വേലിചാടി പണികിട്ടിയ പുരുഷൻമാർ കണ്ടിരിക്കാൻ ഷോർട്ട് ഫിലിം – മെയിൽ പ്രോസ്റ്റിട്യൂട്ട്

60

സ്ത്രീയെ ഉപഭോഗവസ്തുവായി കരുതി അവരുടെ പിന്നാലെ മാത്രം പായുമ്പോൾ പുരുഷന്മാർ അറിയുന്നുണ്ടോ അവരും ഒരു പുരുഷ വേശ്യയായി മാറിക്കഴിയുന്നു എന്ന്. പെണ്ണിന് മാത്രം കല്പിച്ചു നൽകിയ പേരല്ല വേശ്യാവൃത്തി. ഒന്നിലധികം ഇണകളെ പ്രാപിക്കുന്ന പുരുഷനും വേശ്യ തന്നെയാണ്. സ്ത്രീയെ പഞ്ചാരവാക്കുകൾ പറഞ്ഞു മയക്കി സ്വന്തം കാര്യസാധ്യത്തിനു ഉപയോഗിക്കുന്ന പുരുഷന്മാർ ഈ ഷോർട് ഫിലിം കാണണം. ഇത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഒരു തെലുങ്ക് ഷോർട്ട് ഫിലിം ആണ്. ഡബ്ബിങിലും മറ്റും അപാകതകൾ ഉണ്ടെങ്കിലും ആശയം നല്ലതാണു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന ഒന്ന്. ഇവിടെ പ്രതികാര വാഞ്ഛയോടെ ഒരു പെണ്ണ് സ്ത്രീകളുടെ അഭിമാനം ഉയർത്തി പിടിക്കുന്നതുകാണാം. മറ്റാരുമല്ല അവന്റെ ഭാര്യ തന്നെ.

ഭാര്യ പതിവ്രത ആയിരിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു ഭർത്താവും സ്വാർത്ഥനാണ്. അവന്റെ കണ്ണുകൾ ചൂണ്ടകളായി ഇര തേടുമ്പോൾ ഭാര്യ വീട്ടിനുള്ളിൽ കാന്തനേയും ജപിച്ചുകൊണ്ടു ഇരിക്കണം. ഇന്ത്യൻ പാരമ്പര്യങ്ങളിൽ എന്നും അങ്ങനെ ആയിരുന്നു.

Cast:
RajeshKonchada
Lohitha Senha
Triveni P
Baby Sumasri

Crew:
Director: Raj Althada
Music: Bhagwat
Camera: Sai_Kumar Chukkala
Editing: Prasad B
Sound Engineer: Aadhi Babu Doddi
Asst. Director : Dora7R