2023ൽ മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയായിരിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. റിലീസ് ചെയ്ത 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് തിയേറ്ററുകളിൽ സൂപ്പർഹിറ്റായത്. 20 സിനിമകൾ മാത്രമാണ് മുതൽമുടക്ക് തിരികെ ലഭിച്ചതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 2018-ഉം കണ്ണൂർ സ്‌ക്വാഡും ആർഡിഎക്‌സും രോമാഞ്ചവും സൂപ്പർ ഹിറ്റുകളായിരുന്നു.. വീഡിയോ റിപ്പോർട്ട് കാണുക.

ഇരുപത് സിനിമകൾ കഷ്ടിച്ച് വിജയിച്ചുവെന്ന് നിർമ്മാതാക്കൾ പറയുന്നുണ്ടെങ്കിലും, ഈ ലിസ്റ്റിൽ വിജയം അവകാശപ്പെടാൻ പന്ത്രണ്ടെണ്ണമുണ്ട്. പ്രണയവിലാസം, മദനോൽസവം, പച്ചുവും അത്ഭുതവിളക്കും , നെയ്മർ, മധുര മനോഹര മോഹം, ഗരുഡൻ, ഫാലിമി, കാതൽ എന്നിവയാണ് വിജയിച്ച ചിത്രങ്ങൾ. ഈ കണക്ക് പ്രകാരം റിലീസ് ചെയ്ത 212 സിനിമകളിൽ ഇരുന്നൂറും ബോക്സോഫീസിൽ പരാജയപ്പെട്ടു.

കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത മാളികപ്പുറം ഈ വർഷം ആദ്യം തിയേറ്ററുകളിൽ നേട്ടമുണ്ടാക്കിയ ചിത്രമാണ്. സിനിമാനിർമ്മാണം ഒരു നഷ്ടക്കച്ചവടമായി മാറുമ്പോൾ, നഷ്‌ടപ്പെടുന്നത് മിക്കവാറും പുതിയ നിർമ്മാതാക്കൾക്കാണ്. മോഹൻലാലിന്റെ നേര് അടക്കം എട്ട് ചിത്രങ്ങൾ കൂടി ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും. 2023ൽ മലയാള സിനിമകൾക്ക് 300 കോടിയുടെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്.

***

You May Also Like

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

പാപ്പനിൽ ജ്യൂവൽ മേരി ചെയ്ത കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ രചന നിർവഹിച്ച ആർ ജെ ഷാൻ…

‘കണ്ണൂർ സ്ക്വാഡ്’ സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു…

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാൻ ആശുപത്രിയിലെത്തി ബാല, വീഡിയോ വൈറൽ

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ ബാല. സർപ്രൈസ് സന്ദർശനം…

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

സിനിമയിൽ അബദ്ധങ്ങൾ സംഭവിക്കുക പതിവാണ്. ഇതൊക്കെ ഭൂതക്കണ്ണാടി വച്ച് പരതുന്ന ചിലരുണ്ട്. സത്യം പറഞ്ഞാൽ സമ്മതിക്കണം…