ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ‘മലയന്‍കുഞ്ഞ്’ . ഫഹദിന്‍റെ മറുഭാഷാ റിലീസുകളായ പുഷ്പയും വിക്രവും തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു. രണ്ടും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായതും ഫഹദിന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ച ഘടകമാണ്. ഇവയ്ക്കൊക്കെ ശേഷമെത്തുന്ന മലയന്‍കുഞ്ഞ് തിയറ്ററുകളിലെത്തുമ്പോള്‍ അതിനുമപ്പുറം സ്വീകാര്യത ലഭിക്കുകയാണ് ഇപ്പോൾ ഈ ചിത്രത്തിന്. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ആദ്യപ്രതികരണങ്ങൾ വായിക്കാം

Nidhin Nath

കിടിലൻ തിയറ്റർ അനുഭവമാണ്‌ മലയൻകുഞ്ഞ്‌. നല്ല തിയറ്റർ കാഴ്‌ച നിർബന്ധമായും ആവശ്യപ്പെടുന്ന സിനിമയാണ്‌. എന്ത്‌ കൊണ്ടാണ്‌ റഹ്മാനെ പോലെ രൊളെ മ്യൂസിക്‌ ഏൽപ്പിച്ചതെന്ന്‌ സിനിമയുടെ ഒട്ട്‌പുട്ട്‌ കൃത്യമായി വിളിച്ച്‌ പറയുന്നുണ്ട്‌. ഇടുങ്ങിയ ഇടങ്ങളോടുള്ള പേടി സിനിമ കണ്ട്‌ തീർക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ വലപ്പോഴും മാത്രം ലഭിക്കുന്ന ഒരു എക്‌സ്‌പീരിയൻസാണ്‌ പടം. ഫഹദിലെ നടൻ ഇനിയുമേറെ അത്ഭുതങ്ങൾ സൃഷ്ടിക്കും. സജിയുടെ ആദ്യ സിനിമയാണിത്‌. മലയാള സിനിമയിലേക്ക്‌ പുതിയ ഒരു മേക്കർ എന്നുറപ്പിക്കുന്നുണ്ട്‌ അദ്ദേഹത്തിന്റെ ആഖ്യാന ഭാഷ്യം. തിരക്കഥയും ഛായാഗ്രാഹണവും ചെയ്‌ത മഹേഷ്‌ നാരായൺ. എങ്ങനെ സംഭവം സിനിമയാക്കിയെടുത്തുവെന്ന്‌ വണ്ടറടിപ്പിക്കുന്നുണ്ട്‌. മലയൻകുഞ്ഞ്‌ സൂപ്പർ

Rahul Madhavan

ഏറ്റവും പ്രതീക്ഷയുള്ളൊരു ചിത്രം ആ പ്രതീക്ഷക്കും മുകളിലോട്ടുയർന്നാൽ കിട്ടുന്ന ആ ഒരു രോമാഞ്ചമുണ്ടല്ലോ അതാണ് മലയൻകുഞ്ഞു കണ്ടിറങ്ങുമ്പോൾ എനിക്ക് കിട്ടിയത്. കഥ മിക്കവാറും എല്ലാർക്കും അറിയാമായിരിക്കും. പിന്നെയുള്ളത് മേക്കിങ്, ഫഹദ് അതിലുപരി എ ആറിന്റെ സാന്നിധ്യം. ഇത് മൂന്നും പക്കാ സൂപ്പർ ആയിരുന്നു.

മഹേഷ്‌ നാരായണൻ ഒരു അസാധ്യമനുഷ്യനാണ്. ഇങ്ങേരുടെ കമൽ -എ ആർ റഹ്മാൻ മൂവിയായ തലൈവൻ ഇരുക്കിൻട്രാൻ ഒരു മാരക ഐറ്റം ആയിരിക്കും എന്ന് തോന്നിപോകുകയാണ്. ഫഹദ് ഒന്നും പറയാനില്ല. അദ്ദേഹം ഇന്റർവ്യൂവിൽ പറഞ്ഞതൊക്കെ തന്നെയാണ് കഥ. സെക്കന്റ്‌ ഹാഫ് ഫഹദ് ഷോയാണ്. തന്നെ ഇന്നും ഇഷ്ടം ഇല്ലാത്തവർ ഉണ്ടെന്ന് ഫഹദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു അവർ ഈ പടം കണ്ടാൽ അഭിപ്രായം മാറ്റാൻ ചാൻസുണ്ട്.

പിന്നെ പടത്തിലെ ഏറ്റവും സ്പെഷ്യലായ റഹ്മാൻ സാർ. പുള്ളിയെ എന്തിനു പടത്തിൽ റീപ്ലേസ് ചെയ്തുവോ അതിന്റെ ഔട്ട്‌പുട്ട് ഡബിൾ എഫക്റ്റിൽ ചെയ്തു വെച്ചിട്ടുണ്ട്. സീനിൽ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് ബിജിഎംലൂടെ കൺവേ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആ ഒരു സിസ്റ്റം അസാധ്യമാണ്. ക്ലൈമാക്സിലൊക്കെ അത് നന്നായി ഫീൽ ചെയ്യുന്നു.എന്റെ ഫേവറിറ്റ് സർവൈവൽ മൂവികളിൽ ഒന്നാണ് റഹ്മാൻ സംഗീതം നൽകിയ 127 hours, ശേഷം അദ്ദേഹം സ്വന്തം ഭാഷയിൽ അതേ ഗണത്തിൽ പെടുന്ന ഒരു പടത്തിനു സംഗീതം നൽകുന്നു എന്ന് അറിഞ്ഞത് മുതൽ വലിയ സന്തോഷമായിരുന്നു. OTT ക്ക് പടം പോകുമെന്നറിഞ്ഞു ടെൻഷനോടെ പോസ്റ്റ്‌ എല്ലാം ഞാൻ ഇട്ടിരുന്നു പക്ഷേ മലയാളത്തിലെ റഹ്മാൻ ബിജിഎം തിയേറ്ററിൽ കാണാൻ സാധിച്ചതും അത് പ്രതീക്ഷക്കപ്പുറത്തെത്തിയതും എന്നെ സംബന്ധിച്ച് ഇരട്ടിമധുരമാണ്.

ടെക്നിക്കലി ബ്രില്ല്യന്റ് മൂവി എന്നൊരു സംഭവം കൂടി മലയൻകുഞ്ഞിന് അർഹതപെട്ടതാണ്. തന്റെ തുടക്കം തന്നെ ഇങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ സജിമോന് എന്നും അഭിമാനിക്കാം.മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനും ഏറ്റവും പോസിബിലിറ്റിയുള്ള ഒരു ചിത്രം കൂടിയാണിത്.
ഈ ചിത്രം പരമാവധി ഡോൾബി അറ്റ്മോസിൽ കാണാൻ ശ്രമിക്കുക.

 

Leave a Reply
You May Also Like

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിൻ്റെ മകളെ മനസ്സിലായോ?

സിനിമയിലായാലും സീരിയലായാലും സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്

30 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള മമ്മൂട്ടി ഫോളോ ചെയുന്നത് രണ്ടേരണ്ടുപേരെ, ആരൊക്കെയെന്നറിയാമോ ?

മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിനു സോഷ്യൽ മീഡിയ നിറയെ ആരാധകരാണ് എന്നത് നമുക്കറിയാം. അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കും ഫോട്ടോകൾക്കും…

തമിഴിൽ നിന്ന് മലയാളത്തിലേക്ക് ‘കേസ് കൊടുക്കാൻ’ ഗായത്രി വരുന്നു

Ragesh തമിഴിൽനിന്ന് ഒരു നായിക കൂടി മലയാളത്തിൽ അരങ്ങേറുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന…

ഭാര്യ ഡോര പോലുമറിയാത്ത ഒരു രഹസ്യം ആ നോവലിന് പിന്നില്‍ ഉണ്ടായിരുന്നു

The Words (2012/USA/ഇംഗ്ലിഷ്) [Drama,Mystery,Romance]{7/10 of 79K} Mohanalayam Mohanan ഹൃദയം കൊണ്ട് കാണേണ്ട സിനിമ.അതാണ്…