ആണ്‍പ്രണയങ്ങളും പെണ്‍പ്രണയങ്ങളും

“ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുന്നു. സ്ത്രീകള്‍ മോഹിക്കുന്നതോ, തന്‍റെയാളുടെ അവസാനകാമുകിയാവാനും.” – ജെന്നിഫര്‍ വില്‍കിന്‍സണ്‍

പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.
പങ്കാളികള്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാനദണ്ഡങ്ങളിലും പ്രണയത്തോടുള്ള മറ്റു സമീപനങ്ങളിലും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും പീഢകള്‍ സഹിക്കേണ്ടതും കുട്ടികളുടെ സംരക്ഷണത്തിന്‍റെ മുഖ്യഉത്തരവാദിത്തം ശിരസാവഹിക്കേണ്ടതും സ്ത്രീകളാണ് എന്ന വസ്തുതയാണ് ഈ വ്യതിരിക്തതകള്‍ക്കു മൂലകാരണമായത്.

Low angle image of beautiful, happy romantic young couple enjoying date.

ഇണയെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പൊതുവെ സ്ത്രീകളാണ്. യാഥാര്‍ത്ഥ്യബോധത്തിലൂന്നിയും പ്രായോഗികവശങ്ങള്‍ കണക്കിലെടുത്തും പ്രേമപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും സാമൂഹ്യനിലവാരത്തിനും സാമ്പത്തികസ്ഥിതിക്കുമൊക്കെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും അവരാണ്. പങ്കാളി എത്രത്തോളം പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ പരിഗണന കൊടുക്കുന്നതും സ്ത്രീകളാണ്. മറ്റൊരാളുടെ ശരീരഭാഷയെ വ്യാഖ്യാനിച്ചെടുക്കാനുള്ള ജന്മസിദ്ധമായ കഴിവ് അധികമായുള്ളതും അവര്‍ക്കു തന്നെയാണ്. മറിച്ച് ബാഹ്യരൂപത്തിന് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുന്നതും ആദ്യദര്‍ശനത്തിലെ അനുരാഗത്തിന് എളുപ്പത്തില്‍ വശംവദരായിപ്പോകുന്നതും ആദര്‍ശനിഷ്ഠയുടെയോ പരക്ഷേമകാംക്ഷയുടെയോ പുറത്ത് ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നതും ഏറെയും പുരുഷന്മാരാണ്.

അടുത്തു പരിചയമുള്ള രണ്ടുപേര്‍ക്കിടയില്‍ പ്രണയം എന്ന വികാരം ആദ്യം നാന്ദികുറിക്കുന്നത് മിക്കവാറും പുരുഷന്‍റെ ഹൃദയത്തിലായിരിക്കും. എന്നാല്‍ “ഈ ബന്ധം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല” എന്ന് ആദ്യം നിശ്ചയിക്കുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ഉള്ളിലെയിഷ്ടം തുറന്നുകാണിക്കാന്‍ പുരുഷന്മാര്‍ സമ്മാനങ്ങള്‍, ശാരീരികമായ സഹായങ്ങള്‍ തുടങ്ങിയ ചെയ്തികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രണയത്തിന്‍റെ ക്രയവിക്രയങ്ങള്‍ വാക്കുകളിലൂടെയാവാനാണു സ്ത്രീകളുടെ താല്പര്യം.

തങ്ങള്‍ പ്രണയത്തിലല്ലാത്തവരുമായി കിടക്ക പങ്കിടാന്‍ വൈമനസ്യം കുറവുള്ളത് പുരുഷന്മാര്‍ക്കാണ്. മിക്ക സ്ത്രീകളും പ്രണയത്തെയും ലൈംഗികതയെയും ഒന്നിച്ചു കൂട്ടിക്കലര്‍ത്തി മാത്രം സമീപിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് രണ്ടിനെയും രണ്ടായിട്ടു തന്നെ കാണാന്‍ അത്ര വൈഷമ്യമില്ല എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രണയത്തെ വീക്ഷിക്കുന്നത് വൈകാരികപ്രതിബദ്ധതയുടെയും സുരക്ഷിതത്വത്തിന്‍റെയും മാനങ്ങളിലൂടെയാണെങ്കില്‍ പുരുഷന്മാര്‍ ചാരിത്ര്യം, ലൈംഗികസുഖം തുടങ്ങിയ വശങ്ങള്‍ക്കാണ് പ്രാഥമ്യം കല്‍പിക്കുന്നത്. പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.

വംശവര്‍ദ്ധനവില്‍ പുരുഷന്‍റെ പങ്കാളിത്തം മുഖ്യമായും ശാരീരികവും സാമ്പത്തികവുമായ പിന്തുണകളിലൂടെയാണ്. ഇവക്ക് ലൈംഗികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാല്‍ സന്താനോല്‍പാദനത്തിനുള്ള സ്ത്രീകളുടെ പ്രധാന മൂലധനങ്ങളായ ഗര്‍ഭപാത്രവും സ്തനങ്ങളും ലൈംഗികതയുമായി കൂടിപ്പിണഞ്ഞാണു കിടക്കുന്നത്. ആണ്‍മനസ്സുകളില്‍ ലൈംഗികതയോട് താരതമ്യേന കൂടുതല്‍ പ്രതിപത്തി ഉടലെടുത്തത് ഇക്കാരണത്താലാവാം.

Leave a Reply
You May Also Like

ഉയരം കൂട്ടാൻ ശസ്ത്രക്രിയ നടത്തി നരകയാതന അനുഭവിക്കുന്ന ആളിന്റെ കഥയാണിത് !

എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുമ്പോൾ സൗന്ദര്യത്തിൻ്റെ പിന്നാലെ ഓടരുത്. നല്ല ഭംഗിയുള്ള ശരീരം കൃത്രിമമാർഗ്ഗത്തിലൂടെ നേടാൻശ്രമിച്ചാൽ…

തൊപ്പി ധരിക്കുന്നവർ വായിച്ചിരിക്കാൻ… മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ് സത്യം ?

തൊപ്പി ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ് സത്യം ? തൊപ്പി ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ? എന്താണ്…

ഒരു മനുഷ്യന്‍ ഒരു യുവതിയെ വായ്‌ നോക്കുന്നത് കണ്ടാല്‍ നിങ്ങളെന്തു ചെയ്യും ? ഈ യുവാവ്‌ ചെയ്തത് കാണണോ ?

നിങ്ങളുടെ മുന്‍പില്‍ വെച്ച് ഒരു മനുഷ്യന്‍ നിങ്ങളുടെ ആരുമല്ലാത്ത ഒരു യുവതിയെ അശ്ലീലമായ രീതിയില്‍ വായ്‌ നോക്കുന്നത് കണ്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? നിങ്ങള്‍ അത് ചുമ്മാ കണ്ടിരുന്നു രസിക്കുമോ ? അല്ലെങ്കില്‍ നിങ്ങളും ആ യജ്ഞത്തില്‍ പങ്കു ചേരുമോ ? ഇവിടെ ഒരു യുവാവ്‌ ചെയ്തത് നിങ്ങള്‍ക്ക് കാണണോ ? എങ്കില്‍ കണ്ടോളൂ.

എന്താണ് സ്ത്രീകളിലെ സ്ഖലനം

പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s…