2023 മലയാള സിനിമയ്ക്ക് നേട്ടമോ കോട്ടമോ ?

Bibin Joy Vettilappara

2023 മലയാള സിനിമയെ സംബന്ധിച്ച് നല്ല കാലമായിരുന്നോ അതോ മോശമോ? 2018 ,RDX, കണ്ണൂർ Squard, നേര്, മധുര മനോഹര മോഹം, ഫിലിമി, രോമാഞ്ചം, നെയ്മർ, കാതൽ, മദനോത്സവം ,നൻപകൻ നേരത്ത് മയക്കം, പ്രണയ വിലാസം ,പാച്ചുവും അത്ഭുതവിളക്കും, വോയ്സ് ഓഫ് സത്യനാഥൻ തുടങ്ങിയ തിയറ്ററിൽ വിജയം നേടിയ സിനിമകൾ സമ്മാനിച്ചു ഇതിൽ പുതുമുഖ സംവിധായകരായ ജിത്തു മാധവൻ്റെ രോമാഞ്ചത്തിൻ്റെയും റോബി വർഗ്ഗീസ് രാജിൻ്റെ കണ്ണൂർ Squad ൻ്റെയും വൻ വിജയം അപ്രതീക്ഷിതമായിരുന്നു. ക്രിസ്റ്റഫർ ഒഴികെ എല്ലാ സിനിമകളും രണ്ട് അവാർഡ് പടം എന്ന ലേബലിൽ വന്നത് അടക്കം വിജയം നേടി മമ്മുട്ടി മലയാള സിനിമയുടെ 2023 ലെ കപ്പ് സ്വന്തമാക്കി എന്നു തന്നെ പറയാം.

2023 ൽ ഇറങ്ങിയ Alone തകർന്നടിഞ്ഞതോടെ തുടർച്ചയായ പരാജയത്തിൻ്റെ കയ്പ് നീര് നുണഞ്ഞ മോഹൻലാലിന് 2023 ൻ്റെ അവസാനം വന്ന ജിത്തു ജോസഫ് ചിത്രം നേരിൻ്റെ വിജയം ആശ്വാസമേകി.

വളരെക്കാലത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ ജനപ്രിയ നായകൻ ദിലീപിൻ്റെ വോയ്സ് ഓഫ് സത്യനാഥൻ നെഗറ്റിവ് റിവ്യൂകളുടെ ഇടയിലും വിജയം നേടിയെങ്കിലും അരുൺ ഗോപിയുടെ വൻ പ്രതീക്ഷയിൽ വന്ന ബാന്ദ്രയിൽ വൻ പരാജയം നുണഞ്ഞു.

ഗരുഡൻ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി മലയാള സിനിമയിൽ കൈവിട്ടു പോയ തൻ്റെ സ്ഥാനം തിരിച്ച് പിടിച്ചു എന്നു തന്നെ പറയാം.

യുവതാരങ്ങളിൽ പൃഥിരാജിന് മലയാളത്തിൽ സിനിമകളൊന്നും ഉണ്ടായിരുന്നില്ല. ദുൽഖർ തൻ്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ എത്തിയ കിംങ്ങ് ഓഫ് കൊത്തയിൽ തകർന്നടിഞ്ഞതാണ് കാണാൻ സാധിച്ചത്. ഫഹദ് ഫാസിൽ പാച്ചുവും അത്ഭുതവിളക്കും എന്ന അഖിൽ സത്യൻ്റെ സിനിമയിലൂടെ വരവറിയിച്ചെങ്കിലും കന്നഡയിൽ KGF അടക്കമുള്ള സിനിമകളുടെ ബാനറായ ഹോം ബാലയുടെ നിർമ്മാണത്തിൽ സൂപ്പർ ഹിറ്റ് കന്നഡ സംവിധായകനായ പവൻ കുമാറിൻ്റെ ധൂമത്തിൽ ചുവട് പിഴച്ചു. നിവിൻ പോളിയ്ക്ക് ഈ വർഷവും പ്രതീക്ഷയോടെ വന്ന തുറുമുഖത്തിലും, രാമചന്ദ്ര ബോസ് co ലും തിളങ്ങാൻ സാധിച്ചില്ല. ആസിഫലിയെ സംബന്ധിച്ച് 2018 ൻ്റെ വിജയം ഒഴിച്ച് നിർത്തിയാൽ ബാക്കി സിനിമകളൊക്കെ വൻ പരാജയമായിരുന്നു . ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ഒറ്റയ്ക്ക് പോലും ആസിഫലിയെ രക്ഷിക്കാൻ സാധിച്ചില്ല.

ടൊവിനോ തോമസിനും 2018ൻ്റെ വൻ വിജയം ഒഴിച്ച് നിർത്തിയാൽ ബാക്കി വന്ന നീല വെളിച്ചം അടക്കമുള്ള സിനിമകൾ പ്രേക്ഷകർ കൈ ഒഴിഞ്ഞു.

വലിയ ഹിറ്റ് സംവിധായകരുടെ സിനിമകൾക്ക് ഡേറ്റ് കൊടുത്ത് മുൻ വർഷത്തെ വിജയ പരമ്പര നിലനിർത്താൻ വന്ന കുഞ്ചാക്കോ ബോബനും 2018 ൻ്റെ വിജയം മാത്രം ബാക്കിയായി. ടിനു പാപ്പച്ചൻ്റെ ചാവേർ അടക്കമുള്ള സിനിമകൾ വൻപരാജയമായി മാറി.

2023 ൽ എറ്റവും കൂടുതൽ സിനിമകളിൽ നായകനായി വന്നത് ധ്യാൻ ശ്രീനിവാസൻ ആയിരുന്നെങ്കിലും നന്ദികളിൽ സുന്ദരി യമുന മാത്രമാണ് തിയറ്ററിൽ കുറച്ചാളെ കയറ്റിയത് .

ജോജു ജോർജജിനും ജോഷിയുടെ ആൻറണിയിലൂടെ ശരാശരി വിജയം നേടാൻ സാധിച്ചതും തിയറ്ററിൽ പരാജയമായ ഇരട്ടയിലെ ഗംഭീര വേഷവും. സത്യനാഥനിലെ സാന്നിധ്യവും നേട്ടമായി പറയാം

ഉണ്ണി മുകുന്ദൻ, ജയറാം, പ്രണവ് മോഹൻലാൽ എന്നിവർക്കൊന്നും കഴിഞ്ഞ വർഷം സിനിമളൊന്നും റിലീസ് ഉണ്ടായിരുന്നില്ല.

2018 ഇതുവരെ ഉണ്ടായിരുന്ന മലയാള സിനിമയിലെ റെക്കോഡുകളും തിരുത്തി എഴുതിയതു തന്നെയാണ് 2023 ലെ മലയാള സിനിമയുടെ നേട്ടം .മലയാള താരങ്ങൾ അന്യഭാഷയിൽ പോയി കയ്യടി വാങ്ങിയതും പറയാതെ പോകുന്നത് ശരിയല്ല.

 

You May Also Like

30 കഴിഞ്ഞിട്ടും മിൽക്കി ബ്യൂട്ടി പയ്യന്മാരുടെ ജോഡിയാകുന്നത് വെറുതെയല്ല

വളരെ വര്ഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് തമന്ന ഭാട്ടിയ. ഇപ്പോൾ താരം മാലിദ്വീപിൽ…

തെലുങ്കിനേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നതാണ് ഈ ഹിന്ദി റീമേക്ക്

Sanuj Suseelan സൗത്ത് ഇന്ത്യൻ സിനിമകളുടെ റീമേക്കുകൾ കൊണ്ട് കച്ചവടം ഓടിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡിൽ നിന്നുള്ള ഏറ്റവും…

”പോയി, തന്റെ കാശ് കടവന്ത്ര കനാലിൽ ഒലിച്ച് പോയി”; ഉത്കണ്ഠ ജനിപ്പിക്കുന്ന രം​ഗങ്ങളുമായി ‘തോൽവി എഫ്സി’യിലെ ട്രെയിലർ പുറത്ത്

”പോയി, തന്റെ കാശ് കടവന്ത്ര കനാലിൽ ഒലിച്ച് പോയി”; ഉത്കണ്ഠ ജനിപ്പിക്കുന്ന രം​ഗങ്ങളുമായി തോൽവി എഫ്സിയിലെ…

ചുമ്മാ ചില സിനിമാ ചിന്തകൾ

Jinesh PS യുവതാരങ്ങളിൽ ഏറ്റവും റേഞ്ച് ഉള്ളത് ഫഹദ് ഫാസിലിന് ആണെന്നാണ് അഭിപ്രായം. തമാശ മുതൽ…