fbpx
Connect with us

Columns

മലയാളത്തെറികള്‍..!!

ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

 4,147 total views

Published

on

silence-shutterstock_59092609

ഇതിന്റെ തലക്കെട്ട് വായിച്ചപ്പോള്‍ത്തന്നെ കുറെ തെറികള്‍ മനസില്‍ മിന്നിമറഞ്ഞു എന്ന് കരുതുന്നു. ഓ.. തെറികളെപ്പറ്റി എന്തെഴുതനാ അല്ലേ..! എങ്കിലും, എന്തെങ്കിലും എഴുതിയിട്ട് കാര്യമുണ്ടോ…?.കാര്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

വെറുതേ പോകുന്ന ഒരു തെണ്ടിയെ, “എടാ തെണ്ടീ” എന്നു വിളിച്ചാല്‍ തിരിച്ചൊരു തെറി വരും. അതായത് ‘തെണ്ടി’ക്ക് പോലും തെണ്ടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അപ്പോ തെണ്ടി അല്ലാത്തവരെ അങ്ങനെ വിളിച്ചാല്‍ പ്രതികരണം ഒന്നൂകൂടെ മോശം ആയിരിക്കും. ഇത്രയും പറഞ്ഞത് “തെറി“ ആരുംതന്നെ മനസുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാന്‍ മാത്രമാണ്. തെറി- അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുര്‍ഭാഷണം, ഭര്‍ത്സിക്കുക,ആട്ടുക ഇതുപോലെ ഒരുപാട് വാക്കുകള്‍ തെറിക്ക് സമാനമായിട്ടുണ്ട്.

മലയാളത്തിലെ മിക്കതെറികളുടെയും ആവിര്‍ഭാവം മറ്റു പല ഭാഷകളില്‍ നിന്നുമാവാം. ഏതു ഭാഷ പഠിക്കാനും തെറിയില്‍ നിന്ന് തുടങ്ങണമെന്നത് ഒരു അലിഖിത നിയമമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷ എല്ലായിപ്പോഴും പഠിക്കേണ്ടത് കേട്ട് തന്നെയാണ് . ഏതു ഭാഷയിലും കേള്‍ക്കുന്നതില്‍ എറ്റവും സുലഭം തെറികള്‍ തന്നെയാണ് താനും..! ലളിതമായി മനസിലാക്കാന്‍ പറ്റുന്നത് തെറികള്‍ ആയതു കൊണ്ടാവാം ആദ്യം തെറികള്‍ പഠിച്ചു തുടങ്ങുന്നത്.

തെറി – ഒതുക്കപ്പെട്ടവ.
ഏഭ്യന്‍, മര്‍ക്കടന്‍, മൊശകോടന്‍, ശുംഭന്‍ എന്നീ പഴയകാല തെറികള്‍ വളരെ പ്രശസ്തമാണല്ലോ. എന്തുകൊണ്ട് ഈ തെറികള്‍ ഇന്ന് സാധാരണ ജനങ്ങള്‍ വിളിക്കപ്പെടുന്നില്ല..? ഇത്തരം തെറികള്‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്നതായിരിക്കും ഒരു കാരണം , അതായത് കേള്‍ക്കുന്നയാളിന് ഇത് ഒരു തെറിയായിട്ട് അംഗീകരിക്കാന്‍ ഇന്നത്തെക്കാലത്ത് കഴിയുന്നില്ല, തിരിച്ച് ഒരു തെറി വിളിപ്പിക്കത്തക്ക ശക്തി മുകളില്‍ പറഞ്ഞ തെറികള്‍ക്ക് നഷ്ടപ്പെട്ടു. നല്ല നല്ല റൊമാന്‍റിക് തെറികള്‍ പുതുതായി കണ്ടു പിടിച്ചപ്പോള്‍ നിത്യ ജീവിതത്തില്‍ നിന്ന് മുന്‍പറഞ്ഞ തെറികള്‍ അപ്രത്യക്ഷമായി എന്നു വേണം കരുതാന്‍. ഇപ്പോള്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തെറികള്‍ സിനിമയിലും, രാഷ്ട്രീയത്തിലും അത്യാവശ്യ ഘട്ടത്തില്‍മാത്രം ഉപയോഗിച്ചു കാണുന്നു.

Advertisement

നമ്മള്‍ മലയാളികള്‍ ആഗ്രഹിച്ചകാര്യം നടന്നില്ലെങ്കില്‍ ആദ്യം മനസില്‍ ഒരു തെറിയായിരിക്കും വിളിക്കുക. അത് ആരെ എന്നില്ല, ആരെവേണമെങ്കിലും വിളിക്കും. സൌകര്യപൂര്‍വ്വം പുതിയ തെറികള്‍ ഉണ്ടാക്കി വിളിക്കുന്നവരും ധാരാളം.എത്ര ബലവാനേയും തെറിവിളിച്ച് തോല്പിക്കുന്ന ദാവീദും ഗോലിയാത്തും കളികളുടെ ഉദാഹരണങ്ങള്‍ക്ക് വളരെ ദൂരമൊന്നും പോകേണ്ട, ചുറ്റും ഒന്നു “ചെവി”യോടിച്ചാല്‍ മാത്രം മതി.

തെറി ചില വസ്തുതകള്‍
സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികള്‍ താഴെപ്പറയുന്നവയാണ്.
1.ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികള്‍- ഇതില്‍ അടിമുതല്‍ മുടിവരെ ഉപയോഗിച്ചുകാണുന്നു.
ചട്ടുകാലന്‍, മുറിക്കയ്യന്‍, കോങ്കണ്ണന്‍ അങ്ങനെ പോകുന്നു ഗ്രേഡ് കുറഞ്ഞ തെറികള്‍..!
മൂര്‍ച്ച കൂടിയ തെറികള്‍ കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
2.ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവല്‍ക്കരിച്ചുകൊണ്ടുള്ള തെറികള്‍.
3.മുന്‍ഗാമികളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികള്‍- അച്ഛന്‍ , അമ്മ, ചേച്ചി അനിയത്തി, ചേട്ടന്‍, അമ്മൂമ്മ, അമ്മാവന്‍ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയില്‍ കണ്ടുവരുന്നൂ. ഇത്തരം തെറികള്‍ കേട്ടാല്‍ ശരാശരി മലയാളി തിരിച്ചും ഒരു ഡോസ്കൂട്ടി നിശ്ചയമായും തെറിവിളിച്ചിരിക്കും.‍
4. മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികള്‍. പന്നി , പട്ടി (പട്ടിയുടെ പല ഇനങ്ങള്‍ ഉദാ- മരപ്പട്ടി), ഊളന്‍ എന്നീ മൃഗങ്ങളെയും, അവയുടെ പെണ്‍ വര്‍ഗ്ഗത്തേയും കുഞ്ഞുങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കും. കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേര്‍ത്തുള്ള തെറികളും സുലഭം.
5. പ്രവൃത്തികളെ , ജോലിയെ ആസ്പദമാക്കിയുള്ള തെറികള്‍
ബാര്‍ബര്‍, ചണ്ഡാലന്‍, ഭിക്ഷക്കാര്‍‍ എന്നിവരൊക്കെ ഇത്തരം തെറികളില്‍ പാത്രങ്ങളാകാറുണ്ട്.
6. മതപരവും ജാതീയവുമായ തെറികള്‍.
7. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേര്‍ത്തുള്ള തെറികള്‍
എന്നാല്‍ തെറിക്ക് സംസാരഭാഷതന്നെ വേണമെന്നില്ല ,ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികള്‍ വിളിക്കുന്ന വിദ്വാന്മാരും/ വിദുഷികളും നമുക്കിടയില്‍ ഉണ്ട്..!

തെറിയുടെ സൈക്കോലോജി
രാഷ്ട്രാന്തരീയവും, സാര്‍വ്വദേശീയവുമായും തെറികള്‍ മുകളില്‍ പറഞ്ഞരീതിയിലൊക്കെത്തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സ്കിന്നര്‍, ഫ്രോയിഡ്,പാവ്ലോവ് തുടങ്ങിയ മനഃശ്ശാസ്ത്രജ്ഞമാരുടെ തെറിപഠനങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. വികാര അനവസ്ഥയാണ് തെറിവിളിയുടെ ആണിക്കല്ല് എന്നും മാനസികാരോഗ്യമില്ലാത്തവര്‍‍ ആണ് തെറിവിളിക്കാര്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പൊതുവില്‍ കരുതുന്നു. ചെറുപ്പകാലത്തെ അരക്ഷിതത്വം, ശിഥിലമായ കുടുംബാന്തരീക്ഷം അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഒരു തെറിവിളിക്കാരനെ/കാരിയെ വാര്‍ത്തെടുക്കുന്നതിന് പിന്നിലുണ്ട്. ഒരാള്‍ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികള്‍ അയാളെ അന്തര്‍മുഖനാക്കുകയും, ജോലിയില്‍ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു. ഇത്തരം തെറിവിളികള്‍ ഒരു സമൂഹമാണ് ഏറ്റെടുക്കുന്നതെങ്കില്‍‍ ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം. ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര. ഈഗോയെയും, സൂപ്പര്‍ ഈഗോയെയും(ഫ്രോയിഡിന്‍റെ ആശയങ്ങള്‍) തൃപ്തിപ്പെടുത്താനുള്ള ഒരു അബോധപൂര്‍വ്വമായ അമര്‍ഷമാണ് തെറിവിളി…!

അടക്കിവച്ച ലൈംഗിക ദാഹത്തിന്‍റെ പുറന്തള്ളലാണ് തെറികള്‍ എന്ന് ഒരു മനഃശ്ശാസ്ത്രജ്ഞന്‍ എഴുതിയത് വായിച്ച് തന്‍റെ ലൈംഗികാഭീഷ്ടം അറിയിക്കാന്‍ മുന്‍ മനശാസ്ത്ര ലേഖനാടിസ്ഥാനത്തില്‍ സ്ത്രീകളെ തെറി വിളിച്ചയാള്‍ക്ക് കിട്ടിയതോ ദേഹമാസകലം മുറിവുചതവുകള്‍. പിന്നീട് മനഃശ്ശാസ്ത്രജ്ഞനോട് ലേഖനത്തിന്‍റെ സാധുതയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ “ആ സ്ത്രീകള്‍ എന്‍റെ ലേഖനം വായിക്കാത്തവരാകും” എന്നത്രേ മറുപടി നല്‍കിയത്.


തെറി ക്ലാസ്..!
തെറികള്‍ ആഗോളവല്‍ക്കരിച്ച് , ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നാല്‍, പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെന്‍ഷനില്‍ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം പണം ഉണ്ടാക്കാനും ഉപകരിച്ചേനെ. ഒരു പക്ഷേ തെറിവിളിച്ച് പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. വളരെ എളുപ്പമായ ഒരു സംഗതിയാണത്. തെറി ഇസ്റ്റിറ്റ്യൂട്ടുകള്‍, തെറി ക്ലബ്ബുകള്‍ എന്നിവ തുടങ്ങിയാല്‍ ധാരാളം അംഗങ്ങളെ കിട്ടും . ഫീ/അംഗത്വ വരിസംഖ്യ ഈടാക്കി തെറി ഇന്‍സ്റ്റിട്യൂട്ടുകളും ക്ലബ്ബുകളും നടത്താം.

ക്ലബ്ബിന്‍റെ പേര് തന്നെ ഒരു തെറിയില്‍ തുടങ്ങിയാല്‍ അത്യുത്തമം . ഇത്തരം ഒരു ക്ലബ്ബിലേക്ക് കടന്നു ചെല്ലുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&*%%$$## തെറികള്‍ ആയിരിക്കും പറയുന്നത്. അതിനു ശേഷം കുശലം ചോദിക്കുമ്പോള്‍ നല്ല നല്ല തെറികള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എരിവും പുളിയും ചേര്‍ത്താല്‍ അന്നത്തെ ദിവസം സമാധാനമായി ഉറങ്ങാം.

Advertisement

ഇന്‍സ്റ്റിട്യൂട്ടില്‍ ആണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും കാല് ഡെസ്കിന്‍റെ മുകളില്‍ കയറ്റിവച്ച് നല്ലഒരു തെറി അങ്ങട് കാച്ചും..അധ്യാപകനും തിരിച്ച് ഒരു കണ്ണുപൊട്ടുന്ന പുളിച്ച തെറി..! അങ്ങനെ തെറിക്ലാസ് തുടങ്ങുകയായി.. ! നല്ല തെറിപ്പേരുള്ള പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായതലക്കെട്ട് തന്നെ പ്രായോഗികമായി നിത്യ ജീവിതത്തെ പുളകം കൊള്ളിക്കുന്ന ഒരു തെറിയായിരിക്കും..!

തെറി എന്ന പീഢനം.
പീഢനങ്ങള്‍ മൂന്ന് വിധം, ഇതില്‍ ശാരീരികം, ലൈംഗികം എന്നീ പീഢനങ്ങള്‍ക്ക് കിടനില്‍ക്കുന്നതാണ് മാനസിക (വൈകാരിക) പീഢനവും. തെറിവിളി എന്ന വൈകാരിക പീഢനത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇതും പീഢനത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലും അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ വിളിച്ചയാളും കേട്ടയാളും അല്ലാതെ സാക്ഷിയും ആവശ്യമാണ് താനും. ജോലി സ്ഥലങ്ങളിലെ തെറിവിളികള്‍ , കുടുംബത്തിനുള്ളിലെ തെറിവിളികള്‍ , സഹനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ കേസുകളായി പരിണമിക്കുന്നു. ഇന്ത്യന്‍ കുടുംബ അവസ്ഥകളില്‍ തെറിവിളികള്‍ക്കെതിരെ വളരെയൊന്നും പ്രതികരിക്കാറില്ല എന്നതാണ് സത്യം. വിവാഹമോചന ഘട്ടങ്ങളില്‍ ഇതും ഒരു കാരണമായി കാണിക്കാന്‍ മാത്രം പരാതിപ്പെടുന്നവരാണ് കൂടുതലും..!

തെറി-തുടക്കം ഒടുക്കം.
എവിടെയാണ് തെറി കൃത്യമായി പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകമായി ആരും പഠിപ്പിക്കേണ്ടതില്ല. പൊതു സഭകളില്‍ പ്രയോഗിക്കുന്ന തെറികള്‍ പലരും കുടുംബത്ത് പ്രയോഗിക്കില്ല. കൂട്ടുകാരുടെ മുന്നില്‍ പറയുന്ന തെറികള്‍ ജീവിത പങ്കാളിയുടെ മുന്നിലും പ്രയോഗിച്ചു കാണുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് തനതായ അവസരങ്ങളില്‍ പലതരം തെറികള്‍ നാം തന്നെ അറിയാതെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നര്‍ത്ഥം..!

പലകാരണങ്ങളാണ് തെറിപറയാന്‍ പ്രേരകമാകുന്നത്. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കിട്ടാതെ വരുമ്പോഴും, പിരിമുറുക്കവും, ദേഷ്യവും ഒപ്പം അത്ഭുതം തോന്നുമ്പോള്‍ പോലും തെറി പറയുന്നു പലരും.പലപ്പോഴും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തെറിയുതിര്‍ക്കുന്നു എന്നതാണ് സത്യം. തെറി പറഞ്ഞ് അഭിവാദ്യം ചെയ്യുന്നവരും ധാരാളമായുണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് തെറിവിളിക്കുന്നവരും, തമാശയ്ക്ക് തെറിപറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരും ഏറെ.

Advertisement

ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും തെറിവിളി സ്വാഭാവികമായിത്തന്നെയുണ്ട്. പരസ്പരം തോല്പിക്കാനുള്ള വ്യഗ്രതയില്‍ മിക്കപ്പോഴും സ്നേഹിക്കാന്‍ മറന്നു പോകുന്ന നിര്‍ബന്ധിത ബന്ധങ്ങള്‍ക്ക് പങ്കാളിയെ ജയിക്കാന്‍ അത്താണി തെറി തന്നെ. അവിഹിത ബന്ധങ്ങള്‍, സംശയങ്ങള്‍, ലൈംഗികാരാജകത്വം, പണദൌര്‍ലഭ്യം തുടങ്ങിയവയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

കുട്ടികള്‍ സാധാരണ തെറി വിളിച്ചു പഠിക്കുന്നത് മാതാപിതാക്കള്‍ പരസ്പരം വിളിക്കുന്നത് കേട്ടിട്ടാണ്. തങ്ങള്‍ പരസ്പരം തെറിവിളിക്കുന്നത് കുട്ടികള്‍ കേട്ട് പുനരവതരിപ്പിക്കുന്നു എന്ന് 90% മാതാപിതാക്കളും സമ്മതിക്കുന്നു.11 വയസുള്ള 3000 കുട്ടികളില്‍ നടത്തിയ പഠനം ഇത് അടിവരയിട്ട് തെളിയിക്കുന്നു. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ കുട്ടികളുടെ ആദ്യ ഘട്ടങ്ങളിലെ തെറിവിളി വെറുംതമാശയായിട്ടെടുക്കുകയാണ് പതിവ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഭാഷ. നല്ല ഭാഷ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഒപ്പം ചുറ്റുമുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റവും ഉറപ്പുവരുത്തുന്നു.

വീട്ടില്‍ പഠിച്ച തെറികളുടെ പ്രായോഗിക പരിശീലനം കിട്ടുന്നത് സ്കൂളില്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.സ്വഭവനത്തിങ്കല്‍ മുറപോലെ കോച്ചിങ്ങ് കിട്ടാത്ത ഹതഭാഗ്യര്‍, സ്കൂളില്‍ നിന്ന് അതെല്ലാം സ്വായത്തമാക്കാന്‍ സഹപാഠികള്‍ സഹായിച്ച് സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന സുന്ദരരീതിക്ക് എത്ര കണ്ട് അഭിനന്ദനം ചൊരിഞ്ഞാലും മതിയാകില്ല.‍..!!

നിങ്ങളെ ആരെങ്കിലും തെറിവിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും..? നാല് കാര്യങ്ങള്‍ ചെയ്യാം
1.തിരിച്ച് ഡോസ് കൂട്ടി തെറിയഭിഷേകം നടത്താം
2.ശാരീരികമായി എതിരിടാം
3. അവഗണിക്കാം.
4. കേസ് കൊടുക്കാം
ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.

എന്തൊക്കെയായിരുന്നാലും തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിന്‍റെ സംസ്കാരം ആണ് തെറിവിളിക്കാനും , സൌഹാര്‍ദ്ദപരമായി പെരുമാറാനും ശീലിപ്പിക്കുന്നത്. സൌമ്യമായതും , പരുക്കനായതുമായ വാക്കുകള്‍ സമൂഹമാണ് നിയന്ത്രിക്കുന്നത്.സമൂഹത്തിന് പഥ്യമല്ലാത്തതെല്ലാം സമൂഹം പുറന്തള്ളുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് തെറികളും.

തെറിവിളിച്ച് പൊട്ടിത്തെറിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ തെറിവിളിക്കുമ്പോള്‍ നിങ്ങളുടെ സംസ്കാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ കേള്‍ക്കുന്നവരുടെയല്ല്ല.

Advertisement

തെറി വിളികേട്ട് ആദ്യം ചെവിയും പിന്നെ ഹൃദയവും പൊട്ടി, അടിയറവ് പറഞ്ഞ് കമഴ്ന്ന് കിടക്കുന്ന ഒരു പാവം ജീവനക്കാരന്‍റെയും തെറിവിളിയില്‍ വിജയം വരിച്ച ബോസിന്‍റേയും ചിത്രത്തോടെ ഇത് അവസാനിപ്പിക്കുന്നു. ശുഭം

 4,148 total views,  1 views today

Continue Reading
Advertisement
Advertisement
SEX11 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence12 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment12 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment12 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment13 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment13 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment13 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article13 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment13 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment14 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment14 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment14 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment23 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »