???? ഹിന്ദിയിൽ നിന്ന് ചൂണ്ടിയ പഴയ മലയാളം ഗാനങ്ങൾ ????

സിദ്ദീഖ് പടപ്പിൽ

യൂട്യൂബ്‌ ചാനലുകൾ പ്രചാരത്തിലായതോടെ ഇതര ഭാഷകളിൽ നിന്നും വിദേശ ഭാഷകളിൽ നിന്നുമുള്ള ഈണങ്ങൾ തിരഞ്ഞ്‌‌ പിടിച്ച്‌ മലയാള സിനിമാ പാട്ടുകളിൽ പകർത്തുന്നത്‌ കൂടുതൽ വ്യാപകമായിട്ടുണ്ട്‌. എന്നാൽ യൂട്യൂബൊക്കെ വരുന്നതിന്ന് പതിറ്റാണ്ടുകൾക്ക്‌ മുമ്പും പല ഹിന്ദിഗാനങ്ങളുടെ ട്യൂണുകളും മലയാളത്തിൽ കോപി അടിക്കുമായിരുന്നു. 1983 ൽ റിലീസായ ‘മണിയറ’ എന്ന മമ്മൂട്ടി-സീമ ചിത്രത്തിലെ ‘വിഫലം വിഫലം’ എന്ന് തുടങ്ങുന്ന ഗാനം 1972 ഹിന്ദിയിൽ ഹിറ്റായ ‘Pakeezah’ എന്ന സിനിമയിലെ ഗാനത്തിന്റെ തനി പകർപ്പായിരുന്നു. രാജ്‌ കുമാർ നായകനായ സിനിമയിൽ കൈഫി ആസ്മി രചിച്ച്‌ ലതയുടെ മനോഹരശബ്ദത്തിൽ ആലപിച്ച ‘ചൽതേ ചൽതേ യുഹി കോയി’ ഗാനത്തിന്ന് മീന കുമാരി ചുവട്‌ വെച്ചു.

ഓർമ്മയിലെന്നും ഇഷ്ടപ്പെടുന്ന സെമി ക്ലാസിക്കൽ ഗാനമായ ചൽതേ ചൽതേയ്ക്കും പതിറ്റാണ്ടുകൾക്ക്‌ മുമ്പും ഹിന്ദിയിൽ നിന്നുള്ള ഈണങ്ങൾ മലയാളത്തിലെത്തിയിട്ടുണ്ട്‌. 1947 ൽ റിലീസായ Jugnu എന്ന സിനിമയിൽ മുഹമ്മദ്‌ റഫി, നൂർജഹാൻ പാടിയ Yahan Badala Wafa Ka എന്ന ഗാനമാണ്‌ ആദ്യമായി കോപിയടിക്കപ്പെട്ടിട്ട മലയാള ഗാനം‌. ഉദയാ സ്റ്റൂഡിയോസ്‌ നിർമ്മിച്ച രണ്ടാമത്തെ സിനിമയായിരുന്നു ‘നല്ല തങ്ക’. ഏറെ പ്രശംസിക്കപ്പെട്ട നല്ലൊരു സിനിമയായ നല്ല തങ്ക യിലെ ഗാനം ചിട്ടപ്പെടുത്തിയത്‌ ദക്ഷിണമൂർത്തിയായിരുന്നു. ആകെയുള്ള 14 പാട്ടുകളും എഴുതിയത്‌ അഭയദേവ്‌ ആയിരുന്നു. ഇതിൽ തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും പകർത്തിയ ട്യൂണുകളുണ്ടായിരുന്നു. നായകൻ അഗസ്റ്റിൻ ജോസഫും വൈക്കം മണിയും ലീലയും ചേർന്ന് ആലപിച്ച ‘മനോഹരമീ രാജ്യം’ എന്ന ഗാനമായിരുന്നു ഹിന്ദിയിലെ ‘ജുഗ്‌നു’ വിൽ നിന്നെടുത്തത്‌.

സർവ്വാദരണീയനായ ശ്രീ ദക്ഷിണമൂർത്തി ചിട്ടപ്പെടുത്തിയ അദ്യ മലയാള സിനിമയായിരുന്നു നല്ല തങ്ക. നല്ല തങ്കയുടെ ഹിറ്റിന്ന് ശേഷം 1951 ൽ ‘ജീവിതനൗക’ എന്ന സിനിമയ്ക്ക്‌ വേണ്ടിയും ദക്ഷിണമൂർത്തി സംഗീതം ഒരുക്കുകയുണ്ടായി. ‌തമിഴ്‌, തെലുഗു സിനിമകളിലെ ഹിറ്റ്‌ ഗാനങ്ങൾ കോപിയടിച്ചതിന്ന് പുറമേ ഹിന്ദിയിൽ നിന്നെടുത്ത ഈണവും ജീവിതനൗകയിൽ ഉണ്ടായിരുന്നു. മെഹബൂബ്‌ ആലപിച്ച ‘അകലെ ആരും കൈവിടും’ എന്ന ഗാനം ഹിന്ദിയിലെ ‘Dulari’ (1949) എന്ന സിനിമയിൽ നൗഷാദ്‌ ചിട്ടപ്പെടുത്തി മുഹമ്മദ്‌ റഫി ആലപിച്ച ‘Suhani Raat Dhal Chuki’ യെന്ന വിഷാദഗാനത്തിന്റെ തനിപകർപ്പായിരുന്നു‌.

1960 ൽ ഇറങ്ങിയ ‘ഉമ്മ’ എന്ന സിനിമയിലെ ‘കദളിവാഴ’ എന്ന പ്രശസ്ത ബാബുരാജ്‌ ഗാനവും ഹിന്ദിയിൽ നിന്നെടുത്തതാണ്‌. Ankhen (1950) സിനിമയിലെ മദൻ മോഹൻ ഈണമിട്ട്‌ മീരാ കുമാരി പാടിയ ‘Mori Atariyan Pe Kaaga’ എന്ന ഗാനത്തിന്റെ ട്യൂണാണ്‌ ബാബുരാജ്‌ കദളിവാഴയിലയിൽ പൊതിഞ്ഞത്‌. ഭാർഗവി നിലയത്തിലെ ‘താമസമെന്തേ വരുവാൻ’ എന്ന ഗാനവും ഹിന്ദിയിലെ Mere Mehaboob Tujhe എന്ന ഗാനത്തിന്റെ പ്രചോദനത്തിൽ നിന്നുണ്ടായതാണ്‌. മേരെ മെഹബൂബ്‌ എന്ന സിനിമയിലേക്ക്‌ നൗഷാദ്‌ ഒരുക്കിയ ഗാനം മുഹമ്മദ്‌ റഫിയായിരുന്നു പാടി ഹിറ്റാക്കിയത്‌. ബാബു രാജിന്റെ സംഗിതത്തിൽ യേശുദാസ്‌ പാടിയ താമസമെന്തേ വരുവാൻ എന്ന ഗാനവും എക്കാലത്തെയും മികച്ച ഹിറ്റ്‌ ഗാനങ്ങളിലൊന്നാണ്‌.

‘അവളുടെ രാവുകൾ’ എന്ന സിനിമയിലെ രണ്ട്‌ ഗാനങ്ങളും ഇത്‌ പോലെ ഹിന്ദി സിനിമാഗാനങ്ങളിൽ നിന്നെടുത്ത്‌ ഹിറ്റായ മലയാള ഗാനങ്ങളിൽ ചിലതാണ്‌. ജാനകിയുടെ ശബ്ദത്തിൽ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല..’ എന്ന ഗാനം, 1977 ൽ ഇറങ്ങിയ Swami എന്ന ഹിന്ദി സിനിമയിൽ രാജേഷ്‌ റോഷന്റെ ഈണത്തിൽ ലത പാടിയ, Pal Bhar Mera Kya Ho Gaya’ ഗാനത്തിന്റെ മലയാള മതിപ്പായിരുന്നു. അവളുടെ രാവുകളിലെ തന്നെ ‘ഉണ്ണീ ആരാരീരോ’ എന്ന താരാട്ട്‌ ഗാനം Jheel Ke Us Paar ലെ Keh Rahe Hain Yeh Aansu ഗാനത്തിന്റെ കോപിയായിരുന്നു. ആർ ഡി ബർമ്മന്റെ സംഗീതത്തിൽ ലത പാടിയ ഗാനം മലയാളത്തിൽ എ ടി ഉമ്മറിന്റെ സംഗീതത്തിൽ എസ്‌ ജാനകി പാടി ഹിറ്റാക്കി.

അദ്വൈതം എന്ന ലാൽ സിനിമയിലെ ‘മഴവിൽ കൊതുമ്പിലേറി വന്ന ഗാനം’, Pakizah (1972) യിലെ ഗുലാം മുഹമ്മദിന്റെ സംഗീതത്തിൽ ലത പാടിയ, Mausam Hain Aashiqana യുടെ പകർപ്പായിരുന്നു. തേന്മാവിൻ കൊമ്പത്തിലെ ഹിറ്റ്‌ ഗാനം ‘എന്തേ മനസ്സിലൊരു നാണം’ എന്നത്‌ ഹിന്ദിയിലിറങ്ങിയ 1939 ൽ ഇറങ്ങിയ Kepala Kandal ലെ Piya Milan Ko Jana എന്ന് തുടങ്ങുന്ന Pankaj Mallik ഈണം നൽകി അദ്ദേഹം തന്നെ പാടിയ ഗാനത്തിന്റെ പകർപ്പായിരുന്നു. ഇത്‌ പോലെ ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോ എന്ന പാട്ടും 1996 ൽ തന്നെ ഇറങ്ങിയ Papa Kehte Hain യിലെ Ghar Se Nikalte Hain എന്ന ഗാനത്തിന്റെ പ്രചോദനത്തിൽ നിന്നുണ്ടായതാണ്‌.

അവസാനമായി 1999 ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ മേഘത്തിലെ ‘ഞാനൊരു പാട്ട്‌ പാടാം’ ഗാനവും 33 വർഷങ്ങൾക്ക്‌ മുമ്പിറങ്ങിയ Waqt എന്ന ഹിന്ദി സിനിമയിലെ O Mere Zohra Jabeen എന്ന മന്നാഡേ പാടിയ ഹിറ്റ്‌ ഗാനത്തിന്റെ പ്രചോദനമുൾക്കൊണ്ട്‌ ഈണം നൽകിയ ഗാനമാണ്‌. ഒരു ഭാഷയിലെ ഹിറ്റായ ഗാനത്തിന്റെ ഈണം പതിറ്റാണ്ടുകൾക്ക്‌ ശേഷം കോപിയടിച്ചാലും സംഗീതാസ്വാദകർ ഗാനം തിരിച്ചറിയാതിരിക്കില്ല. സംഗീതം ഇഷ്ടപ്പെടുന്നവർ ആദ്യ ഗാനവും അനുകരണവും ഒരു പോലെ സ്വീകരിക്കും

(വിവരങ്ങൾക്ക്‌ കടപ്പാട്‌ – songs of yore)

Leave a Reply
You May Also Like

റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം…

മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ ഹൈലൈറ്റെന്ന് ജോയ് മാത്യു

മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ പ്രധാന ഹൈലൈറ്റെന്ന് നടനും സംവിധായകനുമായ ജോയ്…

ആർച്ചീസ് പ്രീമിയറിന് ശേഷം അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു ?റിപ്പോർട്ട്

അമിതാഭ് ബച്ചൻ തന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട്.…

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ ചിത്രത്തിന്റെ ട്രെയ്‌ലർ

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…