച ഗായകനാണന് അദ്ദേഹം. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം…