ഭർത്താവിനു പരസ്ത്രീ ബന്ധമുള്ളപ്പോൾ മാത്രം അയാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഭാര്യ

250

മാളവിക രാധാകൃഷ്ണൻ

ഭർത്താവിനോരു പരസ്ത്രീ ബന്ധമുള്ളപ്പോൾ മാത്രം അയാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രെമിക്കുന്ന ഭാര്യ.അത് പോട്ടെ ഓരോരുത്തർക്കും സ്ട്രൈക്ക് ഓഫ് റിയാലിറ്റി വേറെ വേറെ ആണല്ലോ.എനിക്കങ്ങോട്ട് മനസ്സിലാവാത്തത്, ഈ പെണ്ണുമ്പിള്ളയുടെ sexual fantasies എല്ലാം സാധിപ്പിച്ചുകൊടുക്കാൻ കഴിവുള്ളവൻ ആയിരുന്നു കണവനെങ്കി പുള്ളിക്കാരി ഇക്കണ്ട തിളയ്പ്പൊക്കെ തിളയ്ക്കുമായിരുന്നോ എന്നാണ്.Inherently പോളിഗാമസ് ആയ മനുഷ്യൻ എന്ന ജീവി, ഭാര്യ ഭർതൃ ബന്ധത്തിലെ sexual താളപ്പിഴകളിൽ മാത്രമാണോ മറ്റൊരു ബന്ധം തേടുക? തീർച്ചയായും അല്ല എന്നാണ് ഉത്തരം. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉള്ളവരും, അവരെയെല്ലാവരെയും ഒരേപോലെ satisfy ചെയ്യിക്കുകയും ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഇല്ലേ?

എനിക്ക് വേണ്ടി ഒരാളെ കൊല്ലാന്‍ പറ്റുമോ?'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' ടീസര്‍ |  Freedom AT Midnight Malayalam Short Film Teaser RJ Shaan Anupama  Parameswaran Hakkim Shajahanഅയാൾക്ക് മറ്റൊരു ബന്ധം ഉള്ളതാണ് പ്രശ്നമെങ്കിൽ “ദാസ്, ഇത് ഞാനറിഞ്ഞു. ഇത് ശെരിയല്ല” എന്ന് പറയാം.അതല്ല അവരുടെ പ്രശ്നമെങ്കിൽ, “ദാസ് ഞാൻ താങ്കളിൽ sexually satisfied അല്ല” എന്ന് പറയാം. ഇതൊന്നും അല്ലെങ്കിൽ, “നമുക്ക് പിരിയാം ” എന്ന് പറഞ്ഞ് അഥവാസിനിപ്പിക്കാം.ഇതിപ്പോ അയാൾക്കൊരു affair വന്നപ്പോൾ മാത്രമാണ് നമ്മുടെ നായികയ്ക്ക് അവർ അനുഭവിക്കുന്ന inequality മനസ്സിലാവുന്നത് എന്ന് തോന്നുന്നു. അപ്പോഴും കുപ്പിയിൽ വെള്ളം എടുക്കാനും, സേമിയ ഉപ്പുമാവ് ഉണ്ടാക്കാനും, ചൂട് വെള്ളം ബാത്‌റൂമിൽ ഒഴിക്കാനും, ഷർട്ട്‌ അലക്കാനും ഇസ്തിരിയിടാനും ഒന്നും അവർക്കൊരു മടിയുമില്ല എന്നതാണ്.

“വെള്ളം വേണമെങ്കിൽ എടുത്ത് കുടിക്കണം ഹേ” എന്ന് പുരോഗമനസിംഹം പറയും എന്ന് വെറുതെ മോഹിച്ച ഞാൻ ആരായി!!! എനിവെ, പുരുഷന്മാരുടെ കണ്ണിലൂടെ നോക്കി ഇനിയും ഇവിടെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പുരോഗമനപരമായ സിനിമകൾ ഉണ്ടാക്കരുതേ എന്നാണ് അപേക്ഷ.കാരണം നീയൊക്കെ ഉണ്ടാക്കി ഉണ്ടാക്കി, സ്ത്രീകൾക്ക് ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയിൽ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്നം പൊസിഷൻ ആണെന്നതൊക്കെ ആയിതീർന്നിട്ടുണ്ട്. ദയവ് ചെയ്ത് പ്ലീസ്. ഇങ്ങനെയുള്ള പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!