തമിഴ് സിനിമകളിൽ കേരളീയ സ്ത്രീകളെ കുറിച്ച് കൃത്യമായ ഡബിൾ മീനിങ്ങോ ?

0
424

Jijeesh Renjan

തമിഴ് നാട്ടിലൊക്കെ മലയാള സിനിമകൾക്കും താരങ്ങൾക്കും ഒരു കാലത്ത് നേരിട്ട അവഗണനയെ പറ്റി പലരും പറഞ്ഞിട്ടുണ്ട്.നീലക്കുയിൽ 1954 ലെ ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി മെഡലും 1965 ലെ ചെമ്മീൻ സ്വർണ്ണമെഡലും നേടി ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ നെഞ്ച് വിരിച്ച് നിന്നതാണ്.മലയാള ചിത്രങ്ങൾ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.എന്നാൽ തമിഴർക്ക് മുന്നിൽ ഒരുകാലം വരെയും മലയാളം ഒന്നുകിൽ അവാർഡ് അല്ലെങ്കിൽ എ പടം എന്നത് തന്നെയായിരുന്നു.അതിന് മാറ്റം വരുത്തിയത് അവിടെ ഹിറ്റായ മമ്മൂട്ടി ചിത്രങ്ങളായിരുന്നു.പിന്നീട് മോഹൻ ലാലിന്റെ ചിത്രങ്ങളും മറ്റ് ആക്ഷൻ ചിത്രങ്ങളുമൊക്കെ അവിടെ ശ്രദ്ധ നേടി.എന്നാൽ എന്റെ നിരീക്ഷണത്തിൽ അന്നും ഇന്നും മലയാളത്തെക്കുറിച്ച് പറയുമ്പോൾ വരുന്ന പേര് മമ്മൂട്ടിയുടേതാണ്.ദളപതി എന്ന ക്ലാസിക് അതിന് വലിയ ഒരു കാരണമാണ്.തോഴൻ, ഫ്രണ്ട്ഷിപ്പ് എന്നതിനൊക്കെ വേറെ ഒരു റഫറൻസ് ഇന്നുമില്ല.ഇടക്ക്‌ ഒന്ന് മങ്ങിപ്പോയ മലയാളത്തെ വീണ്ടും ഉയർത്തിയത് പ്രേമമായിരുന്നു.

Ghajini Tamil Movie Songs - programssetiopolisഎന്നാൽ മലയാളികളെയും മലയാളി സ്ത്രീകളെയും തമിഴ് സിനിമകളിൽ കാണിച്ചിരുന്നത് വളരെ മോശമായിട്ടായിരുന്നു.അഞ്ചാറ് വർഷം മുൻപ് വരെ ഇത് സ്ഥിരമായിരുന്നു.ഇന്നും ചിലതിൽ കാണാം.ഒരു മലയാളി നായർ ടീ കടക്കാരൻ അയാളുടെ ഒരു മദാലസ ഭാര്യ അല്ലെങ്കിൽ മകൾ ഇത് മിക്ക തമിഴ് സിനിമകളിലെയും കഥാപാത്രമായിരുന്നു.സ്ത്രീകളുടെ വേഷം ഒന്നുകിൽ സെറ്റ് സാരി അല്ലെങ്കിൽ തോർത്ത് ഇല്ലാത്ത ബ്ലൗസും മുണ്ടും.ഷീല, ജയഭാരതി ശ്രീവിദ്യ കാലം കഴിഞ്ഞിട്ടും സ്ത്രീകളെ വളരെ വലിപ്പമുള്ളവരാക്കിയായിരുന്നു ചിത്രീകരിച്ചിരുന്നത്.എന്നാൽ മലയാള സിനിമകളിൽ തമിഴരെ നല്ല പ്രാധാന്യം കൊടുത്ത് അവതരിപ്പിക്കാറുണ്ട്.നായകൻറെ ഫ്രണ്ട് അല്ലെങ്കിൽ വില്ലൻ. കാലാപാനി,നരേന്ദ്രൻ മകൻ, കൊച്ചി രാജാവ് ഇങ്ങനെ ചിലതൊക്കെ ഓർമയിൽ വരുന്നുണ്ട്.മലയാളി കഥാപാത്രത്തെ നന്നായി കാണിച്ചിട്ടുള്ള ഒരു തമിഴ് ചിത്രം എം കുമരൻ സൺ ഓഫ് മഹാലക്ഷ്‍മി ആയിരുന്നു. റൺ സിനിമയിലെ ഈ പാട്ട് അടുത്ത് കേട്ടപ്പോൾ ഒരു അധിക്ഷേപം ഓർമ്മ വന്നു.

Udit Narayan Hit Series | RUN | Kaadhal Pisase | 1080p HD ...തേറടി വീഥിയിൽ ദേവത വന്താൽ എന്ന പാട്ടിലെ അവസാന വരികൾ
കാരമാ പേസി കോപമാ പാത്താൽ
ആന്ധ്രാ പോന്നെന്ന് തെറിഞ്ചിക്കോ
കാവേരി പോലെ വര മാര്ത്താൽ
കർണാടകാന്ന് തെറിഞ്ചിക്കോ
ധാരാളമാ …..
കേരളാന്ന് തെറിഞ്ചിക്കോ
തഴ്വിറ മീന് തഴ്വിറ മീന്
നമ്മൂര് പൊണ്ണ് തെറിഞ്ചിക്കോ

അതിന്റെ ഏകദേശ അർത്ഥം
പരുഷമായി സംസാരിച്ച് ദേഷ്യപ്പെട്ടാൽ
ആന്ധ്രായിലെ പെണ്ണാണെന്ന് മനസിലാക്കണം
കാവേരി നദി പോലെ മാറി പോയാൽ
കർണ്ണാടക എന്ന് മനസിലാക്കണം
ധാരാളമാ…
കേരളമെന്ന് കരുതണം
കയ്യിൽ നിന്ന് പിടി തരാതെ ചാടി കൊണ്ടിരുന്നാൽ
നമ്മുടെ നാട്ടിലെ പെണ്ണെന്ന് കരുതണം.

ഇതിൽ കേരളത്തിലെ പെൺ പിള്ളേരെ പറ്റി കൃത്യമായ ഡബിൾ മീനിങ് ആയിരുന്നു.ആ സീൻ കാണുമ്പോഴും അറിയാം. അത് അറിയാതെ പഠിക്കുന്ന സമയത്ത് ചേച്ചിമാരുടെയൊക്കെ മുന്നിൽ പോയി ഈ പാട്ട് പാടുമ്പോൾ ധാരാളമാ…കേരളാന്നോ അതെന്താണെന്ന് ചോദിക്കുമായിരുന്നു.എനിക്കും പിടിയില്ലാരുന്നു.തമിഴ് അത്ര പിടിയില്ലാരുന്നു അന്ന്. പിന്നീട് ഗായകൻ കാർത്തിക് കേരളത്തിൽ ഷോക്ക് ഒക്കെ വന്ന് പാടിയപ്പോഴാണ് ധാരാളമാ മനസിറുന്താ എന്ന് തിരുത്തി കേട്ടത്.2002ലെ ഈ ചിത്രത്തിൽ മലയാളിയായ മീരാ ജാസ്മിൻ ആയിരുന്നു നായിക എന്നതും കൗതുകകരം. തമിഴർക്ക്‌ അവരുടെ ഭാഷയും സംസ്കാരവും വലിയ വികാരമാണ്.അതിനു താഴയായെ മറ്റ്‌ എന്തിനേയും കാണൂ. എന്ന് വച്ച്‌ ഇപ്പോഴും വിദ്വേഷമുണ്ട്‌ എന്നല്ല ഉദ്ദേശിച്ചത്‌.