Entertainment
കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

കോവിഡിന് ശേഷമുള്ള മലയാള സിനിമയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തിയേറ്ററിൽ ആള് കയറുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. ലോക് ഡൌൺ കാലത്ത് ഒടിടിയുടെ ആനുകൂല്യം മുതലെടുത്തു കുറഞ്ഞ ചിലവിൽ കുടുംബസമേതം ചിത്രങ്ങൾ ആസ്വദിച്ച മലയാളിക്ക് തിയേറ്ററിലെ ഭാരിച്ച ചിലവുകൾ ഓർത്ത് തിയേറ്ററിൽ പോകാൻ ഭയവും മടിയുമാണ്. എത്രവലിയ തിയേറ്റർ അനുഭവം നൽകുന്ന സിനിമയാണ് എങ്കിലും ഒടിടിയിൽ വരുമ്പോൾ കണ്ടോളാം എന്ന നിലപാടാണ് ഇപ്പോൾ ഭൂരിപക്ഷം മലയാളികൾക്കും. തിയേറ്ററുകൾ ഈടാക്കുന്ന അമിത നിരക്ക് തന്നെയാണ് പ്രധാനവില്ലൻ. കുടുംബസമേതം സിനിമയ്ക്കു പോകാൻ ശരാശരി മലയാളിക്ക് ഇപ്പോൾ ഭയമാണ്.
കഴിഞ്ഞ ആറുമാസം റിലീസ് ചെയ്ത എഴുപതോളം ചിത്രങ്ങളിൽ ലാഭം നേടിയത് വെറും ഏഴു ചിത്രങ്ങൾ മാത്രം. പ്രതിസന്ധിയുടെ രൂക്ഷത ഇതിലൂടെ തന്നെ മനസിലായല്ലോ. ‘‘വെറും പ്രതിസന്ധിയെന്നു പറഞ്ഞാൽ പോരാ. തിയറ്ററുകളിൽ ആളു വരാത്ത സ്ഥിതിയാണ്. പല തിയറ്ററുകളിലും ഷോ നടത്താൻ പറ്റുന്നില്ല’’ – ഇതൊരു പ്രമുഖ നിർമ്മാതാവിന്റെ വാക്കുകൾ ആണ്.

1,598 total views, 4 views today