പുകവലിയില്ലാത്ത, ജിമ്മായ, നല്ല വ്യായാമമുള്ള ഒരാൾക്ക് എങ്ങനെ ഇത് സംഭവിച്ചു എന്നറിയണ്ടേ ?

298

ഒരു ദുശീലവും ഇല്ലാത്ത വ്യായാമം ദിനചരിയായി കൊണ്ടുനടന്നിരുന്ന നടൻ ശബരീനാഥിന്റെ വിയോഗം സീരിയൽ സിനിമാ മേഖലയ്ക്ക് മാത്രമല്ല ആ മുഖം പരിചിതമായവർക്ക് എല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് മരണം എന്ന നീതിയില്ല രാക്ഷസൻ കാർഡിയാക്കറസ്റ്റിന്റെ രൂപത്തിൽ ശബരിയെ കൊണ്ടുപോയെന്ന് സുഹൃത്തുക്കൾ എല്ലാവരും വേദനയോടെ പറയുന്നുണ്ട്.

ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തവർക്ക് പെട്ടെന്ന് സംഭവിക്കുന്ന മരണം ആർക്കും നീധികരിക്കാവുന്നതോ ഉൾക്കൊള്ളാവുന്നതോ അല്ല എന്നാൽ ഇതോടൊപ്പം തന്നെ ചർച്ചയാകുന്ന മറ്റൊരു വിഷയം കൂടിയുണ്ട് ബാഡ്മിന്റൺ കളിക്കുന്ന സമയത്താണ് ശബരീനാഥിന് കാർഡിയാക്കറസ്റ്റ് സംഭവിച്ചത് എന്നത് ബാഡ്മിന്റനും കാർഡിയാക്കറസ്റ്റും തമ്മിൽ ബന്ധമില്ലെങ്കിലും കായികാധ്വാനവും അറാസ്റ്റും തമ്മിൽ ബന്ധമുണ്ടെന്നത് ഒരു മെഡിക്കൽ യാഥാർത്ഥ്യമാണ് വളരെ പ്രശസ്തരായ കായിക താരങ്ങൾക്ക് ഒക്കെ സംഭവിച്ചിട്ടുണ്ട് ഇതുപോലുള്ള മരണം കായിക വിനോദത്തിനിടെ കുഴഞ്ഞു വീണ് സംഭവിച്ചത് എന്തെന്ന് പരിസരത്തുനിന്ന ആൾക്ക് ഓർത്തെടുക്കാൻ പോലും സമയം കിട്ടാതെ മരണം സംഭവിക്കാറുണ്ട്.

പ്രത്യേകിച്ച് ഈ അടുത്തിടെ ഇത്തരം നിരവധി കേസുകൾ വരുന്നുണ്ട് 25 നും 30 നും പ്രായത്തിനിടയിൽ മരണത്തിനു കീഴടങ്ങിയവരാണ് നിരവധി ഇത്തരം മരണങ്ങൾക്ക് പിന്നിൽ ചില കാരണങ്ങളുണ്ട് അപൂർവമായ ചില രോഗംകൊണ്ട് ഇത്തരമുള്ള മരണം സംഭവിക്കാം എന്ന് എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് സീനിയർ ഡോക്ടർ ജാബർ അബ്ദുള്ളക്കുട്ടി പറയുന്നു ഒരു സാഹചര്യം എന്ന് പറയുന്നത് ഹൃദയത്തിന്റെ മസിൽ ഭിത്തികൾക്ക് കനം കൂടുതൽ ഉള്ളതാണ് ഇത്തരക്കാർക്ക് മറ്റു ലക്ഷണങ്ങളോ അസ്വസ്ഥകളോ ഒന്നും കാണില്ല ചിലപ്പോൾ അത്തരം ഫാമിലി ഹിസ്റ്ററി ഒക്കെ ഉണ്ടാകാം അപ്പോഴും അതൊന്നും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യം കാണും രണ്ടാമത്തെ കാര്യം ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിൽ വരുന്ന താളപ്പിഴകൾ ആദ്യലക്ഷണം കാർഡിയാക്കറസ്റ്റും മരണവും തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൃദയത്തിന്റെ ഇടിപ്പ് വർധിക്കുകയോ താള മാറ്റം സംഭവിക്കുകയോ നിലച്ചു പോവുകയോ ചെയ്തേക്കാം.

അപൂർവമായ സാഹചര്യമാണിത് അയോൺ ചാലുകളിൽ വരുന്ന വ്യത്യാസമനുസരിച്ച് ഇലക്ട്രിക്കൽ കറന്റ് കൃത്യമായ താളത്തിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഹൃദയം ആരോഗ്യത്തോടെ മുന്നോട്ട് പോകുന്നത് വളരെ ചെറുപ്പക്കാർക്ക് വരെ വരാം ഈ സാഹചര്യം വേണ്ടിറിക്കുലർ ഫബ്രില്ലേഷൻ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ അഞ്ചു മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്ക് രക്തം എത്താതെ വന്നാൽ ആളു മരിക്കും ആളുകൾ അറിഞ്ഞ് ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും ഈ സാഹചര്യങ്ങൾക്ക് ഒരു പരിഹാരം കൂടി പറയുകയാണ് ഡോക്ടർ പൊതുഇടങ്ങളിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഡിഫെബ്രുലേറ്റർ വെക്കുക എന്നതാണ് ഒരേയൊരു പരിഹാരം മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന് ഷോക്ക് അല്ലെങ്കിൽ ഇലക്ട്രിക് പൾസ് നൽകി സാധാരണ നിലയിൽ ആക്കുക എന്നതാണ് ലക്ഷ്യം അത് മാത്രം പോരാ കാർഡിയാക്കറസ്റ്റ് ആണോ എന്ന് തിരിച്ചറിയാൻ ഉള്ള അപബോധം കൂടി പൊതു ജനങ്ങൾക്ക് വേണ്ടത് അനിവാര്യമാണ് വിദേശരാജ്യങ്ങൾ.

എല്ലാം വിമാനത്താവളങ്ങൾ തീയറ്റർ മൈതാനങ്ങൾ അങ്ങനെ പൊതു ഇടങ്ങളിൽ എല്ലാം ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫെബ്രുലെറ്റർ ഉണ്ട് അഞ്ചുപേർക്ക് കാർഡിയാക്കറസ്റ്റ് വരുമ്പോൾ മൂന്ന് പേരെയെങ്കിലും രക്ഷിക്കാം അല്ലോ അതിനുള്ള ട്രെയിനിങ് സന്നദ്ധരായ ആളുകൾക്കും സംഘടനകൾക്കും എല്ലാം നൽകും സിപിആറിലൂടെ അല്ലാതെ കാർഡിയാക്കറസ്റ്റ് വന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ പറ്റില്ല എന്നത് മറ്റൊരു സത്യം ഏതായാലും ബാഡ്മിന്റൺ കളിക്കിടയിലും കായിക വിനോദങ്ങൾക്കിടയിലും സംഭവിക്കുന്ന മരണങ്ങൾ ചർച്ചയാകുമ്പോൾ മനസ്സിലാക്കേണ്ടത് ഇത്തരം യാഥാർത്ഥ്യങ്ങളാണ് പ്രശ്നം കായിക വിനോദങ്ങളുടെതല്ല ഒളിഞ്ഞിരിക്കുന്ന മറ്റു രോഗ സാഹചര്യങ്ങളും ആവാം എന്ന് വ്യായാമം ദിനചര്യമാക്കിയവരുടെയും പൂർണ്ണ ആരോഗ്യവാൻമാരെന്ന് ബോധ്യം ഉള്ളവരുടെയും ഹൃദയത്തിന് വേണം കൃത്യമായ പരിശോധനയും ചികിത്സയും.