ക്ലാര മലയാളിയുടെ പ്രണയസങ്കല്പമാവുന്നതെന്തുകൊണ്ട് !
ഉദകപ്പോള വായിച്ചവർക്കറിയാം ജയകൃഷ്ണൻ എന്നത് എത്ര വലിയ ദുരന്തം കഥാപാത്രം ആണെന്ന്. അതിൽ അയാളുടേതായിയുള്ളത് രാധയാണ്. അകന്നുപോവുന്ന ട്രെയിനിന്റെ ചൂളംവിളിയിൽ അവളുടെ ഇൻസെക്യൂരിറ്റി കൂടി
181 total views

ക്ലാര മലയാളിയുടെ പ്രണയസങ്കല്പമാവുന്നതെന്തുകൊണ്ട് !
ഉദകപ്പോള വായിച്ചവർക്കറിയാം ജയകൃഷ്ണൻ എന്നത് എത്ര വലിയ ദുരന്തം കഥാപാത്രം ആണെന്ന്. അതിൽ അയാളുടേതായിയുള്ളത് രാധയാണ്. അകന്നുപോവുന്ന ട്രെയിനിന്റെ ചൂളംവിളിയിൽ അവളുടെ ഇൻസെക്യൂരിറ്റി കൂടി അകന്നുപോവുന്നതിന്റെ ആശ്വാസത്തിൽ പുഞ്ചിരിക്കുന്ന വിടർന്ന കണ്ണുകളുള്ള രാധയല്ല. മറിച്ച് ജയകൃഷ്ണൻ എന്ന കള്ളുകുടിയന്റെ കുഞ്ഞുങ്ങളെയും പേറി നരകം വീട്ടുന്ന രാധ.
ഉദകപ്പോകയിൽ ഋഷിയുടെതാണ് ക്ലാര. ഭ്രാന്തന്റെ കാലിലെ ചങ്ങലയാവാൻ കൊതിക്കുന്ന ക്ലാര ഋഷിയുടെ കൂട്ടുകാരിയാണ്. ഉദകപ്പോളയെന്നാൽ നീർക്കുമിള എന്നാണ്. ആ നീർക്കുമിള മിന്നാമിനുങ്ങുകൾ ആവുമ്പോൾ അതായത് തൂവാനത്തുമ്പികൾ ആവുമ്പോൾ രാധയും ക്ലാരയും ജയകൃഷ്ണന്റേതാവുന്നു. മേമ്പൊടിക്ക് ജോൺസൻ മാഷിന്റെ സംഗീതവും പുറമെ കുളിരും അകത്തു തീയും കോരിയിടുന്ന മഴയുടെ പശ്ചാത്തലവും. തൂവാനത്തുമ്പികളെ മലയാളി നെഞ്ചേറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ജയകൃഷ്ണനെ സംബന്ധിച്ച് ക്ലാര ഒരു എക്സോട്ടിക് പ്രഹേളികയാണ്. വല്ലപ്പോഴും, വല്ലപ്പോഴും മാത്രം നാം വേണമെന്ന് കൊതിക്കുന്ന ഒരു ഫാർ എവേയ് വക്കേഷൻ ആണയാൾക്ക് ക്ലാര. മലയാളിക്ക് ക്ലാരയും തൂവാനത്തുമ്പികളും പ്രിയപെട്ടതാവുന്നതും അതുകൊണ്ടുതന്നെ. ജയകൃഷ്ണന്റെ മാടമ്പിത്തരത്തിന്, അയാളുടെ ഹീറോയിസത്തിന് ഒരിക്കലും ഒരു തട്ടുകേടാവില്ല ക്ലാര എന്ന ബോധ്യമാണ്. സ്വന്തം വീടിന്റെ ജനാലയിലൂടെ മറ്റൊരു സ്ത്രീയെ നോക്കിക്കാണുന്ന സുഖം. വല്ലപ്പോഴുമുള്ള ഒരു സ്പർശനസുഖം. മലയാളി പുരുഷൻ സന്തുഷ്ടനാണ്. വീടലങ്കരിക്കാൻ അയാളുടെയടുത്ത് കന്യകയായ രാധയുണ്ടല്ലോ!
ഇതുകൊണ്ടോക്കെകൂടിയാവണം ഉദകപ്പോള തൂവാനത്തുമ്പികളായി പറിച്ചുനട്ടപ്പോൾ നായകനായി ജയകൃഷ്ണൻ പരിഗണിക്കപ്പെട്ടതും ഋഷി അരികുവൽക്കരിക്കപ്പെട്ടതും. ഉദകപ്പോള അതെ പോലെ സിനിമ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു ആ സിനിമയുടെ അവസ്ഥ എന്ന് ഞാനിടയ്ക്ക് ആലോചിക്കാറുണ്ട്. പാർവ്വതിയുടെകൂടെ ഒന്നാംരാഗം പാടുന്ന ലാലേട്ടനരികിൽ സുമലതയുടെകൂടെ അശോകനെ നിങ്ങൾക്ക് സങ്കല്പിക്കാൻ ആവുന്നുണ്ടോ? അങ്ങനെ ആയിരുന്നെങ്കിൽ നൈസ് വൈബ് ആയേനെ അല്ലെ !!
182 total views, 1 views today
