9 വയസ്സുകാരി മലയാളി പെണ്‍കൊടിയുടെ ‘സത്യം ശിവം സുന്ദരം’ ഗാനാലാപനം വൈറലായി മാറി !

971

01

നാച്വറല്‍ ടാലന്റിനു മുന്‍പില്‍ ലോകം നമിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ 9 വയസ്സുകാരിയായ ജയലക്ഷ്മി എന്ന് പേരുള്ള മലയാളി പെണ്‍കൊടി. ലതാ മങ്കേഷ്കറിന്റെ പ്രസിദ്ധമായ സത്യം ശിവം സുന്ദരം പാടിയാണ് ഈ കൊച്ചു സുന്ദരി കേരളത്തില്‍ നിന്നും ഇന്ത്യ ഒട്ടാകെ അറിയുന്ന യൂട്യൂബ് സെന്‍സേഷന്‍ ആയി മാറിയിരിക്കുന്നത്.

02

ചേര്‍ത്തല സ്വദേശിനിയായ ജയലക്ഷ്മിയുടെ സഹോദരന്‍ തന്നെയാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതെങ്കിലും ഒന്നിലധികം ആളുകള്‍ ജൂനിയര്‍ ലതാ മങ്കേഷ്കര്‍ എന്ന പേരില്‍ വീഡിയോ യൂട്യൂബില്‍ ഇട്ടതോടെ വൈറലായി മാറുകയായിരുന്നു.

യാതൊരു വിധത്തിലുള്ള സംഗീതോപകരണങ്ങളുടെയും സഹായമില്ലാതെ പെണ്‍കുട്ടി പാടിയത് ജനഹൃദയങ്ങളിലേക്കായിരുന്നു എന്നതാണ് സത്യം. യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോയുടെ താഴെ കുടിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു കൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ഈ ഗാനത്തോടെ കുട്ടിയുടെ ഭാവി തെളിഞ്ഞു എന്ന് വ്യക്തം.