ആയുഷ്മാൻ ഭവഃ, കുസൃതിക്കാറ്റ് തുടങ്ങിയ സൂപ്പപ്പർഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ സുരേഷ്– വിനു കൂട്ടുകെട്ടിൽ പിറന്നിരുന്നു. 1995ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം.1995ൽ തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തിരുന്നു. ‘ഒച്ച്’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം.

You May Also Like

ലൈഗർ തകർന്നടിഞ്ഞു, ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെ വീണ്ടും പ്രശ്നങ്ങൾ, വിജയ് ദേവരക്കൊണ്ടയെയും ചാർമി കൗറിനെയും ചോദ്യം ചെയ്തു

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ . ഓഗസ്റ്റ് 25…

ദിലീപ്-റാഫി ചിത്രം “വോയിസ് ഓഫ് സത്യനാഥൻ” ജൂലായ് 14-ന്

ദിലീപ്-റാഫി ചിത്രം “വോയിസ് ഓഫ് സത്യനാഥൻ” ജൂലായ് 14-ന്. പി ആർ ഒ-എ എസ് ദിനേശ്.…

യാഥാർത്ഥ്യം ഇതായിരിക്കെ നൈറ്റ്‌ഡ്രൈവ് അത്ര കണ്ടു പ്രകീർത്തിക്കപ്പെട്ടതായി തോന്നുന്നില്ല

Ajayan Karunagappally മനുഷ്യന്റെ ബുദ്ധിയെയും അവന്റെ ചിന്തയിലേക്കുള്ള വിഭവങ്ങളുടെ സ്വീകാര്യതയെയും ഏറ്റവും കൃത്യമായി പരിഗണിച്ചു ബഹുമാനിക്കുന്ന…

എന്നാലും എന്റെ ജെയിംസ് കാമറൂണെ… വിയറ്റ്‌നാം കോളനിയെ കോപ്പിയടിച്ചു അവതാർ ഇറക്കണ്ടായിരുന്നു, അവതാർ 2 റിലീസ് ചെയ്യാനിരിക്കെ വീണ്ടും ട്രോളുകൾ

അവതാർ The way of കോളനി….. Abhijith Gopakumar S ലോകത്തെ ഏറ്റവും വലിയ സിനിമാ…