സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേക്ക്. ഇളയ മകന് മാധവ് സുരേഷ് ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.. സിനിമാപ്രവേശത്തിനു മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി.സംവിധായകന് പ്രവീണ്‍ നാരായണന്, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.സൂപ്പര്‍ ഹിറ്റായ ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷമണിയുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും.അനുപമ പരമേശ്വരന് ആണ് ചിത്രത്തിലെ നായിക.

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ
ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ