ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.
2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിലും രജനി ചിത്രമായ പേട്ട , വിജയ്, വിജയ് സേതുപതി എന്നിവർ ഒന്നിച്ച ലോകേഷ് ചിത്രം മാസ്റ്റർ, ധനുഷ് ചിത്രം മാരൻ എന്നിവയിലും താരം വേഷമിട്ടു
പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലും മാളവികയാണ് നായിക. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി അഭിനയിക്കാന്‍ പോവുകയാണ് നടി എന്നതാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത. ‘രാജ ഡീലക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിവിവി എന്റര്‍ടെയ്ൻമെന്റ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ സാഷ ജയ്റാം എടുത്ത ചിത്രങ്ങളിൽ മഞ്ഞ വേഷത്തില്‍ അതീവ ഗ്ലാമറസായാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്.