നടൻ ശ്രീജിത് രവിയുടെ അസുഖമായ “എക്സിബിഷനിസം” അഥവാ പ്രദർശനോൽസുകത എന്താണ്?

കടപ്പാട് :ഡോ. സന്ദീഷ് (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

????സ്വന്തം ജനനേന്ദ്രിയം തുറസ്സായ സ്ഥലമോ , പൊതു സ്ഥലമോ കണ്ടെത്തി മറ്റുള്ളവരുടെ മുന്നിൽ പ്രത്യേകിച്ചും അപരിചിതരായ സ്ത്രീകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു ലൈംഗീക ഉത്തേജനം നേടാൻ ഉള്ള പ്രവണതയാണ് എക്സിബിഷനിസം (Exhibitionism )അഥവാ പ്രദർശനോൽസുകത.ഫ്രോയ്ഡിന്റെ മാനസിക അപഗ്രഥന സിദ്ധാന്തമനുസരിച്ച് എക്സിബിഷനിസം ഒരു മാനസിക അസുഖമായി പരിഗണിക്കപ്പെടാവുന്ന അവസ്ഥയാണ്. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു വ്യക്തിയെയോ , ഒരു കൂട്ടം വ്യക്തികളെയോ സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ലൈംഗിക ഭാഗങ്ങൾ കാണിക്കുക എന്നതാണ്‌ എക്സിബിഷനിസം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്

????നിരന്തരമായി, ചുരുങ്ങിയത് 6 മാസങ്ങളോളമായി സ്വന്തം ലൈംഗീക അവയവം മറ്റുള്ളവർക്ക് പ്രദർശിപ്പിക്കുക.
????ഇത് അപരിചിതർക്ക് നേരെയും അനുവാദമില്ലാത്തവർക്ക് നേരെയും ആവുക.
????സ്പർശനമോ , ലൈംഗീക ബന്ധത്തിന് ക്ഷണിക്കലോ ഇല്ലാതിരിക്കുക.
????സാധാരണയായി ഇവരിൽ ചിലർ പ്രദർശനത്തിന് ശേഷം സ്വയംഭോഗം നടത്താറുണ്ട്. ഇത് കൊണ്ട് ആളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്ലേശം അനുഭവിക്കുക.

ലൈംഗികദാരിദ്ര്യവും , അസംതൃപ്തിയും അനുഭവിക്കുന്ന വലിയൊരു സമൂഹത്തിന്റെ നടുവിലാണ് ഇന്നത്തെ പെൺകുട്ടികൾ ജീവിക്കുന്നത്.വിദേശ രാജ്യങ്ങളിൽ ചില സമരങ്ങളുടെ ഭാഗമായി പലപ്പോഴും സ്ത്രീകളും , പുരുഷന്മാരും എക്സിബിഷനിസം പ്രകടിപ്പിക്കാറുണ്ട്. തങ്ങൾക്കും പുരുഷന്മാരെ പോലെ മേൽവസ്ത്രം ധരിക്കാതെ നടക്കണം എന്ന ആവശ്യം ഉയർത്തിക്കാട്ടി സ്ത്രീകൾ മേൽവസ്ത്രങ്ങളില്ലാതെ അമേരിക്കയിലെ പൊതു നിരത്തിലൂടെ പ്രതിഷേധം നടത്തിയതുൾപ്പെടെ നിരവധി സമരങ്ങൾ അവിടെ അരങ്ങേറിയിട്ടുണ്ട്.

റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികളെയോ , സ്ത്രീകളെയോ വസ്ത്രമുരിഞ്ഞ് കാണിക്കുന്നവരുടെ ലക്ഷ്യം ശാരീരികവും , മാനസികവുമായ സംതൃപ്തി തന്നെയാണ്. പലപ്പോഴും ഇത്തരം നഗ്നതാപ്രദർശനങ്ങൾ മറ്റു പലതിലേക്കും അതിരു കടക്കുകയും ചെയ്യുന്നു.

ലൈംഗികതയെന്നാൽ ഭയപ്പെടുത്തിയും , എതിർലിംഗത്തെ ആധിപിടിപ്പിച്ചും നേടിയെടുക്കേണ്ട ഒരു അനുഭൂതി മാത്രമാകുന്നത് മാനസിക രോഗം തന്നെയാണ്. ഫ്രോയ്ഡിയൻ തിയറി അനുസരിച്ച് ഇത്തരക്കാർ നിയമത്തിന്റെ മുന്നിലെ കുറ്റക്കാർ മാത്രമല്ല മാനസിക ചികിത്സ തേടേണ്ട രോഗികൾ കൂടിയാണ്. ഇത്തരം മനോവൈകല്യമുള്ളവർക്കിടയിൽ ഒരു സർവേ എടുത്തപ്പോൾ ലഭിച്ച ഉത്തരങ്ങൾ കൗതുകം ഉണർത്തുന്നതാണ്. 35 ശതമാനം ആളുകളും ആരുടെ മുന്നിലാണോ ശരീരം പ്രദർശിപ്പിക്കുന്നത് അവരിൽനിന്നു തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നുള്ളതാണ്.

എന്നാൽ 15 ശതമാനം ആളുകൾ ഇത്തരം പ്രദർശനം നടത്തുമ്പോൾ തിരികെ പ്രതീക്ഷിക്കുന്നതും കരുതുന്നതും ആരാധനയുടെ മനോഭാവമാണ്. സാധാരണയായി 20നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് പ്രദർഷനോൽസുകത കൂടുതലായി കണ്ടു വരുന്നത്. എങ്കിലും പ്രായം ചെന്നവരിലും ഈ പ്രവണത കാണാറുണ്ട്. 2-4 ശതമാനം വരെ ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.പലപ്പോഴും ഇത്തരം പ്രദർശനം നടത്തുന്നത് മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാരോ , കൗമാരക്കാരോ ആണ് എന്നതാണ് വസ്തുത.

ലൈംഗിക വ്യതിയാനമുള്ള ആളുകളെ മിക്ക ലേഡീസ് ഹോസ്റ്റലിന്റെ വഴികളിലും , കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന വഴികളിലും ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടയിലുമാണ് സാധാരണ കണ്ടുമുട്ടാറ്. നിനച്ചിരിക്കാതെ പെട്ടെന്ന് ഒരപരിചിതനില്‍ നിന്നുള്ള വൈകൃതമായ പ്രവൃത്തി കാണുമ്പോള്‍ സ്ത്രീകളായാലും , കുട്ടികളായാലും ഭയക്കാറുണ്ട്. പൊടുന്നനെയുള്ള ഈ ഭയം വീക്ഷിക്കുമ്പോള്‍ എക്സിബിഷനിസം ഉള്ള വ്യക്തികള്‍ക്ക് ഒരു ലൈംഗിക ഉത്തേജനം ലഭിക്കുകയും ഇതിനിരയായവരെ മനസ്സില്‍ സങ്കല്‍പിച്ച് സ്വയംഭോഗം നടത്തുകയും ചെയ്യുന്നു.

നടക്കുന്ന വഴികളിൽ, ഓടുന്ന ബസിൽ, ഒറ്റയ്ക്കാവുന്ന ഇടങ്ങളിൽ, ഒക്കെയും പെൺകുട്ടികൾക്കു ഭയമുണ്ട്. ശരീരത്തെ കൊത്തിവലിക്കുന്ന കണ്ണുകളോടു ദേഷ്യവും അറപ്പും തോന്നാറുണ്ട്. ചിലതൊക്കെ കണ്ടിട്ടും കാണാത്ത മട്ടിൽ ഒഴിഞ്ഞു മാറി നടക്കാറുണ്ട്. അപൂർവമായി ചിലതിനൊക്കെ എതിരെ പ്രതികരിക്കാറുണ്ട്. ചില സംഭവങ്ങൾ പൊലീസ് സ്റ്റേഷൻവരെ എത്താറുമുണ്ട്.

പ്രദർശനം എന്ന മാനസിക അസുഖത്തിനു മുന്നിൽ പലപ്പോഴും നല്ലൊരു ശതമാനം പെൺകുട്ടികളും നിസ്സഹായരായിപ്പോവുകയാണു പതിവ്. എന്നാൽ ഇത്തരക്കാരോട് സ്ത്രീകൾക്ക് അറപ്പും , വെറുപ്പുമല്ലാതെ മറ്റൊന്നും തോന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം ⚡ കുട്ടിക്കാലത്ത് മുതിർന്നവരിൽനിന്നു നേരിടേണ്ടി വന്ന ലൈംഗിക വൈകൃതങ്ങൾ, ⚡സംതൃപ്തമല്ലാത്ത ദാമ്പത്യ ബന്ധങ്ങൾ,

⚡മദ്യം, മയക്കുമരുന്ന് പോലെയുള്ള ലഹരിയുടെ ഉപയോഗം
⚡ആന്റി സോഷ്യൽ പെർസണലിറ്റി ഡിസോർഡർ

എന്നിവയാണ് ലൈംഗിക വൈകൃതങ്ങളുടെ അടിസ്ഥാന കാരണങ്ങളായി നിരത്താവുന്നത്.
ദാമ്പത്യ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉള്ള സമയങ്ങളിൽ ഈ ലക്ഷണങ്ങൾ ഇവരിൽ കൂടുതലാവാറുണ്ട്. പുരുഷന്മാരായ എക്സിബിഷനിസ്റ്റുകൾ ചിലർ ഇമ്പോട്ടെന്റ് (ലൈംഗിക ജഡത) ഉള്ളവരായിരിക്കും. ഇവർക്ക് തങ്ങളുടെ ലൈംഗീകമായ കഴിവ് കേടുകളെകുറിച്ചു അതിയായ അപകർഷ ബോധമുണ്ടാവും. അത് അവരുടെ കുടുംബ-ലൈംഗീക ജീവിതം സന്തുഷ്ടമല്ലാതെ ആക്കാറുണ്ട്. കാണുന്നവരിൽ ഉണ്ടാവുന്ന ഞെട്ടലും, അത്ഭുതവും, ഭയവും ഇവരിൽ ഈ പ്രവണതക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ലൈംഗികദാരിദ്ര്യവും , അസംതൃപ്തിയും അനുഭവിക്കുന്ന വലിയൊരു സമൂഹത്തിന്റെ നടുവിലാണ് ഇന്നത്തെ പെൺകുട്ടികൾ ജീവിക്കുന്നത്. അസുഖകരമായ നിരവധി വാർത്തകൾ നിത്യേനയെന്നോണം കാതുകളെ മരവിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കു നടക്കാൻ പോലും ഭയപ്പെടുമ്പോൾ, ബസിനുള്ളിലെ ആൺ തോണ്ടലുകളിൽ സങ്കടവും ദേഷ്യവും വരുമ്പോൾ, വഴിയരികിലെ മൂത്രമൊഴിക്കാരുടെ നിസ്സംഗത കാണുമ്പോൾ ഒക്കെ പെൺകുട്ടികൾക്ക് എന്തു വികാരവും , ആരാധനയും വരണമെന്നാണ് പ്രതീക്ഷിക്കുന്നത്?

സിതാര എസ്. എഴുതിയ ഒരു കഥയുണ്ട് :അഗ്നി. ഒരു പെൺകുട്ടിയെ മൂന്നു യുവാക്കൾ വഴിയിൽ തടഞ്ഞ് ബലാത്സംഗം ചെയ്യുമ്പോൾ അവൾ സ്വയംഅനുഭവിക്കുന്ന ഉരിഞ്ഞെറിയൽ. പിറ്റേ ദിവസം ആ പുരുഷന്മാരുടെ മുഖത്ത് നോക്കി അവർ നൽകിയ ലൈംഗിക അനുഭവങ്ങളെക്കുറിച്ചു പറയുമ്പോൾ അവർ ചൂളുകയും സ്വയം ഇല്ലാതെയാകുകയും ചെയ്യുന്നുണ്ട്. അതിലൊരാളുടെ മുഖത്തു നോക്കി, അവൾ “നിനക്ക് എന്നെ തൃപ്തിപ്പെടുത്താനായില്ല” എന്നു പറയുന്നിടത്ത് അവന്റെ പുരുഷത്വം തന്നെ അവസാനിക്കുന്നു. പക്ഷേ പ്രദർശനം എന്ന മാനസിക അസുഖത്തിനു മുന്നിൽ പലപ്പോഴും നല്ലൊരു ശതമാനം പെൺകുട്ടികളും നിസ്സഹായരായിപ്പോവുകയാണു പതിവ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒറ്റപ്പെടലും , ഭയവും ഗ്രസിച്ചു കഴിയുമ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ.

എക്സിബിഷനിസം ഒരു മാനസിക വൈകല്യമാണെന്നു പറയുമ്പോൾത്തന്നെ, അത്തരം അറപ്പുളവാക്കുന്ന പ്രദർശനം സ്ത്രീകൾക്കു മുന്നിൽ നടത്തുന്നവരെ മനോരോഗികളാക്കി മാത്രം ചിത്രീകരിച്ചു ന്യായീകരണം നൽകാനാകില്ല.ഇതേ കാരണത്തിൽ ആൺവർഗ്ഗത്തെ ഒന്നാകെ കുറ്റപ്പെടുത്താനുമാകില്ല. സമൂഹത്തിൽ ഒന്നോ , രണ്ടോ ശതമാനം മാത്രമാണ് ഇത്തരക്കാർ. ഇതു നിയമം മൂലം തടയാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും കഴിയേണ്ടതുണ്ട്. കാരണം എക്സിബിഷനിസത്തിന് ഇരയാകുന്ന സ്ത്രീകളുടെ മനോനിലയിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾ ഇതുവരെ കൃത്യമായി നിരീക്ഷണ വിധേയമാക്കിയിട്ടില്ല. എങ്കിലും അപൂർവം ചിലരിൽ ഇതു ഭീതിയുണ്ടാക്കുകയും പിന്നീടത് ആൺവർഗത്തോടു തന്നെയുള്ള അറപ്പും ലൈംഗികതയോട് അകാരണമായ ഭയവും വിവാഹത്തോടു താൽപര്യക്കുറവുമായി മാറുകയും ചെയ്യാം.

എക്സിബിഷനിസം ഉള്ളവരിൽ വലിയൊരു ശതമാനവും സ്വയം ചികിത്സക്കായി മുന്നോട്ട് വരാറില്ല. പിടിക്കപ്പെടുമ്പോഴും അധികാരികൾ നിർബന്ധിക്കുമ്പോഴുമാണ് ഇവർ ചികിത്സക്ക് മുന്നോട്ട് വരുന്നത്. സൈക്കോതെറാപിയും , മരുന്നുകളും ഇതിന്റെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. സൈക്കോതെറാപ്പിയിൽ ☄️കോഗ്നിറ്റീവ് ബിഹവിയറൽ തെറാപ്പി, ☄️എമ്പതി ട്രെയിനിങ്,
☄️കോപിങ് സ്കിൽ ട്രെയിനിങ്, ☄️റിലാക്‌സ്സേഷൻ ട്രെയിനിങ് എന്നിവ വളരെ ഫലപ്രദമായി കാണാറുണ്ട്.

പെട്ടന്നുള്ള ഉൾപ്രേരണയെ നിയന്ത്രിക്കാനുള്ള ട്രൈനിങ്ങും കൊടുക്കാറുണ്ട്.മരുന്നുകൾ ഉപയോഗിച്ചു കൊണ്ട് ലൈംഗീക ഹോർമോണുകൾ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതായി കണ്ടിട്ടുണ്ട്. വിഷാദം, മൂഡ് ഡിസോർഡർ എന്നിവക്കുള്ള മരുന്നുകളും ലൈംഗീക ആസക്തി കുറക്കാൻ സഹായിക്കും.

Leave a Reply
You May Also Like

കുട്ടികളെ ചെളിയില്‍ കിടന്ന്‍ ഉരുളാന്‍ സമ്മതിക്കൂ, ചെളി നല്ലതാണ്..!

മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്‍ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാക് ഡൊണാള്‍ഡ് ചീസ് ബര്‍ഗര്‍ എത്ര ഭയങ്കരനാണെന്ന് നിങ്ങള്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും..

മലയാളികള്‍ അടക്കമുള്ള ഈ നവീന തലമുറ ഫാസ്റ്റ് ഫുഡ് ലൈഫിന് അടിമകള്‍ ആണല്ലോ.. എന്നാല്‍ ഇത്തരം…

ആയുര്‍വേദം അനുശാസിക്കുന്ന പ്രകാരം ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്

അറിവ് തേടുന്ന പാവം പ്രവാസി ആയുര്‍വേദം അനുശാസിക്കുന്ന പ്രകാരം ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത് ഭക്ഷണ…

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസും, സൂപ്പർ ബഗുകളും ?

ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും.ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല