Naveen Tomy

“40 അടി താഴ്ചയിലാണ് ഷൂട്ട്‌ ചെയ്തത്.. Emotionally&Physically Exhausted ആയിരുന്നു.. 40 അടിയിൽ ലൈറ്റോ ഒന്നും ഇല്ലാതെ, ഓക്സിജൻ പോലും ബുദ്ധിമുട്ടി ശ്വസിച്ചാണ് ഷൂട്ട്‌ ചെയ്തത്..
പക്ഷെ അതൊന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർ അറിയേണ്ടുന്ന അവരെ ബാധിക്കുന്ന കാര്യമല്ല.. At the end of the day പടം എൻജോയ് ചെയ്തില്ലെങ്കിൽ എൻജോയ് ചെയ്തില്ല.. അത്രേ ഉള്ളൂ.. ”
– ഫഹദ് ഫാസിൽ

ഒരു ആർട്ട്‌.. അതെന്താണേലും ഒരു കൂട്ടം മനുഷ്യരുടെ ശരീരവും തലച്ചോറും ക്രിയേറ്റിവിറ്റിയും ഉറക്കമൊഴിഞ്ഞ രാത്രികളുടെയും … വിയർപ്പോഴിയാത്ത പകലുകളുടെയും.. ബാക്കിയാണ് നമ്മൾ സ്‌ക്രീനിൽ കാണുന്നത്.. ആ എഫർട് ആണ് സ്‌ക്രീനിൽ ആസ്വദിക്കുന്നത്… എന്നാലും 150 രൂപേടെ ടിക്കറ്റുമെടുത്ത് ഒരു വ്യെക്തി തീയറ്ററിൽ ആ ക്രാഫ്റ്റ് കാണാൻ കയറുമ്പോൾ മുതൽ.. ആദ്യത്തെ ആ സെന്റിമെന്റൽ സെൻസ് ഓഫ് വ്യൂവിങ്ങിൽ നിന്ന് മാറി ഒരു ലോജിക്കൽ സ്പെസിലേക്ക് പ്രേക്ഷകർ വരും.. അല്ലെങ്കിൽ വരണം.. താൻ സമയം മുടക്കി.. പൈസ കൊടുത്ത് കാണുന്ന ഒരു സൃഷ്ടിയെ ക്രിയാത്മകമായി വിമർശിക്കാനുള്ള ധാർമിക അവകാശം പൂർണമായി ആ സൃഷ്ടി കാണുന്ന ഒരാൾക്കുണ്ട്.. അത് എവിടെയാണേലും..എന്താണേലും.. ആരാണെലും.

ഇങ്ങനെ പ്രേക്ഷകന്റെ ഭാഗവും.. അവന്റെ ചിന്തയും ഇന്റർകട്ടുകൾക്കിടയിൽ ശ്രദ്ധിക്കുന്ന കൊണ്ട് കൂടിയാണ് ഫഹദ് പ്രിയങ്കരനാകുന്നത്…ഈ ഇൻഡസ്ട്രി വെത്യസ്ഥമാകുന്നത്.. ഇവിടത്തെ ക്രാഫ്റ്റ് ആഘോഷിക്കപെടുന്നത്.. ആദരിക്കപ്പെടുന്നത് ✨️????

എഴുത്തിലെ മാന്ത്രികതയും ക്യാമറ കണ്ണുകളിൽ അത്ഭുതം ഒളിപ്പിച്ച ഒരു കൂട്ടം മനുഷ്യരുടെയും ഭാവവെത്യാസങ്ങളെ അത്ഭുതമാം വിധം സ്ക്രീനിലെത്തിച്ച പ്രതിഭകളുടെയും ഈ നാട്ടിൽ കൃത്യമായ വിലയിരുത്തലുകൾ നടത്തുന്ന പ്രേക്ഷകരുണ്ടെന്ന തിരിച്ചറിവ് പലപ്പോഴും അണിയറപ്രവർത്തകർക്ക് ഉണ്ടാവണം..പ്രഹസനമാം വിധമുള്ള അനാവശ്യ കീറിമുറിക്കലും.. സമയം തെറ്റിയുള്ള വാഴ്ത്തിപാടലുകളും.. എഴുതിയതിനും അപ്പുറം ചികയാൻ ഉള്ള അനാവശ്യ ആവേശവും മാറ്റിനിര്ത്തിയാൽ… ഇവിടത്തെ പ്രേക്ഷക സമൂഹം മികച്ചത് തന്നെയാണ്.. ആ വസ്തുത സിനിമാ പ്രവർത്തകർ മനസിലാക്കുമ്പോൾ നില്കും.. അനാവശ്യ ന്യായികരണങ്ങളും പഴിചാരലുകളും.
**

ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. കേരളത്തിൽ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി ഓർമപ്പെടുത്തലാവുകയാണ് ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ.

Leave a Reply
You May Also Like

വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് – ദുബായ്..

വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് രണ്ടര മാസമായി ദുബായില്‍ ദുരിതത്തില്‍ കഴിയുന്നു. കായംകുളം സ്വദേശി ബിനു ബാലകൃഷ്ണനാണ് ഉടുതുണിക്ക് മറുതുണിയിലാതെ ദുബായിലെ പാര്‍ക്കില്‍ പട്ടിണിയോട് പൊരുതുന്നത്.

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

ധനുഷ് – അരുൺ മാതേശ്വരൻ (റോക്കി, സാനി കായിദം ) ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ സത്യ…

ജോർദാനിൽ നിന്നുള്ള ഈ അറബിക് സിനിമ ലോക മുസ്ലിം സ്ത്രീകൾ നേരിടുന്ന ഒരു സാമൂഹിക അനീതിയെ കുറിച്ചാണ് സംസാരിക്കുന്നത്

Inshallah A Boy Director : Amjad Al Rasheed Year : 2023 ‧…

“ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ”, ജാക്ക് ആൻഡ് ജിൽ വിമർശനങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത്

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. തുടക്കം…