ജയറാമിന്റെ മകളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാൻ ആർക്കും അവകാശം ഇല്ല

1254

Hazeeb Noor

സിനിമകൾ സമൂഹ ചിന്താഗതികളെ ബാധിക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ്.. ഈ ഫോട്ടോക്ക് താഴെയുള്ള ഈ കമൻറ്. ജയറാമിന്റെ മകളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാൻ ആർക്കും അവകാശം ഇല്ല..ജയറാമും മകളും വിത്യസ്ത വ്യക്തിത്വങ്ങള്‍ ആണ്.എന്നിരുന്നാലും, ജയറാം സിനിമകളിൽ കാണപ്പെടുന്ന കാര്യങ്ങൾ ആണ് മോഡേൺ ആയ സ്ത്രീകളെ കളിയാക്കൽ,കുറ്റപ്പെടുത്തൽ, സംസ്കാരം ഉള്ളവർ അങ്ങനെ ആവില്ല എന്നുള്ള ഡയലോഗുകൾ.സിനിമകളിലെ സ്വതന്ത്ര വ്യക്തികളോട് ജയറാം നടത്തുന്ന സദാചാര പ്രസംഗങ്ങൾ കേട്ട് സ്ത്രീകൾ അത് പോലെ ആവണം എന്നും പുരുഷന്മാർ അത് ചോദ്യം ചെയ്യണം എന്നും ഉള്ള ചിന്താഗതികൾ നമ്മുടെ സമൂഹം പഠിച്ച് വെച്ചിട്ടുണ്ട്.അന്ന് ആഴത്തിൽ പതിഞ്ഞ ജയറാം കഥാപാത്രങ്ങളെ പോലെ തന്നെയാണ് താഴെ കമന്റ് ചെയ്യുന്ന പലരും പ്രതികരിക്കുന്നത്.

അത്യാവശ്യം പൊളിറ്റിക്കൽ കറക്ട്നസ് സിനിമയിൽ ആവാം എന്ന് ചിന്തിക്കാൻ ഇത് തന്നെ ഉദാഹരണം
ജയറാമിന്റെ വ്യക്തി ജീവിതം എങ്ങനെ ആണെന്ന് എത്രപേർക്ക് അറിയാം, പക്ഷെ സിനിമയിൽ അദ്ദേഹം തിരഞ്ഞെടുത്ത സമാനമായ സദാചാര പ്രസംഗങ്ങൾ നടത്തുന്ന കഥാപാത്രങ്ങൾ മലയാളികൾ സ്വന്തം ജീവിതത്തിലേക്ക് പകർത്തുന്നതോടൊപ്പം അദ്ദേഹവും അങ്ങനെ ആണ്, അദ്ധേഹത്തിന്റെ മകളും അങ്ങനെ ആയിരിക്കണം എന്നൊക്കെ ഉള്ള ചിന്താഗതികളെ വളർത്തിയിട്ടുണ്ട്.. അതിന്റെ പ്രതിഫലനമാണ് ആ കമൻറുകളിൽ കാണുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ മലയാളികൾ ഇനിയും ഒരുപാട് കാലം മുന്നോട്ട് സഞ്ചരിക്കേണ്ടി ഇരിക്കുന്നു.പഴയ ചിന്താഗതികൾ ആ കാലത്തെ സിനിമകളിലൂടെ ഇന്നും സമൂഹത്തിലേക്ക് കുത്തിവെച്ച് കൊണ്ടിരിക്കുന്നുണ്ട്.പുതിയ സിനിമകൾ മാറ്റത്തിന്റെ പാതയിലാണ്.അത് പ്രത്യാശയാണ്.

(മറ്റു നായകൻമാരുടെ സിനിമകൾ ഈ കാര്യത്തിൽ മുൻപന്തിയിലാണ് എന്ന് അർത്ഥം ഇല്ല.. ജയറാമിന്റെ കുടുംബത്തെ ചുറ്റി പറ്റിയുള്ള സദാചാര ആക്രമണം ആയത് കൊണ്ട് ജയറാം സിനിമകളെ പ്രതിപാദിച്ചു)