മലയാള ചിത്രം ‘ആയിഷ’ ക്കു ഒമാനിൽ നിന്ന് പുരസ്ക്കാരം
നാലാമത് ‘സിനിമാന’ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണു അവാർഡ് ലഭിച്ചത് . അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിനു അറബ് ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ട്. മുസന്ദത്ത് നടന്ന മേളയുട സമാപന ചടങ്ങിൽ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി അവാർഡ് ദാനം നടത്തി. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കലാണു. ജനുവരി 20നു തിയറ്റുറുകളിൽ എത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചത്. ചിത്രം ഒമാനിലും ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട് .‘സിനിമാന’യുടെ നാലാമത് പതിപ്പ് ഇത്തവണ മസ്‌കത്ത്, മുസന്ദം ഗവർണറേറ്റുകളിലായിരുന്നു നടന്നിരുന്നത്. ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നടക്കം 120 ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.