fbpx
Connect with us

Sex And Health

മലയാളികള്‍ ലൈംഗികാതുരാലയങ്ങളില്‍; ഉത്തേജക വിപണിയില്‍ പകല്‍കൊള്ള

Published

on

എണ്‍പതുകാരനും ഇരുപതുകാരനും ഒരുപോലെ ഫലപ്രദം. ഇരുപതുകാരന്‌ പതിന്മടങ്ങ്‌ ശക്തി വര്‍ധിപ്പിക്കാം… ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യവാചകം കണ്ടാണ്‌ പത്രപ്രവര്‍ത്തകനായ സുഹൃത്ത്‌ രഹസ്യമരുന്ന്‌ പരസ്യം ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പരിലേക്ക്‌ വിളിച്ചത്‌. ഡോക്‌ടറെ തന്നെ ഫോണില്‍ കിട്ടി. പരസ്യത്തിന്റെ കാര്യം ചോദിച്ച്‌ തീരുംമുമ്പ്‌ അദ്ദേഹം ചികിത്സ വിധിച്ചു. കഴിക്കാന്‍ 20 ദിവസത്തേക്കുള്ള പൊടിയും പുറമെ പുരട്ടാന്‍ രണ്ട്‌ മാസത്തേക്ക്‌ എണ്ണയും 300 രൂപ. പോസ്റ്റല്‍ ചാര്‍ജ്‌ വെറെ വരും”.

ലൈംഗിക ശേഷിക്കുറവിന്‌ താളിയോലകളില്‍ നിന്ന്‌ കണ്ടെടുത്ത അപൂര്‍വ ഔഷധക്കൂട്ടാണെത്രെ ഇത്‌. മുഗള്‍ രാജാക്കന്മാര്‍ക്കല്ലാം ഉത്തമഗുണം ചെയ്‌തിരുന്നതാണ്‌ ഈ മരുന്ന്‌. ആയിരം കുതിര ശക്തി കിട്ടുമെന്നും പിന്നാലെ വന്നു മോഹിപ്പിക്കുന്ന വാഗ്‌ദാനം. മരുന്നിന്‌ ആവശ്യത്തിനുള്ള റോ മെറ്റീരിയല്‍സ്‌ ഇപ്പോള്‍ കിട്ടാനില്ലെന്ന പരമാര്‍ഥവും സമ്മതിച്ചു ഡോക്‌ടര്‍. അപ്പോള്‍ പിന്നെ എങ്ങനെ മരുന്നുണ്ടാക്കും?”
ഒന്നോ രണ്ടോ മെറ്റീരിയല്‍സ്‌ കുറവാണെങ്കിലും ഞങ്ങള്‍ ഉണ്ടാക്കും . ചികിത്സിക്കാതിരിക്കാന്‍ പറ്റുമോ…

ഇങ്ങനെയൊക്കെയാണ്‌ ഇന്ന്‌ വിപണിയിലെത്തുന്ന ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള അധിക സാധനങ്ങളും പടച്ചുണ്ടാക്കുന്നത്‌. ദാമ്പത്യ വിരക്തി, ലൈംഗിക വിരസത, ശാരീരിക വിരസത, ശീഘ്ര സഖ്‌ലനം, ഉദ്ധാരണ കുറവ്‌, ലൈംഗിക സമയം ദീര്‍ഘിപ്പിക്കല്‍, വന്ധ്യത എന്നിവക്കെല്ലാമുള്ള ഉത്തമ ഒറ്റമൂലിയായാണ്‌ ആയൂര്‍വേദ മരുന്നുകള്‍ പലതും പുറത്തിറങ്ങുന്നത്‌.
വിപണിയില്‍ 30 രൂപ മാത്രം വിലയുള്ള മരുന്നുകള്‍, കമ്പനികള്‍ കുപ്പിയില്‍ പൊതിയുമ്പോള്‍ അഞ്ഞൂറും ആയിരവുമായി വളരുന്നു.
മുസ്‌ലി പവര്‍ എക്‌സ്‌ട്രാ, പവര്‍ മാള്‍ട്ട്‌, ധാത്രി വിറ്റ, ആക്ഷന്‍ പ്ലസ്‌, പുനര്‍ജനി, കുമാരികല്‍പ്പം, രാജശ്രീ കദളി ടോണ്‍, മദനകാമേശ്വരി, ആക്ഷന്‍ 100 പ്ലസ്‌, ത്രില്ലര്‍ തുടങ്ങിയവയാണ്‌ ഇവയില്‍ പ്രധാനം. മുസ്‌ലി പവര്‍ എക്‌സ്‌ട്രാ ആണ്‌ വിപണിയില്‍ കൂടുതല്‍ വിറ്റു പോകുന്ന വാജീകരണ ഉത്‌പന്നം. ഇതിനുപുറമെ ലാട??വൈദ്യന്‍മാരുടെ പേരില്ലാ കൂട്ടുകള്‍ നൂറുകണക്കിനുണ്ട്‌. പലതും തൊട്ടൊന്ന്‌ പുരട്ടിയാല്‍ മതിയാകും പെട്ടെന്ന്‌ ഫലം ഉറപ്പ്‌ തരുന്നു ഇവര്‍.

ആയുര്‍വേദത്തിലെ അഷ്‌ടാംഗങ്ങളില്‍ ഒന്നാണ്‌ വൃഷം അഥവാ വാജീകരണം, അവാജിയെ(വന്ധ്യത) വാജിയാക്കുന്ന ചികിത്സയാണ്‌ വാജീകരണം. ഈ ചികിത്സക്ക്‌ വിപണിയിലിറങ്ങുന്ന പല മരുന്നുകളും പ്രയോഗിച്ചതിന്‌ ശേഷമാണ്‌ പലരും ഡോക്‌ര്‍മാരെ സമീപിക്കുന്നത്‌.

ആയൂര്‍വേദ മരുന്നുകള്‍ രസായന വാജീകരണ വിധി പ്രകാരം മാത്രമേ നല്‍കാന്‍ പാടൂള്ളൂ. ജന്മനായുള്ള വന്ധ്യത ആയൂര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കല്‍ പ്രയാസകരമാണ്‌. ദോഷ ദൂഷ്യ ദേശകാല ബലം അനുസരിച്ചേ ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മലപ്പുറത്തെ സൈക്കോളജിസ്റ്റായ ഡോക്‌ടര്‍ ടി എം രഘുറാം പറയുന്നു. ലിംഗോദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ശുക്ല വിസര്‍ജനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന്റെ സമയം നീട്ടുന്നത്‌ അപകടമാണ്‌. ഇത്‌ ലൈംഗിക ശക്തി വര്‍ധിപ്പിക്കുമെന്നത്‌ തെറ്റായ ധാരണമാത്രമാണ്‌. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഫലം” അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ആയുര്‍വേദ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമൊന്നും ഇവിടെ ബാധകമല്ലതന്നെ. അതിനെയെല്ലാം കാറ്റില്‍പ്പറത്തി മലയാളി വാങ്ങിക്കൂട്ടുകയാണിന്ന്‌ ലൈംഗിക ഉത്തേജക മരുന്നുകള്‍. അവക്ക്‌ ചെലവഴിക്കുന്ന പണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ കണ്ണ്‌ തള്ളിപോകുകയെയൊള്ളൂ. പ്രതിവര്‍ഷം 500 കോടിരൂപയാണ്‌ കേരളത്തില്‍ നിന്ന്‌ മാത്രം ഈ ഇനത്തില്‍ മരുന്ന്‌ കമ്പനികള്‍ വാരിക്കൂട്ടുന്നത്‌. ഇത്‌ അംഗീകൃത കമ്പനികള്‍ നല്‍കുന്ന കണക്കുകളെ ആശ്രയിച്ചുള്ളതാണ്‌. ലാട വൈദ്യന്‍മാരുടേയും ഒളിഞ്ഞും തെളിഞ്ഞും വിപണനം നടത്തുന്നവരുടേതിനും വേറെ കണക്കിലാണിടം.

Advertisementസത്യത്തില്‍ ലൈംഗികശേഷിയെ ഇല്ലാത്തവരുടെ നാടാണോ കേരളം…?കിടപ്പറയില്‍ തളര്‍ന്നുവീഴാന്‍ മാത്രം ലൈംഗികാതുരാലയങ്ങളുടെ അത്യാസന്ന നിലയിലാണോ അവരെല്ലാം?

തെറ്റിദ്ധാരണയില്‍ നിന്നും ഉത്ഭവിക്കുന്ന പലപ്രശ്‌നത്തിനും സ്വയം ചികിത്സ നിര്‍ണയിക്കുകയും രഹസ്യചികിത്സ തുടരുകയും ചെയ്യുമ്പോള്‍ പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളിലാണത്‌ ഒടുങ്ങുന്നത്‌.
തെറ്റായ ലൈംഗിക വിദ്യാഭ്യാസമാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. മരുന്ന്‌ നിര്‍ദേശിക്കുന്നതും ഉപദേശിക്കുന്നതും സുഹൃത്തുക്കളോ മറ്റോ ആവും. ലൈംഗികതയുടെ അടിസ്ഥാനം പൗരുഷമാണെന്നും പൗരുഷമെന്നാല്‍ അവയവത്തിന്റെ വലുപ്പമാണെന്നുമാണ്‌ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ധരിച്ചുവെച്ചിരിക്കുന്നത്‌. അതുകൊണ്ടാണ്‌ ലിംഗവര്‍ധക യന്ത്രമെന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ ആരുമറിയാതെ കത്തെഴുതിയും ഫോണ്‍വിളിച്ചും പണമയച്ചും അവര്‍ കാത്തിരിക്കുന്നത്‌. ബീഹാറിലും യു പിയിലുമിരുന്ന്‌ ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നവരും മലയാളികളാകുന്നത്‌. ഒടുവില്‍ വി പി പിയായി യെത്തുന്ന ഒന്നിനും കൊള്ളാത്ത യന്ത്രം അവരെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ വിദൂരത്ത്‌ നിന്ന്‌ മലയാളിയുടെ ലൈംഗിക പ്രബുദ്ധതയെക്കുറിച്ചോര്‍ത്ത്‌ ചിലര്‍ പല്ലിളിക്കുന്നുണ്ടാകും.

ലൈംഗികമായ പ്രശ്‌നങ്ങളുണ്ടാവാം. എന്നാല്‍ ഏറെപേരുടേയും പ്രശ്‌നം മാനസികമാണ്‌. പരസ്യങ്ങളില്‍ കാണുന്ന ഈ പ്രശ്‌നങ്ങള്‍ തനക്കുമില്ലെ എന്ന ചിന്തയാണ്‌ (തേര്‍ഡ്‌ സിന്‍ഡ്രോം )പലരേയും ഉത്തേജകമരുന്നുകാരുടെ അടുക്കല്‍ കഴുത്ത്‌ നീട്ടികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാര്‍ അവിടേക്കോടുന്നതിന്‌ പകരം ഒരു സൈക്കോളജിസ്റ്റിനെ സമീപ്പിച്ചാല്‍മതി. കൂടെ ഭാര്യയേയും കൂട്ടിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരമാകും. എന്നാല്‍ ഇത്തരം ശീലങ്ങള്‍ മലയാളികള്‍ക്കില്ലാത്തതാണ്‌ പ്രശ്‌നമെന്നും കോഴിക്കോട്ടെ ഡോ. പി ബി സുരേഷ്‌കുമാര്‍ ചൂണ്ടികാട്ടുന്നു.
വന്ധ്യതക്ക്‌ പോലും ശാസ്‌ത്രീയമായ ചികിത്സ തേടാതെ മരുന്നു കടകളില്‍ ചെന്ന്‌ സ്വയം ചികിത്സ തേടുന്നവര്‍ കൂടിവരികയാണിന്ന്‌. എല്ലാ പരീക്ഷണങ്ങള്‍ക്കൊടുവിലെ നല്ലൊരു ഡോക്‌ടറുടെ സേവനം തേടുകയുള്ളൂ. അഭ്യസ്‌തവിദ്യര്‍ പോലും വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തവരാണെന്നാണ്‌ പല ഡോക്‌ടര്‍മാരുടെയും അരികിലെത്തുന്നവരുടെ അനുഭവമെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മുപ്പത്‌ ഔണ്‍സിന്‌ 750 രൂപയാണ്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രായുടെ വില. തുടര്‍ച്ചയായി നാല്‍പ്പത്തിയഞ്ച്‌ ദിവസം കഴിച്ചാല്‍ വാജീകരണം സാധ്യമാകുമെന്നാണ്‌ അവകാശവാദങ്ങളില്‍ പ്രധാനം. സഫേദ്‌ മുസ്‌ലി, നായിക്കുരുണ പരിപ്പ്‌, നെല്ലിക്ക, മുരിങ്ങാക്കുരു, അമക്കുരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, ജാതിപത്രി, ശിലാജിത്ത്‌ എന്നീ ഒമ്പത്‌ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെത്രെ.

Advertisement2009 ല്‍15 കോടി രൂപയായിരുന്നു മുസ്‌ലി പവറിന്റെ വിറ്റുവരവ്‌. പ്രധാന വിപണി കേരളമാണ്‌. ച്യവനം കൊണ്ടാണ്‌ ച്യവനപ്രാശം ഉണ്ടാക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ച്യവനം എന്നാല്‍ നെല്ലിക്ക!.പക്ഷേ ഈ ചേരുവയില്‍ പറഞ്ഞിരിക്കുന്ന സഫേദ്‌ മുസ്‌ലിയും നെല്ലിക്കയും അമുക്കുരവുമൊന്നും ഇത്രയുമധികം ഇന്ത്യയില്‍ തന്നെ കൃഷി ചെയ്യുന്നില്ല. അപ്പോള്‍ പിന്നെ ഇവര്‍ക്ക്‌ മാത്രം എവിടെ നിന്നാണിവ ലഭിക്കുന്നതെന്നൊന്നും ചോദിക്കരുത്‌. ച്യവനപ്രാശങ്ങളിലെ പ്രധാന ചേരുവ നാടന്‍ കുമ്പളങ്ങ മാത്രമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ചൂണ്ടികാണിക്കുന്നു.

ആയിരക്കണക്കിന്‌ ആയൂര്‍വേദ മരുന്നുകളാണ്‌ വിപണിയിലിറങ്ങുന്നത്‌. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ്‌ തന്നെ പച്ച മരുന്നുകളിലാണ്‌. എന്നാല്‍ മരുന്ന്‌ നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍ എന്നിവയെല്ലാം നാട്‌ നീങ്ങിയിരിക്കുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ പോലുള്ള ചില സ്ഥാപനങ്ങള്‍ സ്വന്തമായി ഔഷധത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട്‌. മറ്റുപലര്‍ക്കും ഇത്തരം സംവിധാനങ്ങളില്ല. കാട്ടുമരങ്ങളുടെ തോല്‍ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്ന്‌ വനം വകുപ്പിന്റെ വിലക്കും നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും ഇവരൊക്കെ പ്രകൃതിദത്തമായ ആയൂര്‍വേദത്തെതന്നെയാണ്‌ വിഭാവനം ചെയ്യുന്നത്‌. എന്നാല്‍ ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നേയില്ല. വിവാദങ്ങളുടെ ഘോഷയാത്രതന്നെ മുസ്‌ലിപവറിനെ പിന്തുടര്‍ന്നു. ഇന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണീ ഉത്‌പന്നം. എങ്കിലും ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ലെന്ന്‌ കോഴിക്കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പ്‌ ഉടമ പറഞ്ഞു.

ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒരു കേശസംരക്ഷണിയുടെ പരസ്യവാചകം കേള്‍ക്കുക. നൂറുശതമാനവും പ്രകൃതിദത്തമായ ചേരുവകളാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ നിഷ്‌കര്‍ശിച്ച ഒരേയൊരു ആയൂര്‍വേദ കേശത്തൈലമാണിത്‌. നരച്ച മുടിയിഴകളുടെ സ്ഥാനത്ത്‌ കറുത്തമുടിയിഴകള്‍ തഴച്ചുവളര്‍ത്തി, താരന്‍, മുടികൊഴിച്ചില്‍ എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ ഒരേയൊരു ആയൂര്‍വേദ പരിഹാരമാണെന്ന്‌ അവകാശപ്പെടുന്ന ഈ ഉത്‌പന്നം വിപണിയിലെത്തിയിട്ട്‌ പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ. പിന്നെങ്ങനെ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ ഈ കേശതൈലത്തിന്റെ പേര്‌ നിര്‍ദേശിച്ചുവെന്നത്‌ നിര്‍മാതാക്കള്‍ക്ക്‌ മാത്രം അറിയാവുന്ന രഹസ്യമാണ്‌. കഷണ്ടിക്കുള്ള മരുന്നെന്ന പരസ്യവുമായി പുറത്തിറങ്ങിയ ഹെര്‍ബല്‍ ഓയിലാണ്‌ കേരളത്തില്‍ ആദ്യമായി പരസ്യവുമായി രംഗത്തെത്തിയത്‌. പിന്നാലെ ഡോ. വാസന്‍ പുറത്തിറക്കിയ ജീവന്‍ടോണ്‍ അവതരിച്ചു.റാണികല്‍പം, കുമാരികല്‍പ്പം എന്നിവയുടെ പിന്നാലെയായി അലയടിച്ചെത്തിയ പരസ്യങ്ങളില്‍ സ്ഥാനം പിടിച്ച ഒരു കേശീതൈലത്തിന്റെ അവകാശവാദമാണ്‌ മുകളില്‍ പറഞ്ഞത്‌. ഇങ്ങനെയൊക്കെതന്നെയാണ്‌ മിക്ക മരുന്നുകളുടേയും ഭാവിയും ഭൂതവും വര്‍ത്തമാനവും.

ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ഇന്ന്‌ വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാവുമ്പോള്‍ എന്തും ചെയ്യാമല്ലോ. ആട്ടിന്‍ കാട്ടമോ പച്ച ചാണകമോ കുത്തി കലക്കുകയുമാവാം.

Advertisementമറ്റൊരാളോട്‌ പറയാന്‍ കൊള്ളില്ല മലയാളിയുടെ ലൈംഗിക രോഗങ്ങളും അവക്കുള്ള സംശയങ്ങളും. അധികവും നിസാര പ്രശ്‌നമാകും. നല്ലൊരു സൈക്കോളജിസ്റ്റിന്റെ ഉപദേശമോ കൗണ്‍സിലിങ്ങോ മതിയാകും. എന്നാല്‍ അതിനൊന്നും മെനക്കടില്ല. പകരം സ്വയം ചികിത്സവിധിക്കും. അതെചൊല്ലി മനസ്‌പുണ്ണാക്കാനും ആത്മഹത്യചെയ്യാനും വരെ തയ്യാറാകുന്നവര്‍ എത്രയോ ഉണ്ട്‌. വളാഞ്ചരിക്കടുത്ത ഒരു മുപ്പതുകാരന്‍ രണ്ടുമാസം മുമ്പാണ്‌ ആത്മഹത്യ ചെയ്‌തത്‌. വലിയ വീടും കാറും ഒക്കെയുണ്ട്‌. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ആ ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക്‌ നടത്തിക്കാന്‍ മറ്റൊരു കാരണവുമില്ലെന്നാണ്‌ സുഹൃത്തുക്കള്‍ അടക്കം പറയുന്നത്‌. പക്ഷേ ആരോടും പറയാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.

കേള്‍ക്കുന്നവര്‍ ചിരിച്ച്‌ തള്ളുമെന്നത്‌ കൊണ്ടുതന്നെയാണ്‌ അധികം പേരും ചികിത്സ അതീവ രഹസ്യമായി തുടരുന്നത്‌. അതിന്‌ ഏറ്റവും സ്വീകാര്യമായ മാര്‍ഗം പരസ്യത്തില്‍ വായിച്ചറിഞ്ഞ്‌ രഹസ്യമായി മരുന്ന്‌ വാങ്ങി സേവിക്കുകതന്നെ. ലജ്ജയില്‍ പൊതിഞ്ഞ മലയാളീ ശീലം തന്നെയാണ്‌ ഇത്തരം കച്ചവടക്കാരുടെ ഖജനാവ്‌ നിറക്കുന്നതും. അതാണ്‌ അത്ഭുത മരുന്നുകളുടെ അതിശയ ഫലസിദ്ധിയുടെ രഹസ്യവും. പിന്നാലെവരുന്ന അബദ്ധങ്ങളും സാമ്പത്തിക നഷ്‌ടവുമെല്ലാം മറ്റാരും അറിയരുതെന്നതും ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്‌. ആരെങ്കിലും അറിഞ്ഞാലോ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ…?

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്നും തയ്യാറാക്കുന്ന ഏലസ്‌ മാത്രം ധരിക്കുക. അല്ലെങ്കില്‍ അത്ഭുത സിദ്ധിയുള്ള മോതിരം കയ്യില്‍ അണിയുകയോ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുക. എങ്കില്‍ മിനുട്ടുകള്‍ക്കകം ഉദ്ദിഷ്‌ടകാര്യങ്ങള്‍ക്കെല്ലാം ഫലം കൈവരുന്നു. ഇതില്‍ ദാമ്പത്യ വിജയത്തിനുള്ള കൂട്ടുമന്ത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്‌ എല്ലാ ദിവസവും നമ്മള്‍ പണം കൊടുത്ത്‌ വാങ്ങുന്ന പത്രത്തിലെ ക്ലാസിഫൈഡ്‌ പരസ്യങ്ങളില്‍ നിറയുന്ന മാറ്ററുകളില്‍ ചിലതാണ്‌. ഈ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടം പിടിക്കുന്നത്‌ ലൈംഗികരോഗങ്ങളുടേയും മാന്ത്രിക സിദ്ധിയുള്ള ഏലസുകളുടേയും പരസ്യങ്ങളാണ്‌. രണ്ടിലും ലൈംഗികതക്ക്‌ പ്രാമുഖ്യമുണ്ട്‌. ദിവസവും കാണുന്നു ഈ പരസ്യങ്ങള്‍. പരസ്യത്തിനുള്ള പണം കൃത്യമായി എത്തിച്ചു തരുന്നതിനാല്‍ പത്രസ്ഥാപനങ്ങള്‍ക്കും പ്രശ്‌നമില്ല. ഇതെല്ലാം വായിച്ച്‌ അത്ഭുതസിദ്ധി തേടിപോകുന്നവര്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ ആരും അന്വേഷിക്കാറില്ല. ഇത്‌ വന്‍ പ്രചാരമുള്ള പത്രങ്ങളുടെ പരസ്യവരുമാനമാണെങ്കില്‍ ചില ഇടത്തരം പത്രങ്ങളെ നിലനിര്‍ത്തുന്ന നീല മാസികകള്‍ മുന്നോട്ടുവെക്കുന്നത്‌ ലിംഗവര്‍ധക യന്ത്രത്തെ പടച്ചവരുടെ പരസ്യങ്ങളാണ്‌. ഒരു വര്‍ഷം മുമ്പ്‌ ലിംഗവര്‍ധക യന്ത്രം വാങ്ങി കബളിപ്പിക്കപ്പെട്ട ആറുചെറുപ്പക്കാരാണ്‌ ഒരു സുഹൃത്ത്‌ വഴി പത്രക്കാരെ കാണാന്‍ മലപ്പുറത്തെത്തിയത്‌. എന്നാല്‍ വാര്‍ത്ത തയ്യാറാക്കും മുമ്പേ പിന്നാലെ വേറെ ചിലരുടെ ഫോണ്‍വിളിയെത്തി. ദയവ്‌ ചെയ്‌ത്‌ ആ വാര്‍ത്തകൊടുത്ത്‌ മാനം കെടുത്തരുതെന്ന്‌.

വിപണിയിലിറങ്ങുന്ന ചില വനിതാ മാസികകളുടെ ഉള്ളടക്കങ്ങള്‍ ശ്രദ്ധിക്കുക. കിടപ്പറയില്‍ വിജയിക്കാന്‍ 10 കുറുക്ക്‌ വഴികള്‍. ശരീര വടിവ്‌ വീണ്ടെടുക്കൂ ഈസിയായി. ഭയപ്പെടേണ്ട ഗര്‍ഭാശയ മുഴ, അര്‍ബുദമല്ല, അതൊന്നുമല്ല കിടപ്പറയില്‍ കാര്യം… ഇത്‌ ജനുവരി ലക്കത്തിലിറങ്ങിയ ഒരു വനിതാമാസികയുടെ പ്രധാനവിഭവങ്ങളാണ്‌. ഒപ്പം മുഖചിത്രം മുതല്‍ ഇക്കിളിപ്പെടുത്തുന്ന ഒട്ടേറെ കളര്‍ഫുള്‍ ചിത്രങ്ങളും.

Advertisementഇനി ഇതേ മാസിക ഒന്നരവര്‍ഷം മുമ്പ്‌ പുറത്തിറക്കിയ ലക്കത്തിന്റെ ഉള്ളടക്കം ശ്രദ്ധിക്കുക. മന:ശാസ്‌ത്രജ്ഞന്റെ കേസ്‌ ഡയറിയില്‍ വിവരിക്കുന്നത്‌ കിടപ്പറയില്‍ ശോഭിക്കാന്‍ പ്രാവര്‍ത്തികമാക്കേണ്ട നിയമാവലികളെക്കുറിച്ചാണ്‌. സ്‌തനാര്‍ബുദത്തിന്റെ ഭീതിപ്പെടുത്തുന്ന സചിത്രഫീച്ചറും ഉണ്ട്‌. ആയൂര്‍വേദ മസാജ്‌ കേന്ദ്രങ്ങളില്‍ ജീവിതം കുരുങ്ങിപോകുന്ന സ്‌ത്രീകളുടെ ജീവിതങ്ങളെക്കുറിച്ചാണ്‌ മറ്റൊരു ഫീച്ചര്‍. എല്ലാത്തിലും ഉപയോഗിച്ചിരിക്കുന്നു അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ചിത്രങ്ങള്‍. കൂടാതെ സുന്ദരിയാകാനുള്ള സൂത്രവാക്യങ്ങളും നാലുകമ്പനികളുടെ ബ്രായെക്കുറിച്ചുള്ള കളര്‍ഫുള്‍ പരസ്യങ്ങളും. മിസ്‌ ഇന്ത്യയുടെ വിവാഹ വിശേഷങ്ങളും എല്ലാം കൂടിയാവുമ്പോള്‍ ഒരുമാസത്തെ വായന ധന്യമാകും. കോഴിക്കോട്‌ പാളയം ബസ്‌ സ്റ്റാന്‍ഡിലെ പത്രവില്‍പ്പനക്കാരനായ മൊയ്‌തീന്‍ പറയുന്നത്‌ കേള്‍ക്കുക. പേര്‌ മാത്രമെ വനിതാ മാസികയെന്നൊള്ളൂ. വാങ്ങുന്നത്‌ മുഴുവന്‍ പുരുഷന്‍മാരാണ്‌. സ്‌ത്രീകള്‍ സാധാരണ വാങ്ങുന്നത്‌ മനോരമയും മംഗളവുമാണ്‌. പിന്നെ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളും. എന്നാല്‍ വനിതാ പ്രസിദ്ധീകരണമെന്ന്‌ പേരില്‍ ഇറങ്ങുന്നവയുടെ വായനക്കാര്‍ യുവാക്കളും നാല്‍പതുകഴിഞ്ഞ പുരുഷന്‍മാരുമാണ്‌.

ഒരേ സമയം ഔഷധഗുണവും വിഷ വീര്യവും പ്രകടിപ്പിക്കുന്ന ഔഷധങ്ങളുണ്ട്‌. ഉമ്മം, നീലക്കൊടുവേലി, നീര്‍വാളം, ചേര്‍ക്കുരു തുടങ്ങിയവ അത്തരത്തിലുള്ളവയാണ്‌. ഇവ അധിവിഷാംശങ്ങളുള്ള സസ്യങ്ങളാണ്‌. വേണ്ട രീതിയില്‍ ഇവ ശുദ്ധീകരിച്ചില്ലെങ്കില്‍ ജീവന്‍വരെ അപകടത്തിലാകുമെന്നാണ്‌ ആയൂര്‍വേദ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. ഇത്തരം ചേരുവകള്‍ അടങ്ങിയിരിക്കുന്നതാണ്‌ വിപണിയിലിറങ്ങുന്ന മിക്ക വാജീകരണ ആയൂര്‍വേദ മരുന്നുകളുമെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

പുറത്തിറങ്ങുന്ന മിക്ക വാജീകരണ മരുന്നുകളിലും ഓപ്പിയം (കറുപ്പ്‌ എന്ന മയക്ക്‌ മരുന്ന്‌) ചേര്‍ക്കുന്നുണ്ടെത്രെ. ഓപ്പിയം താത്‌കാലികമായ, അല്ലെങ്കില്‍ വ്യാജമായ ഉണര്‍ച്ചയുണ്ടാക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം പിന്നീട്‌ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്കാണ്‌ നയിക്കുന്നത്‌. ആയൂര്‍വേദത്തിന്റെ ലേബലൊട്ടിച്ച്‌ പുറത്തിറങ്ങുന്നവയുടെ കഥ ഇതെങ്കില്‍ പല അലോപ്പതി മരുന്നുകളിലും ആല്‍ക്കഹോളിന്റെയും കൊഡീലിന്റെയും കഞ്ചാവിന്റെയും അംശം ഉണ്ടെന്ന്‌ പല പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടതാണ്‌. ഇവയുടെ അമിതമായ ഉപയോഗം ഇത്തരം മയക്കുമരുന്നുകളുടെ അടിമയാക്കി മാറ്റുകയും കാലക്രമേണ ലൈംഗിക ബന്ധത്തില്‍ പൂര്‍ണ പരാജിതരാക്കുകയും ചെയ്യുമെന്ന്‌ കോഴിക്കോട്ടെ റിട്ടയേര്‍ഡ്‌ സിവില്‍ സര്‍ജനായ ഡോ. കെ ഹരിദാസ്‌ പറയുന്നു.

ഡോക്‌ടറുടെ നിര്‍ദേശം കൂടാതെ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്‌ വയാഗ്ര വാങ്ങി കഴിക്കാന്‍ തുടങ്ങിയ ഒരു യുവാവിന്റെ കഥ ഇങ്ങനെ. നീലച്ചിത്രങ്ങളിലും മറ്റും കണ്ട്‌ പരിചയിച്ചത്ര വലുപ്പം തന്റെ അവയവങ്ങള്‍ക്കില്ലെന്ന ആശങ്കയാണ്‌ യുവാവിനെ ആ കൃത്യത്തിലേക്ക്‌ നടത്തിച്ചത്‌. എന്നിട്ടും ഫലമുണ്ടായില്ല. ആശങ്ക വളര്‍ന്ന്‌ കടുത്ത സമ്മര്‍ദ രോഗിയായി മാറിയ അയാളെ ഭാര്യ തന്നെയാണ്‌ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിച്ചത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നമോ അയാളിലെ മദ്യപാനവും പുകവലിയും മൂലമുണ്ടായ ലൈംഗിക പ്രശ്‌നങ്ങളായിരുന്നു. രോഗമറിഞ്ഞ്‌ ചികിത്സ വിധിച്ചപ്പോള്‍ പ്രശ്‌നത്തിന്‌ പരിഹാര മായതായി ചികിത്സ നടത്തിയ ഡോക്‌ടര്‍ രഘുറാം.2
രോഗം കൃത്യമായി മനസ്സിലാക്കാതെ ഇത്തരത്തിലുള്ള മരുന്നുകളെ ഉപയോഗിക്കുന്നത്‌ പ്രതികൂല ഫലമാണ്‌ നല്‍കുക. വയാഗ്ര ഹൃദ്രോഗികള്‍ ഉപയോഗിക്കാന്‍ പാടില്ല. യൂറോളജിസ്റ്റ്‌, കാര്‍ഡിയോളജിസ്റ്റ്‌, സൈക്യാട്രിസ്റ്റ്‌, ഡര്‍മറ്റോളജിസ്റ്റ്‌,എന്‍ഡോക്രിനോളജിസ്റ്റ്‌ എന്നിവരുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാവൂ എന്നാണ്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റലിന്റെ എം ഡി ഡോക്‌ടര്‍ പി എ ലളിത പറയുന്നത്‌.

Advertisementവന്ധ്യത എന്തെന്ന്‌ പോലുമറിയാത്തവരാണ്‌ വ്യാജ മരുന്നുകളുടെ പിന്നാലെ പോകുന്നതെന്ന്‌ ഡോ. ലളിത പറയുന്നു. രണ്ടു തരത്തില്‍ വന്ധ്യത കാണപ്പെടുന്നുണ്ട്‌. പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമര്‍ദം, ഹൃദ്രോഗം മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, അഥേറോസക്ലീറോസിസ്‌ എന്നിവയും മാനസിക സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌.

അധിക സമര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ അഡ്രിനാലിന്‍, നൊറാഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ശരീരത്തെ തളര്‍ത്തുന്നു. ഇത്‌ രക്തചംക്രമണത്തെ ബാധിക്കുകയും വന്ധ്യതക്ക്‌ കാരണമാകുകയും ചെയ്യുന്നു. പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവക്കെല്ലാം മരുന്ന്‌ കഴിക്കുന്നവരില്‍ ലൈംഗികമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്‌. പുകവലിക്കാരിലും മദ്യപാനികളിലും കാണാം പ്രശ്‌നങ്ങള്‍. ഹാനികരമായ മരുന്നുകള്‍ ഇവര്‍ നിര്‍ത്തുന്നതോടെ സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി എന്നീ ചികിത്സകളിലൂടെ ഭൂരിഭാഗം പേരൂടെയും ഫ്രശ്‌നങ്ങളും മാറ്റാനാവുമെന്നും ഡോ. പി എ ലളിത ഉറപ്പിച്ച്‌ പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുള്ളവരൊക്കെ രഹസ്യ ചികിത്സ തുടരുന്നത്‌ അപകടകരമാണെന്നും അവര്‍ മുന്നറിയിപ്പ്‌ തരുന്നു.

വിപണിയില്‍ ഇറങ്ങുന്ന ഏത്‌ ആയൂര്‍വേദ, യുനാനി, അലോപ്പതി മരുന്ന്‌ കഴിച്ചാലും ഡോക്‌ടര്‍മാര്‍ പരിശോധിച്ച്‌ നിര്‍ദേശിക്കുന്ന മരുന്ന്‌ കഴിക്കാതെ ഇത്തരം അസുഖങ്ങള്‍ മാറില്ലെന്ന്‌ ഇത്തരം മരുന്നുകളുടെ പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ തിരിച്ചറിയുകയാണ്‌ വേണ്ടത്‌. ഒരു സൈക്യാട്രിസ്റ്റിനെ കാണുകയെന്നതാണ്‌ ഇതിനുള്ള ഏക പരിഹാരം.
ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാനും പാടില്ലെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള വില്‍പ്പന പലപ്പോഴും അമിതമായി വില ഈടാക്കിയാണ്‌. ഇരുപത്‌ രൂപവരുന്ന ക്യാപ്‌സ്യൂളിന്‌ എണ്‍പതും നൂറും രൂപയാണ്‌ ഈടാക്കുന്നത്‌. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാര്‍ സ്വന്തമായി സൂക്ഷിക്കുന്ന ഇത്തരം മരുന്നുകള്‍ ആവശ്യക്കാര്‍ക്ക്‌ രഹസ്യമായി കീശയില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കുകയാണ്‌ പതിവ്‌.

പല പ്രശ്‌നങ്ങളുടെയും യഥാര്‍ഥ പ്രശ്‌നം മനസാണ്‌. ലൈംഗികതയിലും മനസ്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അജ്ഞത, സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അടങ്ങാത്ത ആകാംക്ഷ. സാഹചര്യങ്ങള്‍, വിഷാദം, അപകര്‍ഷതാബോധം, മാനസിക സംഘര്‍ഷം, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ എന്നിവയൊക്കെ ലൈംഗിക വിരക്തിക്കും മറ്റും പ്രശ്‌നങ്ങളാവാറുണ്ട്‌. അതിനാണ്‌ പരിഹാരം തേടേണ്ടത്‌. ഇവക്കാവട്ടെ ശാസ്‌ത്രീയമായ ചികിത്സയുണ്ട്‌ താനും. പക്ഷെ മലയാളികള്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ തേടാത്തതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഫാമിലി കൗണ്‍സിലിങ്ങും വിവാഹപൂര്‍വ കൗണ്‍സിലിങ്ങും വ്യക്തി കൗണ്‍സിലിങ്ങും നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമെ കേരളത്തിലെ ഭൂരിഭാഗം പേരിലുമുള്ളൂവെന്നാണ്‌ പല സൈക്കാട്രിസ്റ്റുകളും സമ്മതിക്കുന്നത്‌. അതാണ്‌ സത്യവും. രോഗമറിഞ്ഞ്‌ ചികിത്സിക്കാത്തത്‌ തന്നെയാണ്‌ മലയാളിയുടെ പോക്കറ്റ്‌ ചോരുന്നതിന്റെ പ്രധാനകാരണവും. അത്‌ തിരിച്ചറിയാത്തിടത്തോളം കാലം ഈ ചൂഷണം ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

Advertisement 834 total views,  6 views today

Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment10 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment11 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured11 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized14 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement