കേരളത്തിലെ മലയാളികൾ !!

ലോകത്തിൽ എവിടെയും ഇല്ലാത്ത ഒരു പ്രത്യേക സ്വഭാവത്തിന് അടിമകളാണ് കേരള മല്ലൂസ്. അതെന്താണ് എന്നല്ലേ…. വായിക്കൂ…

ഇവർക്ക് മൊബൈലിന് റേഞ്ച് വേണം, എന്നാൽ മൊബൈല്‍ ടവര്‍ പാടില്ല,
മാലിന്യം സംസ്കരിക്കണം, പക്ഷെ മാലിന്യ സംസ്കരണ പ്ലാന്റ് അനുവദിക്കില്ല.

ആണവ വൈദ്യുതി വേണം, പക്ഷെ
ആണവ പ്ലാന്റ് കേരളത്തില്‍ വേണ്ട.
ഗ്യാസ് വേണം…, എന്നാൽ
ഗ്യാസ് പ്ലാന്റോ ഗ്യാസ് പൈപ്പോ അനുവദിക്കില്ല.

അടിച്ചു ഫിറ്റായി നടക്കണം…, പക്ഷെ
ബിവറേജ് വേണ്ട.
അഭിപ്രായം പറയാം…, വിമർശനം പാടില്ല.

വികസനം വേണം… ആരുടേയും ഒന്നും നഷ്ടപ്പെടരുത്.
Road നു വീതി വേണം… പക്ഷെ അരസെന്റ് സ്ഥലം വിട്ടുകൊടുക്കില്ല.

ജോലി വേണം…., പക്ഷേ ഫാക്ടറി പാടില്ല,
തൊഴിൽദായകനെ കുത്തുപാള എടുപ്പിക്കുന്നവൻ.

നാളികേരത്തിന് നല്ല വില കിട്ടണം… വെളിച്ചെണ്ണയ്ക്ക് വില കൂട്ടരുത്.
നെല്ലിന് കൂടിയ വില കിട്ടണം…, എന്നാൽ അരിക്ക് വില കുറക്കണം.

കേരളത്തിൽ ഇവർ മേലനങ്ങി ഒന്നും ചെയ്യില്ല, എല്ലാത്തിനും ബംഗാളികൾ വേണം. എന്നാൽ അന്യനാട്ടിൽ ചെന്ന എന്ത് ജോലിയും ചെയ്യാൻ മലയാളികൾ തയ്യാറാണ്.

റോഡ് കുണ്ടും കുഴിയും ആണെന്നും അതിൽ വാഴ വെച്ചു പ്രതിഷേധിക്കാനും മിടുക്കർ, എന്നാൽ കരിങ്കൽ കോറിയിൽ നിന്ന് ഖനനം നടത്തരുത്.

സ്വന്തം കുറവുകൾ മനസിലാക്കി പരിഹരിക്കുന്നതിനു പകരം മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ വേണ്ടി ജന്മം പാഴാക്കുന്നവർ… അയ്യോ… ഇവനെയൊക്കെ…

ഉപ്പുതൊട്ട് കർപ്പുരംവരെ അന്യ സംസ്ഥാനത്തേയും അയൽരാജ്യത്തേയും ആശ്രയിക്കൂന്നവൻ.

എല്ലാം അറിയാം, പക്ഷെ ഒന്നുമറിയില്ല,
എല്ലാം വേണം, പക്ഷെ ഒന്നും പാടില്ല,.

അതാണ് മലയാളി, ഒറിജിനൽ മലയാളി, കേരളം ഇനിയെങ്കിലും നന്നാകുമോ??

ഇതു പത്തു പ്രാവശ്യം വായിച്ചുകൊണ്ടു, സ്വയം നന്നാകാൻ മനസ്സു വച്ചാൽ, ചിന്താഗതി മാറ്റിയാൽ, അതിനായി പരിശ്രമിച്ചാൽ, നടക്കാത്ത കാര്യമുണ്ടോ??

കേരള വികസനം സ്വപ്നം കാണുന്നവർ ഈ മെസ്സേജ് എല്ലാവർക്കും അയച്ചുകൊടുക്കൂ, മലയാളികൾക്ക് നാണം ഉണ്ടാകട്ടെ….

കടപ്പാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.