ഇതെല്ലം സംഭവിച്ചിട്ടും എത്ര നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് ആ മുഖങ്ങളില്‍

2931

14 മാസമായി ഈ മനുഷ്യനെ ജയിലില്‍ അടച്ചിട്ട്. അതിനിടയ്ക്ക് കോടതിയിലെത്തി വന്നുപോകുന്നതിന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതാണ് ലാസ്റ്റ് വന്ന ചിത്രം.

ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിലെത്തിയതാണ് അയാള്‍, ജയിലില്‍നിന്ന്. അയാളെക്കാണാന്‍, സംസാരിക്കാന്‍ എത്തിയതാണ് ശ്വേതാ ഭട്ട്, വീട്ടില്‍നിന്ന്. സമയമില്ലെന്ന കാരണത്താല്‍ കോടതി അപേക്ഷ പരിഗണിക്കാന്‍ പോലും തയ്യാറായില്ല. പക്ഷേ, ഇതെല്ലാം സംഭവിക്കുമ്പോഴും ആ മനുഷ്യന്റെ മുഖമൊന്നു നോക്കൂ. ശ്വേതാ ഭട്ടെന്ന സ്ത്രീയുടെ മുഖത്തേക്കു നോക്കൂ. എത്ര നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് ആ മുഖങ്ങളില്‍ കാണുന്നത്. തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത രണ്ടു ജീവിതങ്ങള്‍.

സഞ്ജീവും ശ്വേതയും നമുക്ക് ഒരുപക്ഷേ ആരുമല്ലായിരിക്കാം.. പക്ഷെ അവര്‍ ഒരു പ്രതീക്ഷയാണു നമുക്ക്‌. സംഘപരിവാര്‍ ഭരണകൂടം കൃത്യമായി നടപ്പാക്കിയ കൂട്ടക്കൊല ലോകത്തോടു വിളിച്ചുപറഞ്ഞ, ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലകൊള്ളുന്നവര്‍. അവര്‍ പോരാട്ടം നടത്തുകയാണ്. അവര്‍ക്കൊപ്പം നിലകൊള്ളുകയെന്ന രാഷ്ട്രീയദൗത്യത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം.

Malayali Peringode