✍️ ഹിരണ് നെല്ലിയോടൻ

ഒരിക്കൽ ഒരു സായിപ്പിനോട് നമ്മുടെ വിവേകാനന്ദ സ്വാമി പറയപെട്ടു എന്നു പറയുന്ന ഒരു കാര്യം ഉണ്ട്…അതിങ്ങനെ ആണ്…
“In your culture, a tailor makes a gentleman; but, in our culture, Character makes gentleman.”
ഇതിവിടെ പറയാൻ കാരണം നമ്മുടെ നാട്ടിൽ പ്രത്യേകിച്ചു കോടതി ,പോലീസ് സ്റ്റേഷനിൽ ഒക്കെ ഇക്കാലത്തു പോലും അവർ മുൻവിധിയിൽ കൊണ്ടു നടക്കുന്ന ചില വേഷങ്ങൾ ഉണ്ട്…അവർ വ്യക്തിത്വത്തെ പരിശോധിക്കും മുൻപ് വേഷം നോക്കി വിലയിരുത്തും….സായിപ്പിനെ പോലെ….അവിടെ പോകുമ്പോൾ മുടി നീട്ടാൻ പാടില്ല, വസ്ത്രങ്ങളിൽ പുതു പരീക്ഷണം പാടില്ല തുടങ്ങി പലതും…അങ്ങനെ ചെയ്താൽ നിങ്ങളെ വേറെ ഒരു കാറ്റഗറി മനുഷ്യൻ ആയി കാണാനുള്ള ചാൻസ് പോലും കൂടുതൽ ആയിരിക്കും….എത്രയോ വട്ടം ഇങ്ങനെ ഉള്ളവരെ ഉപദ്രവിച്ച ഇത്തരം വാർത്തകൾ പത്രങ്ങളിൽ കാണാൻ പറ്റും…നാട് മാറിയാലും നീതിന്യായ വ്യവസ്ഥയിലെ കണ്ണികൾ ആയ അധികാര വൃന്ദം ഇത്തരം മാറ്റം അംഗീകരിക്കാൻ വൈമുഖ്യം ഉള്ളവർ ആണെന്ന് ചില വാർത്തകൾ കാണുമ്പോൾ തോന്നും…

ഈയിടെ കണ്ട എന്നാ താൻ കേസ് കൊടു എന്ന ചിത്രത്തിൽ മുടി നീട്ടി വളർത്തിയ ഒരാളുടെ ജാമ്യം നിഷേധിച്ചു കൊണ്ടു ജഡ്ജി പറഞ്ഞത് അവനോടു പോയി കുളിച്ചു മുടി മുറിച്ചു വരാൻ ആണ്…അതായത് കുളിച്ചു ഒരുങ്ങി മുടി ചീകി ഇരുന്നെകിൽ ജഡ്ജിക്ക് പോലും പോസിറ്റീവ് ആറ്റിട്യൂട് വന്നേനെ എന്നർത്ഥം…..ജാമ്യം ഉറപ്പ്. സത്യത്തിൽ പോലീസ് തല്ലിയത് കൊണ്ട് അവൻ സ്വാഭാവികമായ തിരിച്ചടി നടത്തി എന്ന മെറിറ്റ് അല്ല ജഡ്ജി സിനിമയിൽ പോലും നോക്കിയത്…പൊലീസിന് ഒരാളെ പരസ്യമായി തല്ലാനുള്ള അധികാരം പോലും ഇല്ല….പക്ഷെ ഇത്തരം രംഗങ്ങൾ അത്തരം ന്യൂ ജനറേഷൻ മനുഷ്യരെ രണ്ടു തല്ലിയാലും പ്രശ്നമില്ല എന്ന പൊതു ബോധം ആണ് ഉണ്ടാക്കുന്നത്….നാളെ നമുക്കോ നമ്മുടെ മക്കൾക്കോ പരസ്യമായി പൊലീസിന്റ കയ്യിൽ നിന്ന് തല്ലു കിട്ടുമ്പോഴും സമൂഹം മിണ്ടാതെ നോക്കി നിൽക്കും….അതാണ് അപകടം….സിനിമ സിനിമ തന്നെയാണ്….എന്നിരുന്നാൽ പോലും ഇത്തരം ബോധം വളർത്തിയെടുക്കൽ അത്ര നല്ലതല്ല….

ആകഷൻ ഹീറോ ബിജുവിലും ഇതൊക്കെ കാണാം….സത്യത്തിൽ ഇത്തരം വേഷങ്ങളിൽ മുടി നീട്ടിയാലോ കളർ ചെയ്താലോ താടി വളർത്തിയാലോ സമൂഹത്തിൽ ജീവിക്കുന്ന പഞ്ച പാവങ്ങൾ മൊത്തം കുഴപ്പക്കാർ ആണെന്ന ബോധം നമുക്ക് തരാൻ മാത്രമേ ഇത്തരം രംഗ ങ്ങൾ കൊണ്ടു കഴിയൂ….കള്ളും കഞ്ചാവും അടിച്ചു സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ന്യൂ ജൻറെഷൻ പ്രോഡക്ട് ഒരുപാട് ഉണ്ടാവാം ….പക്ഷെ എല്ലാവരും അങ്ങനെ ആകണം എന്നില്ല….അതാണ് സത്യം…..

Leave a Reply
You May Also Like

“അവരുടെ പാട്ട് ഇന്ത്യയിലെ ഏറ്റവും മികച്ചത് ആണെന്ന വാശി ആണ് മനസ്സിലാകാത്തത്”, കുറിപ്പ്

നഞ്ചിയമ്മയ്ക്കു മികച്ച ഗായികയ്ക്കുള്ള അവാർഡ് കിട്ടിയതിനെ അനുകൂലിക്കുന്നവർ കൂടുതൽ എങ്കിലും പ്രതികൂലിക്കുന്നവരും ഉണ്ട്. സംഗീതജ്ഞൻ ലിനു…

പ്ലാസ്റ്റിക് സർജറി പിഴവിൽ ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്

പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് പ്ലാസ്റ്റിക് സർജറിക്കിടെ കഴിഞ്ഞമാസം മരിച്ചിരുന്നു. 21 വയസ്സ്…

തോൽവി എഫ്‌സി കാണാനെത്തിയ സാനിയ ഇയ്യപ്പന്റെ വീഡിയോ വൈറൽ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ !

‘ആഗസ്റ്റ് 27’ ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ ! ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27…