പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂയിസ് ഇലവൻ’

ഇന്ദ്രൻസ്,ദേവൻ,ഗീത വിജയൻ,ശിവജി ഗുരുവായൂർ, നാരായണൻകുട്ടി,ഉണ്ണി എസ് നായർ,മഞ്ജു വിജീഷ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ലൂയിസ് ഇലവൻ”. ആധുനിക ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മത്സരത്തിലെ നന്മകളും തിന്മകളും വരച്ചു കാട്ടുന്ന ചിത്രമായിരിക്കും ” ലൂയിസ് ഇലവൻ”. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചില സംഘർഷങ്ങളും നഷ്ട്ടപെടലുകളും ചിത്രത്തിൽ അടയാളമാകുന്നുണ്ട്. യുവത്വതിന്റെ ചോരത്തിളപ്പിൽ നേരിന്റെ കാഴ്ചകൾ സമൂഹത്തിനു വെളിപ്പെടുത്തുന്ന യുവാവ് സ്വയം ബലിയാടകേണ്ടിവരുന്ന സാഹചര്യത്തിൽ അയാൾക്ക് ജീവിതം കൈവിട്ടു പോകുമെന്ന ബോധ്യത്തിലും സത്യത്തിന്റെ പാത കൈവിടുന്നില്ല. സസ്‌പെൻസും ത്രില്ലറും ഉൾപ്പെടുത്തി വേറിട്ടൊരു കാഴ്ച്ച ഒരുക്കുകയാണ് സംവിധായകൻ കെ എസ് ഹരിഹരൻ. നിർമാണം-രമേശ്‌ കോട്ടപ്പുറം, ഛായാഗ്രഹണം -ടി എസ് ബാബു,തിരക്കഥ സംഭാഷണം-രാജേഷ് കോട്ടപ്പടി,ഗാനരചന-കെ എസ് ഹരിഹരൻ,സംഗീതം-ഭവനേഷ്, ആലാപനം-ബേബി സാത്വിക. ജനുവരി ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

എത്രകേട്ടാലും മതിവരാത്ത ‘നദികളിൽ സുന്ദരി യമുനാ….’ ഗാനത്തിൻ്റ വരികളെ ടൈറ്റിൽ ആക്കി മനോഹരമായ ഒരു ലൗ സ്റ്റോറി

*നദികളിൽ സുന്ദരി യമുന* പ്രദർശനത്തിനു് മലയാളികൾ പാടിപ്പതിഞ്ഞ ഒരു ഗാനമുണ്ട്. ‘നദികളിൽ സുന്ദരി യമുനാ…. യമുനാ..വയലാറിൻ്റെ…

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു.…

കൈലാഷ് നായകനായ ‘മാത്തുക്കുട്ടിയുടെ വഴികൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കൈലാഷ് നായകനായ *മാത്തുക്കുട്ടിയുടെ വഴികൾ** എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ്…

‘മുഖ്‌സിൻ’ ഗൃഹാതുരതത്തിന്റെ അതിപ്രസരം

Arsha Pradeep ചില സിനിമകൾ മനസ്സിൽ ഉണ്ടാക്കുന്ന ഒരു തണുപ്പ് ഒരു കുളിർമ അത് അനുഭവിക്കുക…