മനോജ് ചെങ്ങന്നൂരിന്റെ കവിത

അറിയുന്നു ഞാനീ
ഏകാന്തതതൻ തടവറ,
അസ്തിത്വ നഷ്ടത്തിൻ
മുൾവേലി കൊണ്ടു
ഹൃദയം മുറിഞ്ഞവർ നമ്മൾ..

കൊണ്ട സ്നേഹത്തിൻ കണക്കും,
കൊടുത്ത സ്നേഹത്തിൻ നിരക്കും,
എടുത്താൽ പൊന്താത്ത
വ്യഥയായ് പിണക്കുവോർ നമ്മൾ…

എന്നു തീരുമീ കടങ്ങൾ തൻ ഭാരം,
എന്നു തീരുമീ കടപ്പാടിൻ നോവ്,
എന്നു നമ്മളീ വ്യഥിതൻതീരം താണ്ടി
ഒട്ടു നേരം നമുക്കായ് കരുതിടും..

ഓട്ടവീണൊരു ജീവിത
വഞ്ചിയിൽ നിന്ന്, എന്നു
നമ്മളൊരു തീരത്തണഞ്ഞിടും..

അഭിനയങ്ങൾ തൻ
അപരിചിതത്ത്വങ്ങൾ,
പാടേ നിരാകരിക്കപ്പെട്ട
മുഖങ്ങളാണു നമ്മളിൽ..

മെല്ലെ മെല്ലെയാ
പ്രണയസംഗീതങ്ങൾ,
വിരഹ രാഗങ്ങളായിമാറിയതിൽ
വീണുറങ്ങിയോർ നമ്മൾ…

എന്നോ വേരറ്റ
വിശ്വാസതള്ളലാൽ
പൊള്ളയായ് തീർന്ന ബാധ്യത,
തീർക്കും രാവു പകലുകൾ…

മോഹങ്ങളില്ല, മോഹഭംഗങ്ങളില്ല,
മാരിവില്ലിൻ വർണ്ണങ്ങളില്ല..
എങ്കിലും നമ്മളീ ഭൂമിയിൽ,
നമ്മെയോർക്കാതെ
ഇനിയെത്ര നാളുകൾ..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.