തിയേറ്ററുകൾ തുറന്നാലും സിനിമാക്കാർക്ക് പ്രിയം ഒടിടി

കോവിഡ് പ്രതിസന്ധിയിലാക്കിയ തിയേറ്റർ വ്യവസായം ഉടനെയൊന്നും പഴയ നിലയിലേക്ക് പോകുന്ന ലക്ഷണമില്ല. ആളുകൾക്ക് ഒടിടി പ്ലാറ്റ്ഫോമുകൾ നന്നായി ബോധിച്ച മട്ടാണ്. കോവിഡ് എല്ലാത്തിനെയും മാറ്റിമറിച്ച കൂട്ടത്തിൽ ജനതയുടെ ആസ്വാദന ശീലത്തെയും അടിമുടി മാറ്റിയിരിക്കുന്നു. വീട്ടിലിരുന്നു റിലീസിംഗ് സിനിമകൾ കാണുമ്പൊൾ ഉണ്ടാകുന്ന സമയലാഭവും ധനലാഭവും ഒക്കെത്തന്നെയാണ് കാരണം. കുടുംബസമേതം ഒരു സിനിമ കാണാൻ പോയാൽ തന്നെ കുറഞ്ഞത് 2000 രൂപയെങ്കിലും ആകും. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പൈസയിലും വർദ്ധനവുണ്ടാകും. മൾട്ടിപ്ലക്‌സ് ആയി പരിണാമം സംഭവിച്ചും മറുവശത്തു മാളുകളിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയും ചെയുന്ന തിയേറ്ററുകൾ സിനിമാസ്വാദനത്തിൽ ഉപരി മറ്റു വിനോദങ്ങളും ആഹാര ചൂഷണങ്ങളും പതിവാക്കിയതോടെയാണ് നമ്മുടെ കൈയിൽ നിന്നും അറിയാതെ പണം ചോർന്നുപോകുന്ന സാഹചര്യം ഉണ്ടാകുന്നത്.

പുറത്തിറങ്ങിയാൽ ഭക്ഷണം കഴിക്കണം എന്ന ശീലം മലയാളികൾ ഇപ്പോൾ പഠിച്ചുകഴിഞ്ഞു. എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലാതെ വീട്ടിൽ ഇരുന്നുതന്നെ സിനിമകൾ കാണാൻ സാധിച്ചാൽ അതുതന്നെയാകും കോവിഡ് വരുമാന പ്രതിസന്ധി വരുത്തിയ ഭൂരിപക്ഷമായ സാധാരണക്കാർ ആഗ്രഹിക്കുന്നത് . പുറത്തിറങ്ങി സിനിമ കാണുമ്പൊൾ ഉണ്ടാകുന്ന അനിർവചനീയമായ തിയേറ്റർ അനുഭവവും എന്ജോയ്മെന്റുകളും ലഭിക്കുന്നില്ലെങ്കിലും അനവധി സിനിമകൾ കാണാം എന്നതുവച്ചുനോക്കുമ്പോൾ ഒടിടി വൻ ലാഭമാണ്. അതിലൂടെ ഭൂരിപക്ഷത്തിനും സിനിമ കാണാൻ സാധിക്കുന്നു. കാരണം സാധാരണഗതിയിൽ മലയാളികൾ മാസത്തിൽ ഒരു സിനിമയൊക്കെയാണ് തിയേറ്ററിൽ പോയി ആസ്വദിച്ചിരുന്നത് . അതുകാരണം ഒരുപാട് തിയേറ്റർ റിലീസുകൾ അവർക്കു നഷ്ടപ്പെടുന്നു. ഒടിടിയെ പ്രിയങ്കരമാക്കാൻ വേറെ കാരണങ്ങൾ വല്ലതും വേണോ ?

റോഷൻ ആൻഡ്‌റൂസ് ദുൽഖർ ചിത്രം സല്യൂട്ടും മമ്മൂട്ടിയുടെ ചിത്രമായ പുഴുവും ഉടനെ തന്നെ സോണി ലിവ് ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. സല്യൂട്ട് തിയേറ്റർ റിലീസ് ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും കോവിഡ് സാഹചര്യമാണ് ഒടിടിയിലേക്കു നീങ്ങാൻ കാരണം. മമ്മൂട്ടയുടെ പുഴു സംവിധാനം ചെയ്തത് നവാഗതയായ രത്തീന ആണ്. പാർവ്വതി തിരുവോത്ത് മമ്മൂട്ടിയുടെ കൂടെ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യകതയും പുഴുവിനുണ്ട്. മോഹൻലാൽ വൈശാഖ് ചിത്രം മോൺസ്റ്ററും ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. പുലിമുരുഗന് ശേഷം വൈശാഖ് -മോഹൻലാൽ ടീമിന്റെ സിനിമയായ മോൺസ്റ്റർ ഹോട്ട് സ്റ്റാറിൽ ആണ് സ്ട്രീം ചെയുന്നത് . ഏറെക്കാലത്തിനു ശേഷം ഷാജികൈലാസ് മോഹൻലാലിനെ നായകനാക്കി ചെയുന്ന എലോണും ദൃശ്യം രണ്ടിന് ശേഷം ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ചെയുന്ന ’12th Man’ -ഉം ഡിസ്നി ഹോട്ട് സ്റ്റാറിൽ തന്നെയാണ് ഇരുചിത്രങ്ങളും റിലീസ്ചെയ്യുക. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയുന്ന ബിജുമേനോൻ-മഞ്ജുവാര്യർ ചിത്രം ‘ലളിതം സുന്ദര’വും ഇന്ദ്രജിത് -അനുസിതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയുന്ന ‘അനുരാധ ക്രൈം നമ്പർ 591/ 2019 -ഉം ഒടിടി റിലീസ് തന്നെയാണ്.

Leave a Reply
You May Also Like

ലാലേട്ടൻ കുടിച്ച ഗ്ലാസ്സിൽ മംഗോ ജ്യൂസ് കുടിക്കാൻ സാധിച്ചത് ഭാഗ്യം എന്ന് സ്വാസിക

മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്നുപറയുകയാണ് മലയാളത്തിന്റെ യുവനടി സ്വാസിക. ഇപ്പോൾ പ്രദർശനം തുടരുന്ന ചതുരം ആണ്…

മലൈക അറോറ വിവാഹത്തിന് മുൻപ് ഗർഭിണിയാണോ എന്നതാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാവിഷയം

ബോളിവുഡിലെ മുൻനിര ഹോട്ട് നടിയാണ് മലൈക അറോറ. മണിരത്‌നം സംവിധാനം ചെയ്ത ദിൽസേ എന്ന ചിത്രത്തിലെ…

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന…

തൊണ്ണൂറുകളിലെ പയ്യൻ

തൊണ്ണൂറുകളിലെ പയ്യൻ ഡിബിൻ റോസ് ജേക്കബ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം. ഞാനെന്ന കൗമാരക്കാരന്റെ ചെറിയ…