Malavika Radhakrishnan എഴുതുന്നു 

The great Indian rape culture!

“14-15വയസ്സിന് മുകളിൽ ആയാൽ അതിനെ റേപ്പ് എന്നല്ല, consesual sex എന്നാണ് വിളിക്കേണ്ടത് “!

“രണ്ട് കയ്യും ഒരുമിച്ച് കൂടിയാലേ ഒച്ച വരുകയുള്ളു ”

“പെൺകുട്ടികൾ ജീൻസ് ധരിച്ചു പുറത്തിറങ്ങി നടന്നാൽ ആണുങ്ങൾ അവരിൽ ആകൃഷ്ടരാവുന്നതുകൊണ്ടാണ് റേപ്പ് നടക്കുന്നത് ”

Quint എന്ന online ചാനലിന്റെ, “റേപ്പ് culture of ഹരിയാന” എന്ന ഡോക്യൂമെന്ററിയിൽ ഹരിയാനയിലെ ആളുകൾ പറയുന്ന അഭിപ്രായങ്ങൾ ആണിവ.

കേട്ടിട്ട് ആശ്ചര്യം തോന്നുന്നോ? എങ്കിൽ കൂടുതൽ ആശ്ചര്യമുളവാകുന്ന കുറച്ച് ഡാറ്റ തരാം.

*ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 4ആം സ്ഥാനത്താണ് റേപ്പ്.

*national crime records ബ്യുറോയുടെ കണക്കുകൾ പ്രകാരം ഒരു ദിവസം ഈ രാജ്യത്ത് ശരാശരി നടക്കുന്ന റേപ്പുകൾ 106 എണ്ണമാണ്. അതായത് നമ്മുടെ നാട്ടിൽ 3 മിനുട്ടിൽ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുന്നു.

*റേപ്പ് ഏറ്റവും കൂടുതൽ report ചെയ്യപ്പെടാതെ പോകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

Image may contain: 1 person, beard and textറേപ്പ് എന്നത് നമുക്കൊക്കെ ഇന്നൊരു വാർത്ത അല്ലാതായിരിക്കുന്നു. ഒരു റേപ്പ് കേസിൽ നമുക്ക് താല്പര്യം തോന്നണമെങ്കിൽ കുറഞ്ഞപക്ഷം അവളുടെ ജനനേദ്രിയത്തിൽനിന്നും മെഴുതിരിക്കഷ്ണങ്ങളോ മരക്കുറ്റികളോ ലഭിക്കണം. അപ്പോൾ നമുക്ക് തോന്നും, “അയ്യോ പാവം എന്ന് “. അല്ലാത്തപക്ഷം അതൊക്കെ വെറും പീഡനം മാത്രം !

ധരിച്ചിരുന്ന വസ്ത്രങ്ങൾമുതൽ, അവൾക്കുണ്ടായിരുന്ന സൗഹൃദങ്ങൾമുതൽ അവളുടെ ചരിത്രയംവരെ ഒരു റേപ്പ് കേസിലെ ചൂടുള്ള ചർച്ചാവിഷയങ്ങളാണ്. ഇന്ന പെൺകുട്ടി ഇന്നയിടത്ത് റേപ്പ് ചെയ്യപ്പെട്ടു എന്നാണ് വാർത്തകൾ മുഴുവൻ. റേപ്പ് ചെയ്തയാൾക്ക് ഒരിക്കലും ഒരു മുഖം പോലുമുണ്ടാവാറില്ല.

എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇത്രയധികം റേപ്പുകൾ ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരമാണ് റേപ്പ് culture. റേപ്പ് culture എന്നുവെച്ചാൽ റേപ്പ് വിക്ടിമിനെ കുറ്റപ്പെടുത്തി റേപ്പ് ചെയ്തയാളെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹമാണ്.

Image may contain: textഇനി ക്വിന്റിന്റെ ഡോക്യൂമെന്ററിയിലേക്ക് വരാം. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ബാലസംഗങ്ങൾ നടക്കുന്നു എന്ന കണക്കുകൾപറയുന്ന ഹരിയാനയിലെ ആളുകളോടുള്ളൊരു സംവാദമാണ് ഇതിവൃത്തം. റേപ്പിന് കാരണമായി അവരുടെ കയ്യിൽ പല കാരണങ്ങളുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതുമുതൽ അനാവശ്യ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതുവരെ. പക്ഷെ രസകരമായൊരു കാര്യം, അവയിൽ ഒന്നിൽപോലും റേപ്പ് ചെയ്തവൻ ഒരു കാരണമോ കരണക്കാരനോ ആവുന്നേയില്ല എന്നതാണ്. അവൻ ചെയ്തത് അവന്റെ ഉള്ളിലെ ചോദനകളെ പുറത്തുകൊണ്ടുവരൽ മാത്രമാണത്രെ! കുറ്റക്കാർ എപ്പോഴും സ്ത്രീകൾ മാത്രമാണ്.

ഹരിയാനയിലെ കാര്യമെവിടെ നിക്കട്ടെ. നമുക്ക് നമ്മുടെ നാട്ടിലേക്ക് വരാം. കേരളത്തിൽ റേപ്പ് culture ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ? ഹേയ്, കേരളം പ്രബുദ്ധമാടോ എന്നൊക്കെ പറയാൻ വരുന്നതിനുമുമ്പ്, നിങ്ങളാരെങ്കിലും ഇവിടുത്തെ പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളുടെ കമെന്റുകൾ വായിച്ചിട്ടുണ്ടോ. ഓൺലൈൻ റേപ്പ് എന്ന മഹാപ്രതിഭാസം നിങ്ങൾക്കവിടെ കാണാൻ സാധിക്കും. ഒരു ആർട്ടിക്കിൾ എഴുതിയതൊരു പെണ്ണാണെങ്കിൽ മോഡേൺ day ഭരണിപ്പാട്ട് നിങ്ങൾക്കവിടെകേൾക്കാം. തങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തരാൻ വേണ്ടി മാത്രമായുള്ളവരാണ് പെണ്ണുങ്ങൾ എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തെ നിങ്ങൾക്കവിടെകാണാം. നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉള്ളവർ ഫേക്ക് ഐഡികൾ ഉണ്ടാക്കി വായിലൂടെ മലം വിസര്ജിക്കുന്നത്കാണാം. ffc മുതൽ പല online ഗ്രൂപ്പുകളിലും ഇത്തരം “ആണത്തത്തിന്റെ” പല പല വേർഷൻസ് ആണ് കാണാൻ പറ്റുന്നത്” .

No photo description available.ഇതൊക്കെ ഉണ്ടായിട്ടാണോ നമ്മുടെ കേരളത്തിൽ റേപ്പ് culture ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത്?

ഒരു പെൺകുട്ടി ഒരു റിലേഷന്ഷിപ്പ് വേണ്ടന്ന് വെക്കുമ്പോൾ അവളെ ആസിഡ് ഒഴിച്ചും, തീകൊളുത്തിയും കൊല്ലുന്നവരെ “അവള് തേച്ചിട്ടല്ലേ” എന്ന് ന്യായീകരിക്കുന്നവർ. റേപ്പ് case കോടതിയിലെത്തുമ്പോൾ വക്കീലിന്റെയും ജഡ്ജിയുടേയും ചോദ്യത്തിനുമുന്നിൽ വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്ന പെൺകുട്ടികൾ. അവരുടെ കുടുംബങ്ങളെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുന്ന നമ്മൾ. ഈ നമ്മൾ എല്ലാവരും ചേർന്നതാണ് ഇന്നാട്ടിലെ റേപ്പ് culture !

Consumer protection act ന്റെ അടിയിൽ ഒരു ഡോക്ടർക്കെതിരെ ഒരു രോഗി case ഫയൽ ചെയ്യുകയാണെങ്കിൽ നെഗ്‌ളിജൻസ് നടന്നിട്ടില്ല എന്ന് തെളിയിക്കേണ്ടത് ആ ഡോക്ടറുടെ ഉത്തരവാദിത്വമാണ്. അതായത് തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് പ്രതിയുടെ തലവേദനയാണ് എന്ന്. Case കൊടുക്കേണ്ട പണി മാത്രമേ വാദിക്കുള്ളു.

നേരെമറിച്ച് റേപ്പ് എന്ന കുറ്റകൃത്യത്തിൽ താൻ റേപ്പ് ചെയ്യപ്പെട്ടു എന്ന് തെളിയിക്കേണ്ടത് എന്നും വാദിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് കോടതിമുറികളിൽ അവർ കൊടും ക്രൂരതകൾ അനുഭവിക്കേണ്ടിവരുന്നതും റേപ്പ് report ചെയ്യാൻ മടിക്കുന്നതും. Lowest per capita rape ഉള്ള രാജ്യമാണ് ഇന്ത്യ. അതിനർത്ഥം ഇവിടെ റേപ്പ് നടക്കുന്നില്ല എന്നല്ല. മറിച്ചു അവയിൽ ഭൂരിഭാഗവും report ചെയ്യപ്പെടുന്നില്ല എന്നതാണ്. അതെന്തുകൊണ്ടാണെന് നമുക്ക് ഊഹിക്കാമല്ലോ. ഒരു സമൂഹത്തിന്റെ അന്തസ്സ് അതിലെ സ്ത്രീകളുടെ വജൈനയ്ക്കകത്താണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം അവളെ അതിനനുവദിക്കാത്തത്കൊണ്ടുതന്നെ !

ഒരു റേപ്പ് കേസിൽ താൻ റേപ്പ് ചെയ്തിട്ടില്ല എന്ന് എന്നൊരു പുരുഷന് തെളിയിക്കേണ്ടതായിവരുന്നോ അന്നേ ഇവിടുത്തെ റേപ്പ് കൽച്ചറിന് എന്തെങ്കിലും മാറ്റം വരാൻ പോവുന്നുള്ളു. അല്ലാത്തപക്ഷം “നിന്നെയവൻ എവിടൊക്കെ തോട്ടു, എന്തൊക്കെ ചെയ്തു, അസമയത് നിന്നോടാര് പറഞ്ഞു പുറത്തിറങ്ങാൻ, നീയെന്തിന് ജീൻസ് ധരിച്ചു, മുതലായ ചോദ്യങ്ങൾ നമ്മുടെ കോടതിമുറികളിലും സമൂഹത്തിലും ഉയര്ന്നുക്കെട്ടുകൊണ്ടേയിരിക്കും !

ക്വിന്റിന്റെ ഡോക്യൂമെന്ററിയുടെ ലിങ്ക് ചുവടെ. കാണാത്തവർ കാണുക. കണ്ടിട്ടില്ലാവരെ കാണിക്കുക.

NB: ഈ പോസ്റ്റിനടിയിലും മറ്റ്‌ മാധ്യമഗ്രൂപ്പുകളിലും റേപ്പിസ്റ്റിന് ഐക്യദാർഢ്യവും ഫേക്ക് ഐഡികളിൽ നിന്ന് തെറിയും വിളിക്കുന്നവരെ note ചെയ്ത് ഒരു list ഉണ്ടാക്കി പ്രചരിപ്പിച്ചാൽ അന്നാട്ടിലെ പെമ്പിള്ളേർക് മിനിമം റേപ്പ് ചെയ്യപെടാതിരിക്കാൻ ആരെ അവോയ്ഡ് ചെയ്യണം എന്നെങ്കിലുമുള്ള ഒരു ഡാറ്റ ലഭിക്കുമെന്നുറപ്പാണ് !

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.